Advertisements
Home Entertainment ആ മനുഷ്യന്റെ മനസിന്റെ വലിപ്പത്തിന് മുന്നിൽ നമ്മളൊന്നും ഒന്നുമല്ല മമ്മൂട്ടിയെ കുറിച്ചുള്ള തന്റെ വ്യക്തിപരമായ അനുഭവം...

ആ മനുഷ്യന്റെ മനസിന്റെ വലിപ്പത്തിന് മുന്നിൽ നമ്മളൊന്നും ഒന്നുമല്ല മമ്മൂട്ടിയെ കുറിച്ചുള്ള തന്റെ വ്യക്തിപരമായ അനുഭവം പങ്കു വെച്ച് കലാഭവൻ ഷാജോൺ

പുതുമുഖങ്ങളെ സിനിമയിലേക്കെത്തിക്കാൻ ഏറ്റവും കൂടുതൽ താല്പര്യം കാണിക്കുന്ന ഒരു താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി എന്ന് അദ്ദേഹം വഴി സിനിമയുടെ മായിക ലോകത്തേക്കെത്തി വിജയികളായ പലരും പറയാറുണ്ട് .അതിൽ മുൻ നിര നടന്മാരും സംവിധായകരുമൊക്കെ ഉൾപ്പെടും . ആഷിഖ് അബു, അമൽ നീരദ്, അൻവർ റഷീദ്, ഹനീഫ് അദേനി, മാർട്ടിൻ പ്രക്കാട്ട്, ലാൽ ജോസ് തുടങ്ങിയവരാണ് മമ്മൂട്ടി സിനിമയിലേക്ക് എത്തിച്ച സംവിധായകരിൽ ചിലർ. സിനിമയിലെ സഹതാരങ്ങളുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടി. ഓരോരുത്തർക്കും അവരർഹിക്കുന്ന പരിഗണനയും വാത്സല്യവും അദ്ദേഹം നൽകാറുണ്ട് എന്നും അദ്ദേഹം പച്ചയായ ഒരു മനുഷ്യ സ്നേഹിയാണ് എന്നും ധാരാളം പേര് ഇതിനോടകം സഖ്യപ്പെടുത്തിയിട്ടുണ്ട്.

അക്കൂട്ടത്തിൽ ഇപ്പോൾ പുറത്തു വരുന്നത് പ്രശസ്ത നടനും സംവിധായകനുമായ കലാഭവൻ ഷാജോൺ തന്റെ ഗോഡ് ഫാദർ ആയ മമ്മൂട്ടിയെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് ഷാജോൺ തന്റെ വ്യക്തിപരമായ അനുഭവങ്ങളെ അടിസ്ഥാനമാക്കി അന്ന് തുറന്നു സംസാരിച്ചു. “ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ മമ്മൂട്ടി എന്നോട് ചോദിച്ചു, വിഗ്ഗില്ലാതെ വന്നാൽ എങ്ങനെ തിരിച്ചറിയുമെന്ന്.

ജോണി ആന്റണി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ താപ്പാനയിലേക്കുള്ള തന്റെ വരവിനെക്കുറിച്ചും ഷാജോൺ അന്ന് മനസ്സ് തുറന്നിരുന്നു . ചിത്രത്തിൽ ഷാജോൺ മമ്മൂട്ടിയുടെ സുഹൃത്തായാണ് അഭിനയിച്ചത്. വിഗ്ഗ് ധരിച്ച് ആ കഥാപാത്രം ചെയ്യണമെന്നായിരുന്നു ഷാജോണിന്റെ ആഗ്രഹം. എന്നാൽ സംവിധായകൻ സമ്മതിച്ചില്ല. സെറ്റിൽ എത്തിയപ്പോൾ തന്റെ ആ വിഷമം മനസ്സിലാക്കി മമ്മൂട്ടി സംവിധായകനെ നേരിട്ട് വിളിച്ചു അത് സമ്മതിപ്പിച്ചെടുത്തു.

അദ്ദേഹം തന്നെയാണ് നേരിട്ട് മേക് അപ്പ് മാനെ വിളിച്ചു തനിക്ക് ഇണങ്ങുന്ന ഒരു വിഗ്ഗ് തയ്യാറാക്കി തന്റെ തലയിൽ അത് വച്ച് തന്നത് . അത് ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നും ഷാജോൺ അഭിമുഖത്തിൽ പറഞ്ഞു. മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളിൽ വേഷമിടാൻ സാധിച്ചിട്ടില്ല ഒരു നടനാണ് കലാഭവൻ ഷാജോൺ. കരിയറിന്റെ തുടക്കത്തില് ചെറിയ വേഷങ്ങൾ ആയിരുന്നു ലഭിച്ചിരുന്നത് എങ്കിലും പിന്നീട് ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമയുടെ ഒരു പ്രധാന ഘടകമായി മാറി.

Exit mobile version