Advertisements
Home Entertainment “ജനങ്ങളുടെ പണം ധൂർത്തടിച്ചുകൊണ്ടുള്ള ഒരാദരവും എനിക്ക് വേണ്ട”. അന്ന് മന്ത്രിയോട് മമ്മൂക്ക തുറന്നു പറഞ്ഞു സാക്ഷിയായി...

“ജനങ്ങളുടെ പണം ധൂർത്തടിച്ചുകൊണ്ടുള്ള ഒരാദരവും എനിക്ക് വേണ്ട”. അന്ന് മന്ത്രിയോട് മമ്മൂക്ക തുറന്നു പറഞ്ഞു സാക്ഷിയായി നിന്നതു ഞാൻ വെളിപ്പെടുത്തി ബാദുഷ .

ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനനായ നടന്മാരിൽ മുന്നിൽ നിൽക്കുന്ന താരം മമ്മൂട്ടി സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ മമ്മൂട്ടിയെ ആദരിക്കാൻ സർക്കാർ തീരുമാനിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസം വലിയ ചർച്ചാ വിഷയമായി മാറിയിരുന്നു. എന്നാൽ ഞങ്ങളുടെ നികുതിപ്പണം ചിലവിട്ടുകൊണ്ടുള്ള ഒരു ആദരവും തനിക്കു വേണ്ടെന്ന ധീരമായ മാതൃകയായ നിലപാടാണ് അന്ന് മമ്മൂട്ടി എടുത്തത് എന്ന് ഇപ്പോൾ നിർമ്മാതാവ് ബാദുഷ വെളിപ്പെടുത്തുകയാണ് സാംസ്‌കാരിക വകുപ്പ് മാതൃ സജി ചെറിയനോടാണ് മമ്മൂട്ടി ആദരവ് വേണ്ട എന്ന തന്റെ നിലപാട് അറിയിച്ചത് .

നിർമ്മാതാവ് ബാദുഷ ഈ സംഭവം നേരിൽ കണ്ടറിഞ്ഞ വ്യക്തിയാണ് അദ്ദേഹം തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഈ വിഷയം പൊതുജങ്ങളുമായി പങ്ക് വെച്ചത് . മന്ത്രി മമ്മൂട്ടിയെ വിളിക്കുമ്പോൾ ബാദുഷ അരികിലുണ്ടായിരുന്നു. ബാദുഷയുടെ വാക്കുകൾ ഇങ്ങനെ

“ഇന്ന് മനസ്സിന് കുളിർമയും സന്തോഷവും സമ്മാനിച്ച ഒരു സംഭവമുണ്ടായി. ഞാനും ആന്റോ ചേട്ടനും (ആന്റോ ജോസഫും) പതിവുപോലെ രാത്രി മമ്മൂട്ടിയുടെ വീട്ടിൽ പോയി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന് ഒരു ഫോൺ വന്നത്. അത് ബഹുമാനപ്പെട്ട മന്ത്രിയായിരുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ,

സിനിമയിലെത്തിയതിന്റെ 50-ാം വാർഷികത്തിൽ മമ്മുക്കയ്ക്ക് സർക്കാർ വലിയ ഒരു ആദരവ് നൽകാൻ തീരുമാനിച്ചിട്ടുണ്ട് എന്ന വിവരം അറിയിക്കാനാണ് ആദ്ദേഹം വിളിച്ചത് . പക്ഷേ മമ്മൂട്ടിയുടെ പ്രതികരണം എന്നെ ഏറെ സന്തോഷിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്തു. സാധാരണ ജനങളുടെ നികുതിപ്പണം ചിലവാക്കി തനിക്കു അങ്ങനെ ഒരു ആദരം വേണ്ട എന്ന് അദ്ദേഹം തുറന്നു പറഞ്ഞു , നിങ്ങൾ തീരുമാനിച്ച സ്ഥിതിക്ക് വളരെ ലളിതമായ ഒരു ചടങ്ങു മതിയെന്നു അദ്ദേഹം മന്ത്രിയോട് പറഞ്ഞു . ഈ കൊവിഡ് കാലത്ത് മമ്മൂക്ക കാണിക്കുന്ന സഹാനുഭൂതിയും മര്യാദയും മാതൃകയും തന്നിൽ വലിയ മതിപ്പുളവാക്കി എന്നും . മമ്മുക്കയ്ക്ക് അഭിവാദ്യങ്ങൾ”. എന്നും കുറിച്ചാണ് ബാദുഷ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നേരത്തെ മമ്മൂട്ടിയുടെ പ്രതികരണത്തെക്കുറിച്ച് മന്ത്രി സജി ചെറിയാൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ഞാൻ ഇന്ന് അദ്ദേഹത്തെ വിളിച്ചു, ഞങ്ങൾ മമ്മൂക്കയെ ആദരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. തനിക്കു വലിയ രീതിയിൽ പണം ചിലവാക്കിയുള്ള ഒരാദരവും വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത് . അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ചെയ്യാമെന്നും അദ്ദേഹത്തിന്റെ സമയം നൽകണം എന്ന് പറഞ്ഞപ്പോളും ചടങ്ങു വളരെ ചെറുതായിരിക്കണം എന്ന് മമ്മൂക്ക വീണ്ടും പറഞ്ഞു എന്ന് സജി ചെറിയാൻ അന്ന് പറഞ്ഞിരുന്നു.

ചടങ്ങു ചെറുതായാലും വലുതായാലും കേരളത്തെ സംബന്ധിച്ചു നമ്മൾ മലയാളികളെ സംബന്ധിച്ചു ഇത് സന്തോഷത്തിന്റെ അവസരമാണ് . കേരളത്തിലെ സാംസ്കാരിക മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ പുരോഗമനപരമാണെന്ന് മന്ത്രി പറയുന്നു. അതേസമയം,മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിൽ അമ്പതു വര്ഷം തികച്ചതു കൊണ്ട് മാത്രമല്ല , മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ ആദരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Exit mobile version