Advertisements
Home Entertainment 68മത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു ഇരട്ടി മധുരവുമായി മലയാള സിനിമ.

68മത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു ഇരട്ടി മധുരവുമായി മലയാള സിനിമ.

68മത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമ ലോകത്തിനു സന്തോഷിക്കാൻ പല കാരണങ്ങൾ ഉണ്ട്. അതിൽ പ്രധാനം മികച്ച നടിയായി മലയാളത്തിന്റെ പ്രിയ താരം അപര്‍ണ ബാലമുരളിയാണ് തിരഞ്ഞഎടുക്കപ്പെട്ടത് .സൂര്യയുമൊത്തു അപർണ അഭിനയിച്ച സൂരറൈ പോട്രിലെ അഭിനയത്തിനാണ് ദേശീയ പുരസ്ക്കാരം അപർണയെ തേടിയെത്തിയത്.

സൂര്യയും അജയ് ദേവ് ഗണും ആണ് മികച്ച നടന്‍മാര്‍ ആയി തിരഞ്ഞെടുക്കപെട്ടത്.സൂര്യയുടെ ആദ്യ ദേശീയ അവാർഡാണ് ഇത് . അജയ് ദേവ്ഗണിന്റെ മൂന്നാമത്തെ ദേശീയ പുരസ്ക്കാരം ആണ് ഇത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് നടൻ ബിജു മേനോന്‍ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു.

അയ്യപ്പനും കോശിയുടെയും സംവിധായകനായ സച്ചിക്കു മികച്ച സംവിധായകൻ എന്ന അവാർഡ് മരണാന്തരമായി നൽകി. മികച്ച മലയാള ചിത്രമായി ‘തിങ്കളാഴ്ച നിശ്ചയം’ തെരഞ്ഞെടുക്കപ്പെട്ടു. മലയാള ചലച്ചിത്രം ‘വാങ്കി’ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം.നഞ്ചി അമ്മയാണ് മികച്ച പിന്നണി ?ഗായിക. വിപുല്‍ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

Exit mobile version