deepika-padukone-fast-and-furious
ADVERTISEMENT

2017 ലെ ആക്ഷൻ ചിത്രമായ xXx: Return of Xander Cage എന്ന ചിത്രത്തിലൂടെയാണ് നടി ദീപിക പദുക്കോൺ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്, ഇതിന്റെ തുടർച്ചയിലേക്ക് നടി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഫാസ്റ്റ് & ഫ്യൂരിയസ് 7 എന്ന ബ്ലോക്ക്ബസ്റ്ററിൽ ദീപികയ്ക്കായി ഒരു വേഷം വാഗ്ദാനം ചെയ്തിരുന്നുവെന്ന് നിങ്ങൾക്കറിയാമോ?

ഒടുവിൽ നതാലി ഇമ്മാനുവേലിലേക്ക് പോയ ആ വേഷത്തിന് ദീപിക ഓഡിഷൻ നടത്തിയതായി റിപ്പോർട്ട്. എന്നാൽ അവർ ഇന്ത്യയിൽ മുൻ‌കൂട്ടി നേരത്തെ തന്നെ പല ചിത്രങ്ങളും ചെയ്യുന്നതിന് കരാറൊപ്പിട്ടതിനാൽ അത് നിരസിക്കാൻ അവർ നിർബന്ധിതയായി എന്നാണ് ദീപിക തന്നെ പറയുന്നത് . “ഞാൻ ഖേദിക്കുന്നില്ല. റാം-ലീലയ്‌ക്കായി എനിക്ക് ഇവിടെ പല കാര്യങ്ങൾ ചെയ്യേണ്ടതുണ്ടായിരുന്നു , എനിക്ക് ആ പ്രക്രിയ ഉപേക്ഷിക്കാൻ കഴിയുമായിരുന്നില്ല, ഞാൻ ആദ്യം ഇവിടെ പല കരാറുകളിലും ഏർപ്പെട്ടിരുന്നു. ചിത്രത്തിന് (രാം-ലീല) പ്രതികരണം ലഭിച്ച രീതി നോക്കുമ്പോൾ, എന്റെ കഠിനാധ്വാനം ഫലം കണ്ടതിനാൽ എനിക്ക് സന്തോഷം തോന്നുന്നു, ”ദീപിക 2013 ൽ പിടിഐയോട് പറഞ്ഞു.

ADVERTISEMENT

ദീപികയുടെ വക്താവ് 2013 ൽ തന്നെ പി‌ടി‌ഐയോട് ഇക്കാര്യം പറഞ്ഞിരുന്നു, “അടുത്ത ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സിനിമയുടെ ഭാഗമാകാനാണ് ദീപിയ്ക്ക് ഓഫർ ലഭിച്ചത് . അവർ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഫ്രാഞ്ചൈസിയുടെ വലിയ ആരാധികയാണ് , അത് ചെയ്യാൻ കഴിയാത്തത് നിരാശാജനകമാണ്. നിർഭാഗ്യവശാൽ, ആ ചിത്രത്തിന്റെ ചിത്രീകരണം വളരെ പെട്ടന്ന് തുടങ്ങി , ഇത് അവരുടെ നിലവിലുള്ള ചിത്രങ്ങളുടെ തീയതികളുമായി ഒത്തു പോരുന്നതായിരുന്നില്ല രാം ലീല, ഹാപ്പി ന്യൂ ഇയർ, ഫൈൻഡിങ് ഫാനി ഫെർണാണ്ടസിനെ എന്നീ ചിത്രങ്ങളുടെ ചിത്രീകരണവും ഏതാണ്ട് ആ സമയത്തു തന്നെ ആയിരുന്നു.അതോടപ്പം കൂട്ടിച്ചേർക്കലായി ദീപിക പറഞ്ഞ മറ്റൊരു കാര്യം ഇതിനെ പാട്ടി ഒരുപാട് കാര്യങ്ങൾ എപ്പോൾ തന്നെ നമ്മൾ സംസാരിച്ചു നടക്കാതെ പോയ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതു എനിക്കിഷ്ടമല്ല ,എന്താണ് ഇനി സംഭവിക്കാൻ പോകുന്നത് എന്റെ ശ്രദ്ധ എല്ലായ്പ്പോഴും അതിലാണ്

ലോകമെമ്പാടുമുള്ള ബോക്സോഫീസിൽ 1.5 ബില്യൺ ഡോളറിലധികം വരുമാനം നേടിയ ഫ്യൂരിയസ് 7 ഫ്രാഞ്ചൈസിയുടെ ഏറ്റവും വിജയകരമായ ചിത്രമായി തുടരുന്നു. നടൻ പോൾ വാക്കറിന്റെ ജീവിതത്തിലെ അവസാന ചിത്രമായിരുന്നു ഇത്; നിർമ്മാണ സമയത്ത് ആണ് അദ്ദേഹം മരിച്ചത് .

പക്ഷേ നടൻ വിൻ ഡീസലുമായി വളരെ പോസിറ്റീവ് ആയ ഒരു ബന്ധം ദീപിക സ്ഥാപിച്ചിരുന്നു xxx ന്റെ ചിത്രീകരണ സമയത്തു അദ്ദേഹം ദീപികയെ തിരികെ വിളിച്ചിരുന്നു അത് കൂടാതെ ഒരു ഇന്റർവ്യൂ വിൽ അദ്ദേഹം ദീപികയെ കുറിച്ച് പറഞ്ഞത് വളരെ പ്രസക്തം ആണ് “ഞാൻ അവളെ വളരെയധികം സ്നേഹിക്കുന്നു, ഞങ്ങൾക്ക് ഒരുമിച്ച് അഭിനയിക്കുമ്പോൾ വളരെ നല്ല ഒരു കെമിസ്ട്രി വർക്ക് ആകുന്നുണ്ട്.അവളുമായുള്ള എന്റെ നിമിഷങ്ങളെല്ലാം മനോഹരമാണ്.ഫാസ്റ്റ് 7ന്റെ ടെസ്റ്റിനായി വന്നപ്പോൾ ഏവർക്കും ഞങ്ങളുടെ കെമിസ്ട്രി നന്നേ ബോധിച്ചു വീണ്ടും ഉടൻ ഒരുമിച്ചഭിനയിക്കാൻ അവസരമുണ്ടാകുമെന്നു ഉറപ്പാണ് അല്പസമയത്തെ ഇടവേള മാത്രമാണിത് ഇതാണ് അന്ന് വിൻ ഡീസൽ പറഞ്ഞത.

ദീപികയും അദ്ദേഹത്തിന്റെ വാക്കുകൾ ശരി രീതിയിൽ തന്നെ ആണ് സംസാരിച്ചത് “ഞാൻ യഥാർത്ഥത്തിൽ ഫ്യൂരിയസ് 7 നായി ഓഡിഷൻ നടത്തിയിരുന്നു, അവർക്ക് എന്നെ ശരിക്കും ഇഷ്ടപ്പെട്ടു, ഒപ്പം ഞാൻ സിനിമയുടെ ഭാഗമാകാൻ അവരെല്ലാം ആഗ്രഹിച്ചിരുന്നു , പക്ഷേ രാം ലീല ഇവിടെ അപ്പോൾ ഷൂട്ടിങ് തുടങ്ങിയിരുന്നു , ഫ്യൂരിയസ് 7 നായി നൽകാൻ എനിക്ക് തീയതി ഉണ്ടായിരുന്നില്ല . എന്നിരുന്നിട്ടും വിൻ ഡീസൽ വീണ്ടും നിർമ്മിച്ച xXx പ്രഖ്യാപിച്ചപ്പോൾ അവർ എന്നെ പരിഗണിക്കുകയും ഞാൻ ആ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു

ADVERTISEMENT