Advertisements
Home Entertainment കോമഡി മമ്മൂട്ടി ചെയ്‌താൽ ശെരിയാവില്ല എന്ന് പറയുന്നവർ ഈ എട്ടു മമ്മൂട്ടി ചിത്രങ്ങൾ കണ്ടാൽ തീരാവുന്ന...

കോമഡി മമ്മൂട്ടി ചെയ്‌താൽ ശെരിയാവില്ല എന്ന് പറയുന്നവർ ഈ എട്ടു മമ്മൂട്ടി ചിത്രങ്ങൾ കണ്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.

അഭിനയത്തിന്റെ എല്ലാ മേഖലയിലും തന്റെ നിര സനിഗ്ദ്യവും പ്രതിഭ കൊണ്ട് കഴിവ് തെളിയിച്ച നടൻ. മമ്മൂക്ക പരുക്കൻ കഥാപാത്രങ്ങളും ആക്ഷൻ കഥാപാത്രങ്ങൾക്കും സെന്റിമെന്റൽ കഥാപാത്രങ്ങൾക്കും മാത്രം അനുയോജ്യനായ നടനാണ് ഹാസ്യം വഴങ്ങില്ല എന്ന ഒരു പൊതുധാരണ സൃഷ്ട്ടിക്കാൻ ശ്രമിക്കുമ്പോൾ നാം മനസിലാക്കേണ്ട ഒരു കാര്യവുമുണ്ട് അദ്ദേഹത്തിന് ഹാസ്യവും നന്നായി വഴങ്ങും എന്നത്. പക്ഷേ എന്തൊകൊണ്ടെക്കെയോ കൂടുതൽ ഹാസ്യ ചിത്രങ്ങൾ അദ്ദേഹത്തെ തേടിയെത്താറില്ല . ഒരു പക്ഷേ ഗാംഭീര്യവും പൗരുഷവും കലർന്ന രൂപ സൗകുമാര്യം തന്നെയാകാം അതിന്റെ കാരണം . പക്ഷേ മമ്മൂക്ക അതീവ മികവോടെ അഭിനയിച്ച ഒരു പിടി കോമഡി ചിത്രങ്ങൾ ഉണ്ട് അവ ഏതൊക്കെയാണ് എന്നറിയാൻ തുടർന്ന് വായിക്കുക

2005ൽ എത്തിയ ബെല്ലാരി രാജയാണ് ഇന്നും സെൻസേഷണൽ ആയ മമ്മൂക്കയുടെ ഒരു കഥാപാത്രം. കൂളിംഗ് ഗ്ലാസും തിരുവനന്തപുരം സ്ലാംഗുമുള്ള ഒരു വ്യത്യസ്ത കഥാപാത്രമായി ആണ് അദ്ദേഹം രാജമാണിക്യത്തിൽ എത്തുന്നത് . അൻവർ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം മമ്മൂട്ടിയെ കുറിച്ചുള്ള സ്റ്റീരിയോ ടൈപ്പുകളെ തകർത്തെറിയുന്നവയാണ്.

തൃശൂർ സ്ലാങ്ങിൽ മമ്മൂക്ക അഴിഞ്ഞാടിയ ചിത്രമാണ് പ്രാഞ്ചിയേട്ടൻ. എന്തിനാണ് മമ്മൂട്ടിയെ പ്രഞ്ജിയേട്ടാക്കിയതെന്ന ചോദ്യത്തിന്, ആ കഥാപാത്രമായി മാറ്റാരെ സങ്കൽപ്പിക്കാൻ കഴിയുമെന്നായിരുന്നു സംവിധായകൻ രഞ്ജിത്തിന്റെ മറുപടി. അതായത്, സത്യത്തിൽ മമ്മൂട്ടി എന്ന നടന്റെ വ്യക്തിത്വം രീതികളും ഒന്നും താനാണ് ലവലേശം സന്നിവേശിപ്പിക്കാതെ അദ്ദേഹം ചെയ്ത ഒരു കഥാപാത്രമാണ് പ്രാഞ്ചിയേട്ടൻ

വളരെ രസകരമായ ഒരു കഥാപത്രമാണ് ബോംബെ ക്കാരനാണ്യ അഴകിയ രാവണനിലെ ശങ്കർദാസ്. ഒരു പക്ഷേ അഭിനയിച്ചു ഫലിപ്പിക്കാൻ വളരെ പാടുള്ള ഒരു കഥാപാത്രം പുറത്ത്, ആ വ്യക്തി ഭയങ്കര ഗൗരവമുള്ളവനും എന്നാൽ അതേ സമയം ചിരിപ്പിക്കുന്നവനുമായിരിക്കണം. അതിൽ മമ്മൂക്ക വിജയിച്ചു. അഴകിയ രാവണനിലെ ശങ്കർ ദാസ് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ്.

1990ൽ റിലീസായ കോട്ടയം കുഞ്ഞച്ചൻ കാലത്തെ അതിജീവിച്ച മമ്മൂക്കയുടെ മെഗാഹിറ്റ് കഥാപാത്രങ്ങളിൽ ഒരാളാണ്. എക്കാലത്തെയും ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിലൊന്നായ കുഞ്ഞച്ചന്റെ ഓരോ സീനിലും മമ്മൂക്കയുടെ ചിരി ആരും മറക്കില്ല. സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളത്തിലെ മികച്ച താരനിരയാണ് അണിനിരക്കുന്നത്.

ടിവിയിൽ വരുമ്പോഴെല്ലാം എല്ലാത്തരം പ്രേക്ഷകരും കാണാതെ പോകുന്ന സിനിമകളിൽ ഒന്നാണ് നന്ദി വീണ്ടും വരിക . 1986-ൽ പുറത്തിറങ്ങിയ ഈ ചിത്രമായിരുന്നു മമ്മൂക്കയുടെ ആദ്യത്തെ മുഴുനീള കോമഡി വേഷം. ജോലിയെ ഭയക്കുന്ന ഒരു പോലീസ് ഓഫീസറായാണ് മമ്മൂക്ക ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഇന്നും എല്ലാവരും ചർച്ച ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് മനു അങ്കിൾ. അന്യഗ്രഹജീവികളെ നോക്കി നടക്കുന്ന ശാസ്ത്രജ്ഞനെന്ന മമ്മൂക്കയുടെ തകർപ്പൻ ഹിറ്റ് അവിസ്മരണീയമാണ്. സംവിധായകൻ ഡെന്നീസ് ജോസഫിന്റെ കഥയ്ക്ക് ഷിബു ചക്രവർത്തി തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. 1988 ഏപ്രിൽ 7 നാണ് ചിത്രം റിലീസ് ചെയ്തത്.

മമ്മൂട്ടി എന്ന മാന്യനായ നായകനെ ആദ്യമായി സ്ത്രീലമ്പടനായി കണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമായിരുന്നു 1990ൽ പുറത്തിറങ്ങിയ കുട്ടേട്ടൻ. മമ്മൂക്ക കുട്ടേട്ടനായി അഭിനയിച്ചത് അൽപ്പം കള്ളത്തരവും പ്രണയ രോഗവും ഉള്ള കഥാപാത്രമായി അനായാസമായാണ് അദ്ദേഹം അഭിനയിച്ചത്. വിഷ്ണു നാരായണൻ എന്ന സ്ത്രീപ്രേമിയുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ലോഹിതദാസ് ആണ് എഴുതിയത്. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ മുരളി, ജഗദീഷ്, സരിത, മാതു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ലോഹിതദാസ്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 1987-ൽ ശ്രീധരന്റെ ഒന്നാം തിരുമുറിവ് മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നാണ്. സത്യൻ അന്തിക്കാടിന്റെ കഥയ്ക്ക് ശ്രീനിവാസൻ തിരക്കഥയും സംഭാഷണവും എഴുതിയ ഈ ചിത്രത്തിൽ മമ്മൂട്ടി, നീന കുറുപ്പ്, സുരേഷ് ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു, കൂടാതെ പല ഹാസ്യ രംഗങ്ങളും ഇന്നും സുപരിചിതമാണ്. പൊതുവെ കോമഡി രംഗങ്ങൾ മമ്മൂക്കയ്ക്ക് വഴങ്ങില്ലെന്നാണ് നിരൂപകരുടെ അഭിപ്രായം. അങ്ങനെ ചിന്തിക്കുന്നവർ ഈ സിനിമകൾ കണ്ടാൽ പ്രശ്നം തീരും. അദ്ദേഹം ചെയ്യുന്ന ഒരു കഥാപാത്രങ്ങളിലും നടൻ മമ്മൂട്ടി എന്ന വ്യക്തിയുടെ മാനറിസങ്ങൾ ഒട്ടും തന്നെ ഇല്ലാതെയാണ് സൃഷ്ടിക്കുന്നത്. അതാണ് ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വിജയവും.

Exit mobile version