എന്നോട് അന്നവൻ വൃത്തികെട്ട രീതിയിൽ സംസാരിച്ചു അപ്പോൾ തന്നെ തല്ലു കൊടുത്തു അതിനു ശേഷം മാത്രമാണ് തുടർന്ന് സംസാരിച്ചത്

200
ADVERTISEMENT

വ്യത്യസ്തമായ വേഷപ്പകർച്ചകൾ കൊണ്ട് മലയാളത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്തു ദേശീയ അവാർഡ് വരെ സ്വന്തമാക്കിയ താരമാണ് സുരഭി ലക്ഷ്മി. കരിയറിന്റെ തുടക്കത്തിൽ വളരെ അപ്രധാനമായ വേഷങ്ങളിലൂടെ സിനിമയിലേക്കെത്തിയ താരം അഭിനയ സ്വപ്നവുമായി നടക്കുന്ന എല്ലാവർക്കും ഒരു വലിയ പ്രചോദനമാണ്. 2017 ൽ മനോജ് രാംസിംഗ് എഴുതി അനിൽ തോമസ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരഭിക്കു മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത്. ചിത്രത്തിൽ നടിയുടെ കഥാപാത്രത്തിന് പേര് പോലും ഇല്ലായിരുന്നു.

ഇപ്പോൾ തന്നോട് ഒരു പൊതു പരിപാടിയിൽ പങ്കെടുത്തപ്പോൾ ഒരു യുവാവ് വളരെ അപമര്യാദമായി പെരുമാറിയതിനെ താരം ചോദ്യം ചെയ്തതും തല്ലുകൊടുത്തതുമായ സംഭവമാണ് വൈറലായിരിക്കുന്നത്.ഈ അടുത്ത് താരം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഇതേ പറ്റി വിശദമായി സംസാരിച്ചിരുന്നു.താരത്തിന്റെ വാക്കുകളിലൂടെ

ADVERTISEMENT

ആദ്യം ഈ സംഭവം വിഖ്യാത സംവിധായകനായ ജയരാജിന്റെ ഗുൽമോഹർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് എന്ന രീതിയിൽ വാർത്ത പ്രചരിച്ചിരുന്നു എന്നാൽ സംഭവം അങ്ങനെ അല്ല എന്ന് സുരഭി തന്നെ പറയുന്നു.തിരുവനതപുരം യൂണിവേഴ്സിറ്റി കോളേജിൽ കലോത്സവം നടക്കുമ്പോൾ അവിടെ വച്ച് ഒരു പയ്യൻ തന്റെ അടുത്ത് വന്നു വളരെ വൃത്തികെട്ട രീതിയിൽ സംസാരിച്ചു.അപ്പോൾ താനാണ് അതിനു മറുപിടിയായി അവനു തല്ലു കൊടുത്തു അതിനു ശേഷമാണു തുടർന്നുളള സംസാരം താനാണ് താൻ ആരംഭിച്ചത് എന്ന് സുരഭി പറയുന്നു.അപ്പോഴേക്കും മറ്റു വിദ്യാർത്ഥികൾ കൂടുകയും സുരഭിയോട് അവൻ മോശമായി സംസാരിച്ചു എന്ന കാര്യം പറഞ്ഞു പിന്നീട് അവിടെ ഒരു കൂട്ടതല്ലാണ് നടന്നത് എന്നും താരം പറയുന്നു. ഇത്തരത്തിലുള്ളവരെ കൈകാര്യം ചെയ്യാൻ ചെറുപ്പം മുതൽ തന്നെ തനിക്കു വേണ്ട തന്റേടവും സ്വാതന്ത്ര്യവും തന്നാണ് വീട്ടിലുള്ളവർ വളർത്തിയത് എന്ന് തരാം പറയുന്നു.

കുട്ടിക്കാലം മുതലേ തന്റെ കാര്യങ്ങൾ നോക്കിയിരുന്നത് താൻ തന്നെയാണ് എന്നും തന്റെ കുടുംബത്തിലെ ഏറ്റവും വലിയ വിപ്ലവകാരിയും താനാണ് എന്നും സുലഭ പറയുന്നു. ഒരു സ്ത്രീയോടും ഒരാളും അത്തരത്തിൽ സംസാരിക്കുന്നതു തല്ലു കിട്ടാൻ അർഹതയുള്ള തെറ്റാണ് എന്ന ബോധ്യത്തിൽ നിന്നാണ് അത്തരത്തിൽ ഒരു പെരുമാറ്റം തന്റെ ഭാഗത്തു നിന്നുണ്ടാകാനുള്ള ധൈര്യം ഉണ്ടായത് എന്ന് സുരഭി പറയുന്നു.

ADVERTISEMENT