Advertisements
Home Entertainment മഞ്ജു ഫ്രീയായി അഭിനയിച്ചാലും വേണ്ട തിരക്കഥാകൃത് – മികച്ച നായികയ്ക്കുള്ള ദേശീയ അവാർഡ് ഒരു പക്ഷേ...

മഞ്ജു ഫ്രീയായി അഭിനയിച്ചാലും വേണ്ട തിരക്കഥാകൃത് – മികച്ച നായികയ്ക്കുള്ള ദേശീയ അവാർഡ് ഒരു പക്ഷേ മഞ്ജു വാര്യർക്ക് ലഭിക്കുമായിരുന്നു അന്ന് നടന്നത്

ഏറെ പ്രശംസ ഏറ്റുവാങ്ങി ദേശീയ അവാർഡ് വരെ കരസ്ഥമാക്കിയ ചിത്രമാണ് മിന്നാമിനുങ്ങ്. അത്തരത്തിൽ ഒരു സാധാരണക്കാരന്റെ ജീവിതം പകർത്തിയ ചിത്രം ദേശീയ അവാർഡ് വരെ നേടി. മഞ്ജു വാര്യരെ മാറ്റി സുരഭി ലക്ഷ്മി സിനിമയിൽ അഭിനയിക്കുന്നതിലേക്ക് നയിച്ച സാഹചര്യം തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിംഗ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

ഒരു അവാർഡ് സിനിമ ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നാണ് മിന്നാമിനുങ്ങ് എന്ന സിനിമ ചെയ്തത്. മിന്നാമിനുങ്ങ് വളരെ വേഗത്തിൽ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു. വെറും 15 ദിവസം കൊണ്ടാണ് ചിത്രം പൂർണമായും ചിത്രീകരിച്ചത് . ഒരു സാധാരണ വീട്ടമ്മയുടെ കഥ പറഞ്ഞ ചിത്രത്തിൽ സുരഭിയാണ് നായിക ആയത്.

ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ മഞ്ജു വാര്യരെ വച്ച് ആ കഥാപാത്രം ചെയ്യാമെന്ന് സംവിധായകൻ പറഞ്ഞെങ്കിലും പിന്നീട് വേണ്ടെന്ന് പറഞ്ഞു. ഒരു പക്ഷേ ഈ കഥ കേൾക്കുമ്പോൾ അവർ സൗജന്യമായി വന്നു അഭിനയിച്ചാലോ എന്ന് അദ്ദേഹം അന്ന് തമാശ രൂപേണ പറഞ്ഞു.

എന്നാൽ ഫ്രീ ആയി വന്ന് അഭിനയിക്കാം എന്ന് അവർ പറഞ്ഞാലും എന്റെ സിനിമയിൽ മഞ്ജു വാര്യർ വേണ്ട എന്ന് തീരുമാനം എടുത്തിരുന്നു . അവരെ കൊണ്ടുവരാൻ പണമില്ല എന്നതാണ് ഒന്ന്. വളരെ ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രമായിരുന്നു മിന്നാമിനുങ്ങ്.

രണ്ടാമതായി, മഞ്ജുവിന്റെ അഭിനയം എല്ലാവർക്കും അറിയാം, അവരുടെ അഭിനയ ശൈലിയും ഭാവങ്ങളും നമ്മൾ കണ്ടതാണ്. പകരം പുതിയ അത്ര പരിചിതയല്ലാത്ത ഒരു നായികയെ അവതരിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് നടി സുരഭി ലക്ഷ്മി നായികയായെത്തുന്നത്. അതൊരു വിജയമായി മാറുകയും ചെയ്തു. താനെന്താണോ ആ കഥാപാത്രത്തെ കുറിച്ച് ഉദ്ദേശിച്ചത് അതുപോലെ താനാണ് സുരഭി അത് അവിസ്മരണീയമാക്കി എന്നും അദ്ദേഹം പറയുന്നു.

Exit mobile version