Advertisements
Home Entertainment താൻ സിനിമയിലേക്കെത്തിയതിന്റെ കാരണം കടമാണ് നടി ഇന്ദ്രജ വെളിപ്പെടുത്തുന്നു

താൻ സിനിമയിലേക്കെത്തിയതിന്റെ കാരണം കടമാണ് നടി ഇന്ദ്രജ വെളിപ്പെടുത്തുന്നു

വളരെ കുറച്ചു മലയാള സിനിമകളിൽ അഭിനയിച്ച് മലയാള പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് ഇന്ദ്രജ. ചെന്നൈയിലെ ഒരു തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഇന്ദ്രജ തെലുങ്ക് സിനിമകളിൽ തിരക്കിലായിരിക്കുമ്പോഴാണ് മലയാളത്തിലെത്തിയത്. ഉസ്താദ്, ക്രോണിക് ബാച്ചിലർ, മയിലാട്ടം, എഫ്‌ഐആർ തുടങ്ങി മലയാളത്തിൽ കുറച്ച് സിനിമകൾ ചെയ്‌തിട്ടുണ്ടെങ്കിലും, നടി ഇപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.ഉസ്താദിലെ പ്രകടനമാണ് നടിയെ മലയാളി പ്രേക്ഷകർക്ക് പെട്ടന്ന് സുപരിചിതയാക്കിയത്.

Also Read:അധികമാർക്കുമറിയാത്ത രാധിക ദേവി എന്ന പാട്ടുകാരിയെ കുറിച്ച് അവർ പാടിയ ഒരേ ഒരു സിനിമ ഗാനം കേൾക്കണോ? ഇതാ.. പിന്നീട് എന്ത് കൊണ്ട് അവർ സംഗീതലോകം വിട്ടു

ഇപ്പോഴിതാ ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇന്ദ്രജ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചത് വൈറലായിരിക്കുകയാണ്. അച്ഛൻ എൻഫീൽഡ് ഇന്ത്യയിൽ ജോലി ചെയ്യുകയായിരുന്നു. അതിനുമുമ്പ് കലാരംഗത്ത് പ്രവർത്തിചിരുന്നു.അതാണ് തനിക്കു കല ലോകത്തേക്കുള്ള ആകെ ബന്ധം.

ചെറുപ്പത്തിൽ സിനിമ ഷൂട്ടിംഗ് കാണാൻ ഒരു ലൊക്കേഷനിൽ പോയിരുന്നു. അവിടെ ബാലതാരമായി അഭിനയിക്കാൻ അവസരം ലഭിച്ചു. സ്കൂൾ വിദ്യാഭ്യാസ കാലത്താണ് സിനിമയിൽ നായികയായി അഭിനയിച്ചത്. സാമ്പത്തിക പരാധീനതകൾ കാരണം അന്ന് അഭിനയിക്കാൻ തീരുമാനിച്ചു.

അക്കാലത്ത് എന്റെ കൂടെ സിനിമയിലെത്തിയ പലർക്കും കുടുംബത്തെ സാമ്പത്തികമായി സഹായിക്കേണ്ടി വന്നിരുന്നു. അച്ഛന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു. സിനിമയിലേക്ക് വരാനുള്ള ഒരു കാരണം അതായിരുന്നു. പക്ഷേ സിനിമയിലേക്ക് വന്നത് വിധിയാണെന്നാണ് താൻ കരുതുന്നത്.ഏന് ഇന്ദ്രാജ പറയുന്നു.

പഠിത്തം നിർത്തുന്നതിൽ അമ്മയ്ക്ക് ആദ്യം ചില എതിർപ്പുകൾ ഉണ്ടായിരുന്നു. തെലുങ്ക് ചിത്രം ജന്തർ മന്തർ ആയിരുന്നു ആദ്യ ചിത്രം. പക്ഷേ, ഞാൻ ആദ്യം അഭിനയിച്ച ഈ സിനിമ എന്റെ രണ്ടുമൂന്നു സിനിമകൾ പുറത്തിറങ്ങിയതിന് ശേഷമാണ് റിലീസ് ചെയ്തത്. യമലീലയായിരുന്നു രണ്ടാമത്തെ ചിത്രം.

Also Read:അമീർ ഖാൻ ചിത്രം ലാൽ സിംഗ് ഛദ്ദയിലെ വേഷത്തിന് നാഗ ചൈതന്യ ഈടാക്കിയത് ഞെട്ടിക്കുന്ന പ്രതിഫലം നടന്റെ പ്രതിഫല വിവരങ്ങൾ പുറത്തു.

തെലുങ്കിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു അത്. ഒരു വർഷത്തോളം ചിത്രം തിയേറ്ററുകളിൽ ഓടി. ചെറുപ്പമായിരുന്നതിനാൽ ഈ വിജയങ്ങളുടെ വില അറിയില്ലായിരുന്നു. അതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഞാനെന്ന ഭാവം ഉണ്ടാകില്ല എന്നതാണ് അതിലെ ഗുണം. നമുക്ക് ഒന്നും അറിയില്ല എന്നതാണ് പോരായ്മ, അതിനാൽ ഞങ്ങളുടെ പ്രതിഫലത്തെക്കുറിച്ചോ ഞങ്ങൾ ചെയ്യാൻ പോകുന്ന അടുത്ത സിനിമയെക്കുറിച്ചോ ഞങ്ങൾക്ക് ഒരു ധാരണയുമില്ല.

തെലുങ്കിൽ നായികയാകുമ്പോൾ തമിഴിൽ നിന്ന് അവസരങ്ങൾ വരുന്നു. എന്നാൽ തെലുങ്കിലെ തിരക്ക് കാരണം തമിഴിൽ കുറച്ച് ചിത്രങ്ങൾ മാത്രമേ ചെയ്യാൻ കഴിഞ്ഞുള്ളൂ. തമിഴ് ചിത്രമായ കൽക്കിയിൽ അഭിനയിക്കാൻ കഴിയാത്തതു ജീവിതത്തിലെ വലിയ നഷ്ടം ആയി കരുതുന്നു ഇന്ദ്രാജാ പറയുന്നു.

പ്രകാശ് രാജ് ആണ് എന്നെ വിളിച്ചത്. സൂപ്പർ കഥാപാത്രം. നീ വേഗം വരണം എന്ന് പറഞ്ഞു. എന്നാൽ അന്ന് ഞാൻ ഊട്ടിയിൽ ഷൂട്ടിംഗ് നടത്തുകയായിരുന്നു. എത്ര ദിവസം കഴിഞ്ഞ് വരാം എന്ന് ചോദിച്ചു. 12 ദിവസമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചു എത്തിയിട്ട് വിളിച്ച് നോക്കൂ എന്ന് പ്രകാശ് രാജ് പറഞ്ഞു. എന്നാൽ തിരിച്ചെത്തിയപ്പോഴേക്കും മറ്റൊരാളെ കാസ്റ്റ് ചെയ്തിരുന്നു. ആ സിനിമ കണ്ടപ്പോൾ പിന്നെ അതോർത്തു പശ്ചാത്തപിക്കാത്ത ദിവസങ്ങളില്ല. സിനിമയിൽ ഞാൻ രണ്ട് നിബന്ധനകൾ വെച്ചു. ബിക്കിനി ധരിക്കില്ല. ടു പീസ് വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധിക്കരുത്. തെലുങ്ക് സിനിമകളിലെ ഗാനങ്ങൾ ഗ്ലാമറസായി മാറാറുണ്ട്. ചില ഗ്ലാമർ വേഷങ്ങളും ചെയ്തിട്ടുണ്ട് – ഇന്ദ്രജ ഒരു അഭിമുഖത്തിൽ പറഞ്ഞു.

Also Read:ഒരു വിമാനക്കമ്പനിയിൽ നിന്ന് ഇത്തരമൊരു മോശം അനുഭവം ഉണ്ടായിട്ടില്ല, ഇനിയൊരിക്കലും അവരുടെ എയർവേയ്‌സ് എടുക്കില്ല, നസ്രിയ പറയുന്നു.

Exit mobile version