മലയാളത്തിലെ എന്റെ അടുത്ത സുഹൃത്തായ ആ നടന്റെ പേരിൽ എല്ലാ സിനിമകളിലും ആ പേരിൽ ഒരു കഥാപാത്രം ഉണ്ടാകും.ആരാണത്?: കമലഹാസൻ പറയുന്നു.

443
ADVERTISEMENT

മലയാള സിനിമയിലൂടെ തന്റെ സിനിമ ജീവിതം തുടങ്ങിയ വ്യക്തിയാണ് കമലഹാസൻ. ഉലക നായകൻ കമലഹാസൻ ഇന്ത്യയിലെ എല്ലാ സ്ഥലത്തും ആരാധകരുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കായി ലോകം മുഴുവനുള്ള ആരാധകർ കാത്തിരിപ്പിലാണ്. പ്രത്യേകിച്ച് മലയാളികൾ. ഇപ്പോൾ താരം തന്റെ ഏറ്റവും പുതിയ ചിത്രമായ വിക്രത്തിന്റെ പ്രചരണാർത്ഥം കേരളത്തിലെത്തിയപ്പോൾ പങ്കെടുത്ത ഒരു ടെലിവിഷൻ ഷോയിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ആണ് വൈറലായിരിക്കുന്നത്.

മലയാള സിനിമ ലോകത്തെ തന്റെ പ്രീയ സുഹൃത്തിനെ കുറിച്ച് അദ്ദേഹം വാചാലനായി അത് മറ്റാരുമല്ല അനശ്വര നടൻ എം ജി സോമനാണ്. താൻ മലയാള ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സോമൻ എന്ന് ഉലകനായകൻ പറയുന്നു സോമന്റെ മകൻ സജിയും ആ പരിപാടിയിൽ പങ്കെടുത്തിരുന്നു. സോമൻ ഉള്ള കാലത്തു അദ്ദേഹത്തോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ പല തവണ പോയിട്ടുണ്ട്. വലിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു സോമൻ എന്ന് കമലഹാസൻ ഓർക്കുന്നു

ADVERTISEMENT

തങ്ങൾ തമ്മിൽ വാടാ പോടാ ബന്ധമായിരുന്നു എന്നും അദ്ദേഹം പറയുന്നു. പിന്നീടാണ് അദ്ദേഹ തന്നെക്കാൾ മുതിർന്നയാളാണ് എന്ന അറിവുണ്ടാകുന്നത് പക്ഷേ ആ ബഹുമാനം വിളിയിൽ നൽകാൻ പിന്നീട് കഴിഞ്ഞില്ല എന്നും കമൽ ഓർക്കുന്നു. സോമൻ രോഗബാധിതനായി ആശുപത്രിയിൽ കഴിയുമ്പോൾ കമലാഹാസനാണ് സഹായിച്ചത് എന്ന് മകൻ സജി സോമൻ ഓർക്കുന്നു അതോടൊപ്പം തന്റെ പിതാവിന്റെ സുഖ വിവരങ്ങളും അദ്ദേഹം ഹോസ്പിറ്റലിൽ വിളിച്ചു തിരക്കിയിരുന്നു.

കരിയറിന്റെ ആദ്യ കാലങ്ങളിൽ നായികമാർക്കും മറ്റു സ്ത്രീ അഭിനേതാക്കൾക്കും വസ്ത്രം മാറാൻ മുണ്ടു മറയാക്കി പിടിച്ചിട്ടുണ്ട് തങ്ങളിരുവരും ചേർന്ന് എന്ന് കമല ഹാസൻ ഓർക്കുന്നു. എയർഫോഴ്സ് ഉദ്യോഗം രാജിവച്ചാണ് സോമൻ സിനിമയിലേക്കെത്തുന്നത്. പിന്നീട് നായകനായും പ്രതിനായകനായും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു ഒടുവിൽ തന്റെ അൻപത്തിയാറാമത്തെ വയസ്സിൽ അദ്ദേഹം സിനിമയോടും ജീവിതത്തോടും യാത്ര പറഞ്ഞു.

ADVERTISEMENT