വളരെ വികാരവായ്‌പോടെ അന്നവളോട് ഞാൻ ചോദിച്ചു “നമ്മളുടെ ഈ ബന്ധം വീട്ടിലറിഞ്ഞാൽ കുഴപ്പമില്ലേ” എന്ന് – കോളേജ് കാലയളവിലെ നനുത്ത ഓർമ്മകൾ പങ്ക് വെച്ച് സൂപ്പർ സ്റ്റാർ മമ്മൂട്ടി

482
ADVERTISEMENT

പൊതുവേ പരുക്കനായ ചൂടനായ വ്യക്തിയെയാണ് മമ്മൂട്ടി എന്ന നടനിൽ നാം മിക്കവാറും കാണുന്നത് പെട്ടന്ന് ചൂടാവുന്ന വളരെ കർക്കശ്യക്കാരനായ വ്യക്തി . സിനിമകളിലും ആദ്യ കാലങ്ങളിൽ അദ്ദേഹം വളരെ സീരിയസ്സായിരുന്നു . എന്നാൽ അദ്ദേഹം ഇപ്പോൾ ധാരാളം കോമഡി എലെമെന്റ്സ് ഉൾക്കൊള്ളുന്ന ചിത്രങ്ങൾ ചെയ്യാൻ തീരുമാനിച്ചതും അത്തരം ചിത്രങ്ങൾ വൻ വിജയമായി തീർന്നതും അദ്ദേഹത്തിന്റെ പരുക്കൻ എന്ന ഭാവത്തിനു ജനങളുടെ മനസ്സിൽ മാറ്റം ഉണ്ടായി . മമ്മൂട്ടിയെ അടുത്തു അറിയാവുന്നവർക്ക് ഇതൊരു പുതുമയായ കാര്യമായിരിക്കില്ല എന്നതാണ് ആശ്‌ചര്യപ്പെടുത്തുന്ന വസ്തുത . അങ്ങനെ പറയാൻ വ്യക്തമായ കാരണങ്ങളും ഉണ്ട് .

. മിമിക്രിയും കോമഡിയുമൊക്ക മമ്മൂട്ടിയുടെ കയ്യിലുണ്ട്. എന്ന് പറഞ്ഞാൽ പൊതുവേ ആരും വിശ്വസിക്കില്ല എന്നാൽ അങ്ങനെ അല്ല . കോളേജ് കാലഘട്ടത്തിലൊക്കെ മിമിക്രി അവതരിപ്പിച്ചും കോമഡികള്‍ പറഞ്ഞും നടന്നിരുന്ന ആളായിരുന്നു നമ്മുടെ മെഗാസ്റ്റാർ എന്ന് എത്ര പേർക്കറിയാം . മമ്മൂട്ടി. എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോഴുണ്ടായ ചില രസകരമായ സംഭവങ്ങൾ അദ്ദേഹം തന്നെ മുൻപൊരിക്കൽതുറന്നു പറഞ്ഞിരുന്നു . താരത്തിന്റെ വാക്കുകൾ ഇങ്ങനെ…

ADVERTISEMENT

”കോളേജില്‍ ഒരു ഫുൾ കോമഡി താരമായാണ് ഞാന്‍ അറിയപ്പെട്ടിരുന്നത്. കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ എല്ലാം പരിചയപ്പെടുന്നത് തന്നെ തന്റെ ഒരു സ്ഥിരം ശൈലി ആണ് . വളരെ രസകരമായ രീതിയിലാണ് അതൊക്കെ ചെയ്യുന്നത് . ഹലോ എന്തൊക്കെയാണ് വിശേഷങ്ങള്‍’ ഒരു റെഡിമെയ്ഡ് ചിരിയുമായി ഞാന്‍ പെണ്‍കുട്ടിയുടെ മുന്നില്‍ പ്രത്യക്ഷപ്പെടും. എന്തു മറുപടി പറയണമെന്നറിയാതെ തികഞ്ഞ അപരിചിത ഭാവത്തോടെയാവും ആ കുട്ടി അപ്പോൾ നിൽക്കുന്നത്. ‘ഓ, എന്നെ മനസ്സിലായില്ല അല്ലേ’. എന്റെ ചോദ്യം. ‘ഇല്ല’ , ങാ ശരി എന്നാല്‍ പോകട്ടെ, ഞാന്‍ പിന്‍വാങ്ങും. അല്പം കഴിഞ്ഞു വീണ്ടും ആ പെണ്‍കുട്ടിയുടെ അടുത്ത് ചെല്ലും. ‘അല്ല. എന്നെ മനസ്സിലായില്ലേ..ഇല്ലല്ലോ മനസിലായില്ല.. ‘ ഇതെന്തു കഥ എന്ന ഭാവത്തിലായിരിക്കും പെണ്‍കുട്ടി. ‘അതുശരി…ഞാനല്ലേ കുറച്ച് മുമ്പ് നിങ്ങളോട് സംസാരിച്ചത്. പിന്നെ ഒന്നും സംഭവിക്കാത്ത മട്ടില്‍ വീണ്ടും ഞാൻ സ്ഥലം വിടും.

ആ കാലത്തൊക്കെ കോളേജിൽ വച്ച് ആദ്യം കാണുന്ന പെണ്‍കുട്ടിയോട് പോലും വളരെ വികാര വായ്‌പോടെ ഞാന്‍ ചോദിക്കും.’ലില്ലിക്കുട്ടി… നമ്മളു തമ്മിലുള്ള ഈ ബന്ധം വീട്ടില റിഞ്ഞാല്‍ പ്രശ്‌നമാവില്ലേ. എന്തുബന്ധം എന്ന മട്ടില്‍ അവള്‍ തുറിച്ചുനോക്കുമ്പോള്‍ ഒരു പരിഹാസച്ചിരിയോടെ ഞാന്‍ നടന്നുമറയും. ഇങ്ങനെ എത്രയോ തമാശകള്‍, മാസികകളിലും ആഴ്ചപ്പതിപ്പുകളിലും വരുന്ന കാര്‍ട്ടൂണുകളും ഫലിത ബിന്ദുക്കളുമാണ് ഞാന്‍ തട്ടി വിടുന്നതിൽ ഏറെയും അതൊന്നും ആർക്കും അറിയില്ല. പക്ഷേ എന്റെ അത്തരം പ്രവർത്തിയിൽ അവിടെ ആര്‍ക്കും പരാതിയില്ല. എന്റെ കലാപ്രകടനങ്ങളുടെ ഭാഗമായാണ് എല്ലാവരും ഇത് കാണുന്നത്.

കോളേജിലെത്തിയതോടെ നടപ്പിലും എടുപ്പിലും വസ്ത്ര ധാരണത്തിലുമെന്നുവേണ്ട ഞാന്‍ ആകെ ഫാഷനബിൾ ആയി മാറി . എന്തു കോമാളിവേഷം കെട്ടിയും ഷൈന്‍ ചെയ്യുക എന്നതായി പ്രധാനലക്ഷ്യം. കോളേജിലെ വേഷങ്ങളില്‍ സ്വന്തമായ ഒരു പുതുമയും ശൈലിയും പ്രകടിപ്പിക്കാന്‍ ഞാന്‍ ആ സമയങ്ങളിൽ ശ്രദ്ധിക്കുമായിരുന്നു . ചിലപ്പോള്‍ ഷാള്‍ പുതച്ചുകൊണ്ടാവും ക്ലാസിലിരിക്കുന്നത്. പരസ്യങ്ങളില്‍ കാണുന്ന ഡിസൈന്‍ ഞാന്‍ അനുകരിച്ചിരുന്നു. പത്തോ പന്ത്രണ്ടോ രൂപ വിലയുള്ള തുണിയാണെങ്കിലും ആരും ഒന്ന് നോക്കിപ്പോവുന്ന ഡിസൈനിലാവും തയ്പ്പിക്കുക. നാട്ടിൽ തന്നെയുള്ള രണ്ട് തയ്യല്‍ക്കാര്‍ എന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ആ കാലത്തു തുണി തയ്ച്ച് തന്നിരുന്നു. രമണനും പാപ്പച്ചനും,” മമ്മൂട്ടി ഓര്‍ക്കുന്നു.

ADVERTISEMENT