Advertisements
Home Entertainment ലാലേ നിങ്ങൾ അധികകാലം ഇനി സിനിമയിൽ ഉണ്ടാകില്ല – ലാലിന്റെ ആ പ്രോകോപനത്തിനു ഇന്നസെന്റ്നൽകിയ കിടിലൻ...

ലാലേ നിങ്ങൾ അധികകാലം ഇനി സിനിമയിൽ ഉണ്ടാകില്ല – ലാലിന്റെ ആ പ്രോകോപനത്തിനു ഇന്നസെന്റ്നൽകിയ കിടിലൻ മറുപിടി

മോഹൻലാലും ഇന്നൊസെന്റും എന്നെന്നും മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട തറ ജോഡികൾ ആണ്. ഇരുവരുടെയും കോമ്പിനേഷൻ സീനുകൾ അത്രകണ്ട് രസകരവുമാണ്. മോഹൻലാലുമായി വളരെ അടുത്ത വ്യക്തി ബന്ധം സൂക്ഷിക്കുനന് ഒരാളാണ് ഇന്നസെന്റ്.. ഇപ്പോൾ മോഹൻലാലും ഇന്നസെന്റും തകർത്തഭിനയിച്ച മിഥുനം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് നടന്ന റീസക്കാരംയ ഒരു സംഭവം പറയുകയാണ് ഇന്നസെന്റ്.

ഷൂട്ടിന്റെ ഇടവേളയിൽ മോഹൻലാലും താനും ഇരുന്ന് സംസാരിക്കുകയായിരുന്നു. ഷൂട്ടിംഗ് കാണാനെത്തിയവരെല്ലാം മോഹൻലാലിലേക്കാണ് നോക്കുന്നത്. ആരാധകരുടെ അഭ്യർത്ഥന പ്രകാരം, വശങ്ങളിൽ നിന്നും നോക്കാൻ താൻ തല കുനിച്ചു കൊടുക്കുകയാണ് എങ്കിലേ ആ ഭാഗത്തുള്ളവർക്ക് ലാലിനെക്കാണാൻ കഴിയു. കുറച്ചു കഴിഞ്ഞപ്പോൾ ഈ തലകുനിക്കൽ ഒരു ബുദ്ധിമുട്ടായി തുടങ്ങി കാരണം ആൾക്കാർ നിരന്തരം താൻ തലകുനിച്ചിരിക്കാൻ ആവശ്യപ്പെടുകയാണ്. കഴുത്തിന് വേദനയ്ക്കുമ്പോൾ ഇടക്ക് തല ഉയർത്തും അപ്പോൾ ആൾക്കാർ ബഹളം വെക്കാൻ തുടങ്ങും.

ഇടക്ക് ഒന്ന് തലയുയർത്തി നോക്കിയപ്പോൾ ആളുകൾ കൂവാൻ തുടങ്ങി. അവർക്ക് മോഹൻലാലിനെ കാണാൻ കഴിയുന്നില്ല പിന്നെയും ഞാൻ തല കുനിച്ചു ഇരുന്നു . എനിക്ക് വീണ്ടും കഴുത്ത് വേദന തോന്നി. പ്രശ്നം ആർക്കും അനുഭവപ്പെടാം. ഒരാളെ പലർക്കും കാണാൻ വേണ്ടിയല്ലേ നമ്മൾ തല കുനിക്കുന്നത്? കുറച്ചു കഴിഞ്ഞപ്പോൾ താൻ വീണ്ടും തലയുയർത്തി. അപ്പോൾ ആളുകൾ വീണ്ടും ശബ്ദമുയർത്താൻ തുടങ്ങി, അപ്പോൾ ജനക്കൂട്ടത്തിൽ നിന്ന് ഒരു കോപാകുലമായ ശബ്ദം കുറച്ചു നേരം അയാൾക്ക് തല താഴ്ത്തിയിരുന്നു കൂടെ എന്നാണ് പറച്ചിൽ ഇത് കേട്ട് ഞാൻ വീണ്ടും തല കുനിച്ചു.

കുറച്ച് സമയത്തിന് ശേഷം മോഹൻലാലിന്റെ ഫാൻസ്‌ ലാലിനൊപ്പം ഫോട്ടോ എടുക്കാൻ എത്തി. ലാൽ അവരോടൊപ്പം പോസ് ചെയ്തു. എന്നിട്ടു ലാൽ വീണ്ടും സീറ്റിൽ വരും.അടുത്ത കുറച്ചു പേർ വരും. ലാലിനെ വീണ്ടും ഫോട്ടോ എടുക്കാനായി വിളിച്ചു കൊണ്ട് പോകും . കുറച്ചു കഴിഞ്ഞപ്പോൾ ലാലിന്റെ ഭാഗത്തുനിന്നും എനിക്ക് നേരെ ഒരു കൗണ്ടർ വന്നു.

എഡോ ഇന്നസെന്റ് കണ്ടോ അവർക്കെല്ലാം എന്റെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാനാണ് താല്പര്യം എന്റെ ഡിമാൻഡ് താനിപ്പോൾ മനസിലാക്കിയല്ലോ അല്ല . അപ്പോൾ വിജയിച്ചു നിൽക്കുനന് ഭാവമായിരുന്നു മോഹൻലാലിന്

ഇത് കേട്ട് ഞാൻ ലാലിനോട് പറഞ്ഞു ലാലേ , എനിക്ക് ഇതിൽ താൽപ്പര്യമില്ല. നീ ഇനി സിനിമയിൽ അധികം നാൾ ഉണ്ടാകില്ല പുറത്താകും എന്ന് അവർക്കറിയാം . ഇത് മനസ്സിലാക്കിയ ആൾക്കാർ നീ പോകുന്നതിന് മുൻപ് നിന്റെ ഒപ്പം സിനിമ എടുക്കാമെന്ന് കരുതുന്നു . സിനിമ ഉള്ളിടത്തോളം, അല്ലെങ്കിൽ ഇന്നസെന്റിന്റെ അവസാനം വരെ അദ്ദേഹം ഈ രംഗത്ത് ഉണ്ടാകുമെന്ന് അവർക്കറിയാം. അപ്പോൾ ഇന്നസെന്റിന്റെ മുഖം വീണ്ടും വീണ്ടും കാണുകയോ പിന്നീട് ഫോട്ടോ എടുക്കുകയോ ആവാം അതാണ് അവർ തിരക്ക് കാട്ടാത്തതു . താൻ പറഞ്ഞ ആ ഹാസ്യം ലാലിന് ശെരിക്കും ബോധിച്ചു . ഹാസ്യം ആസ്വദിച്ച് മോഹലാൽ പുഞ്ചിരിച്ചു കൊണ്ട് കൈ നീട്ടി ഷെയ്ഖ് ഹാൻഡ് തന്നു ഇന്നസെന്റ് പറയുന്നു.

Exit mobile version