Advertisements
Home Entertainment സ്‌ക്രീനിൽ മമ്മൂട്ടിയുടെ മുഖം കാണിക്കുമ്പോൾ മുതൽ ആൾക്കാർ കൂവാൻ തുടങ്ങും . ഒരു കരണവുമില്ലതെ കൂവി...

സ്‌ക്രീനിൽ മമ്മൂട്ടിയുടെ മുഖം കാണിക്കുമ്പോൾ മുതൽ ആൾക്കാർ കൂവാൻ തുടങ്ങും . ഒരു കരണവുമില്ലതെ കൂവി തോൽപ്പിക്കാൻ ശ്രമിക്കും മമ്മൂട്ടിയുടെ കരിയറിലെ ഇരുണ്ട കാലത്തേ കുറിച്ച് ഷിബു ചക്രവർത്തി. പറഞ്ഞത്

മലയാളികൾ എന്നും ഓർത്തിരിക്കുന്ന നിരവധി ഗാനങ്ങൾ രചിച്ച ഗാനരചയിതാവാണ് ഷിബു ചക്രവർത്തി. തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് വേണ്ടി 200-ഓളം ഗാനങ്ങൾ അദ്ദേഹം എഴുതി. ഷിബു ചക്രവർത്തി എന്ന പേരില്ലാതെ മലയാള സിനിമയെക്കുറിച്ച് സംസാരിക്കാൻ പോലും കഴിയില്ല എന്നതാണ് വസ്തുത. ഇപ്പോഴിതാ തന്റെ സിനിമാ ഓർമ്മകൾ പങ്കുവെക്കുകയാണ് ഷിബു ചക്രവർത്തി.

ചരിത്രം എന്നിലൂടെ എന്ന സഫാരി ചാനലിന്റെ ഒരു പരിപാടിയിൽ ആണ് അദ്ദേഹം മനസ്സ് തുറന്നത് . തന്റെ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ 1980 കളിലെ മമ്മൂട്ടി ചിത്രങ്ങളുടെ പരാജയങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നു പറയുന്നു. ഡെന്നീസ് ജോസഫിന്റെ ശ്യാമയിലും നിറക്കൂട്ടിലും മമ്മൂട്ടി നായകനായി. സിനിമകൾ വൻ വിജയമായിരുന്നു. എന്നാൽ അതിന് ശേഷമുള്ള അനുഭവങ്ങൾ ഷിബു ചക്രവർത്തി പങ്കുവച്ചു.

അതിന് ശേഷം മമ്മൂട്ടിയുടെ സിനിമകൾ തുടർച്ചയായി പരാജയപ്പെടുകയാണെന്ന് അദ്ദേഹം പറയുന്നു. ന്യായ വിധി , വീണ്ടും , പ്രണാമം, കഥയ്ക്ക് പിന്നിൽ എന്നീ ചിത്രങ്ങളെല്ലാം വൻ പരാജയമായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഈ സിനിമകൾക്ക് തിയേറ്ററുകളിൽ നിന്ന് ഇത്രയും മോശം പ്രതികരണം ലഭിച്ചത് എന്ന് തനിക്ക് മനസിലായില്ലെന്ന് അദ്ദേഹം പറയുന്നു. സ്‌ക്രീനിൽ മമ്മൂട്ടിയുടെ മുഖം കണ്ടപ്പോൾ തിയേറ്ററിൽ ആൾക്കാർ കൂവാൻ തുടങ്ങും അദ്ദേഹം ഓർക്കുന്നു.

മമ്മൂട്ടിയെ സ്‌ക്രീനിൽ കാണിക്കുമ്പോൾത്തന്നെ ആൾക്കാർ കൂവാൻ തുടങ്ങും അത് കാണുമ്പോൾ പലപ്പോഴും തനിക്കു വിഷമം തോന്നി. എന്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നതെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.മമ്മൂട്ടിയുടെ മുഖം കാണിക്കുമ്പോൾ കൂവാലേൽക്കാത്ത ഒരു സിനിമയും ആ സമയത്തുണ്ടായില്ല .നന്നായി അഭിനയിച്ചില്ലെങ്കിലോ കഥ നന്നായില്ലെങ്കിലോ കൂവുന്നതിൽ തെറ്റൊന്നും ഉണ്ടാകില്ല പക്ഷേ ഇത് അങ്ങനെ ഒന്നുമല്ല എന്നതാണ് വിരോധാഭാസമെന്നു ഷിബു ചക്രവർത്തി പറയുന്നു,

അദ്ദേഹം ഇതിന് ഒരു ഉദാഹരണം നൽകുന്നു. ‘വീണ്ടും’ എന്ന സിനിമയിൽ തുടക്കം മുതൽ ഇന്റർവെൽ വരെ ആളുകൾ കൂവി മടുത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു. ആ സിനിമയിലെ മമ്മൂട്ടിയുടെ മുഖം സ്‌ക്രീനിൽ കണ്ടാൽ തന്നെ കൂവി അലറി വിളിക്കാൻ തുടങ്ങുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പ്രണാമം എന്ന മറ്റൊരു സിനിമയിൽ മമ്മൂട്ടിയെ കാണുന്നതിന് മുമ്പുതന്നെ സ്‌ക്രീനിൽ ജീപ്പ് വരുന്നത് കണ്ട് കളിയാക്കലും കൂവലും ഉണ്ടായിട്ടുണ്ടെന്ന് ഷിബു ചക്രവർത്തി പറയുന്നു.

അതേസമയം, ഈ ചിത്രങ്ങളെല്ലാം തിയേറ്ററിൽ സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും പാട്ടുകളുടെ കാര്യത്തിൽ ഒരുപാട് പരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടവയാണെന്നും അദ്ദേഹം പറയുന്നു. നേരത്തെ അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മമ്മൂട്ടിയുടെ പരാജയങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഇതിന് ശേഷം മമ്മൂട്ടിക്ക് വേണ്ടി ഡെന്നിസ് ന്യൂ ഡൽഹി എഴുതുന്നു, ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം വൻ വിജയമായതിന് ശേഷം മമ്മൂട്ടി ശക്തമായ തിരിച്ചുവരവ് നടത്തുകയാണെന്നും അദ്ദേഹം അനുസ്മരിച്ചു.ണുണ്ടായത് പിന്നീട് അങ്ങോട്ട് ഇന്നുവരെ അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ട അവസ്ഥ വന്നിട്ടില്ല.

Exit mobile version