Advertisements
Home Entertainment കാറിൽ ഞാനും മമ്മൂക്കയും ഭാവിയും അയാൾ ബഹളം വച്ചാൽ ജനം കൂടും എന്ന ഭയത്താല്‍ അയാളെ...

കാറിൽ ഞാനും മമ്മൂക്കയും ഭാവിയും അയാൾ ബഹളം വച്ചാൽ ജനം കൂടും എന്ന ഭയത്താല്‍ അയാളെ വലിച്ച് കാറില്‍ കയറ്റി,ആ സംഭവം ഇങ്ങനെ

മലയാളത്തിന്റെ മെഗാസ്റ്റാർ മ്മൂട്ടിയുടെ വാഹന ക്രെയ്‌സും സ്പീഡ് ക്രെയ്‌സും വലിയ പ്രശസ്തമാണ്.സിനിമ ലോകത്തുള്ള ഒട്ടു മിക്ക ആൾക്കാർക്കും മമ്മൂക്കയോടൊപ്പം യാത്ര ചെയ്യാൻ പേടിയാണ് എന്നാണ് അറിയുന്നത്.ലോകത്തെ ഏറ്റവും സസുഖിമാനായ ഡ്രൈവർ മമ്മൂക്കയുടേതാണ് എന്നാണ് എല്ലാരും പറയുന്നത് കാരണം ഡ്രൈവറെ പിന്നിൽ ഇരുത്തിയാണ് മമ്മൂക്ക ഡ്രൈവ് ചെയ്യുന്നത് എന്നതാണ് കാരണം.ഇപ്പോൾ മമ്മൂട്ടിയുടെ ഡ്രൈവിങ് ക്രേസും ഒരിക്കൽ അദ്ദേഹത്തിന്റെ കാറിൽ വച്ച് സംഭവിച്ച ഒരു സംഭവവും വെളിപ്പെടുത്തുകയാണ് മുകേഷ്.

മമ്മൂക്കയെ പോലെ, ഇത്രയധികം കാര്‍ ക്രേസ് ഉള്ള ആളെ താൻ ഇതുവരെ കണ്ടിട്ടില്ല എന്ന് മുകേഷ് പറയുന്നു. ധാരാളം വണ്ടികൾ സ്വൊന്തമായി ഉണ്ട് മിക്കപ്പോഴും അവയൊക്കെ ഓടിക്കുന്നത് അദ്ദേഹം തന്നെയുമാണ് എങ്കിലും അദ്ദേഹത്തിന്റെ കാര്‍ ഡ്രൈവിങില്‍ ഉള്ള മമ്മൂട്ടിയുടെ കൊതി തീര്‍ന്നിട്ടില്ല. ഓവര്‍ സ്പീഡിന്റെ ആളാണ് മമ്മൂട്ടി. നാല് മണിക്കൂര്‍ എടുത്ത് എത്തേണ്ടിടത്ത് ചിലപ്പോള്‍ രണ്ട്, രണ്ടര മണിക്കൂര്‍ നേരം കൊണ്ട് മമ്മൂട്ടി എത്തും എന്ന് തരാം പറയുന്നു. അതുകൊണ്ട് തന്നെ മമ്മൂട്ടി ഡ്രൈവ് ചെയ്യുന്ന കാറില്‍ കയറാന്‍ മിക്ക സഹതാരങ്ങൾക്കും പേടിയാണ്.

ഒരിക്കൽ കോഴിക്കോട് നിന്ന് ഷൂട്ടിങ് പൂര്‍ത്തിയാക്കി കൊല്ലത്തേക്ക് പോകാന്‍ പെട്ടിയൊക്കെ ആയി നില്‍ക്കുമ്പോഴാണ് മമ്മൂക്ക വരുന്നത്. എങ്ങോട്ടേക്കാ എന്ന് ചോദിച്ചു, ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ കോട്ടയത്തേക്ക് പോകുകയാണ് എന്ന് പറഞ്ഞു. വളരെ നന്നായി, ഞാന്‍ എറണാകുളത്തേക്ക് ആണ് നമുക്ക് ഒരുമിച്ച് പോകാം എന്ന് മമ്മൂക്ക.ഞാൻ പെട്ട് , അല്ല എനിക്ക് വേറെ ഒന്ന് രണ്ട് സ്ഥലത്തൊക്കെ ഇറങ്ങണം എന്ന് പറഞ്ഞ് രക്ഷപെടാൻ നോക്കി എങ്കിലും മമ്മൂക്ക വിട്ടില്ല. കാറിന് അടുത്തെത്തിയപ്പോള്‍ ഫ്രഡ് സീറ്റില്‍ അതാ ഞഞ്ഞള്‍ ഒക്കെ ബാവി എന്ന് വിളിയ്ക്കുന്ന മമ്മൂക്കയുടെ ഭാര്യ സുല്‍ഫത്ത്. ബാവി ഉണ്ടല്ലോ, നിങ്ങള്‍ വര്‍ത്തമാനം ഒക്കെ പറഞ്ഞ് വന്നോളൂ, ഞാന്‍ എന്റെ വണ്ടിയില്‍ വന്നേക്കാം എന്ന് പറഞ്ഞു രക്ഷപെടാൻ നോക്കി . ഹേയ്, അവള്‍ ഇപ്പോള്‍ ഉറങ്ങും, എനിക്ക് വര്‍ത്തമാനം പറയാന്‍ ആള് വേണം എന്നായി മമ്മൂക്ക. ബാവിയോട് പിന്‍ സീറ്റില്‍ ഇരിക്കാനായി പറഞ്ഞു, സന്തോഷത്തോടെ അവര്‍ പിന്നില്‍ പോയി ഇരുന്നു. എന്റെ ഡ്രൈവറോട് മമ്മൂക്കയുടെ കാര്‍ പിന്‍തുടരാന്‍ പറഞ്ഞ് ഞങ്ങള്‍ കാറില്‍ കയറി.

കഥകള്‍ ഒക്കെ പറഞ്ഞ് വണ്ടി നീങ്ങി, ഞങ്ങള്‍ കുറ്റിപ്പുറം ലെവല്‍ക്രോസില്‍ എത്തി. അതിന്റെ തൊട്ടപ്പുറത്ത് വന്‍ തിരക്കുള്ള ഒരു മാര്‍ക്കറ്റ് ആണ് അന്ന്. പക്ഷെ മമ്മൂട്ടിയുടെ കാറിന് കറുത്ത ഗ്ലാസ് ആണ്. അകത്ത് ഇരിക്കുന്ന ആളെ കാണില്ല. അപ്പോള്‍ ഉണ്ട് ഒരാള്‍ കാറിന്റെ ഗ്ലാസ് നോക്കി മുടി ശരിയാക്കുന്നു. പൊടിയൊക്കെ തുടച്ച് ഗ്ലാസില്‍ മുഖം നോക്കിയപ്പോള്‍ അയാള്‍ക്ക് ചെറിയൊരു സംശയം തോന്നി, ഫ്രണ്ടിലെ ഗ്ലാസിലൂടെ അകത്തേക്ക് നോക്കി. ദാ മമ്മൂട്ടി!!. അയാള്‍ വിളിച്ച് കൂവിയാല്‍ ജനം കൂടും, പെട്ടന്ന് വണ്ടി എടുത്ത് പോകാനും കഴിയില്ല. പെട്ടന്ന് താൻ അയാളെ വലിച്ച് കാറില്‍ കയറ്റി. അയാള്‍ വിടാന്‍ പറഞ്ഞിട്ടൊന്നും വിട്ടില്ല. മാര്‍ക്കറ്റില്‍ അയാളുടെ ബന്ധുക്കള്‍ ആരൊക്കെയോ ഉണ്ട്, അവരെ കൂടെ വിളിച്ച് മമ്മൂട്ടിയെ ഒന്ന് കാണിക്കണം എന്ന ആഗ്രഹം നിറവേറ്റാന്‍ നിന്നാല്‍ പണിയാകും എന്ന് അറിയാവുന്നത് കൊണ്ട്, താൻ അയാളെ മുറുക്കെ പിടിച്ചിരുന്നു. അല്പ ദൂരം ചെന്നപ്പോള്‍ ഇറക്കി വിട്ടു. ഹംസ എന്നായിരുന്നു അയാളുടെ പേര്. ആ കഥ ഇന്ന് വരെ പുറത്ത് വന്നിട്ടില്ല എന്നും, ഇപ്പോഴും കുറ്റുപ്പുറത്ത് എത്തിയാല്‍ ഹംസയെ തിരയാറുണ്ട് എന്നും മുകേഷ് പറയുന്നു

Exit mobile version