Advertisements
Home Entertainment കാല് തറയിൽ വച്ചാൽ മുറിയും അന്ന് കാലു കീറി ചോര വന്നു എന്നിട്ടും ഒരു പരിഭവവുമില്ലാതെ...

കാല് തറയിൽ വച്ചാൽ മുറിയും അന്ന് കാലു കീറി ചോര വന്നു എന്നിട്ടും ഒരു പരിഭവവുമില്ലാതെ മോഹൻലാൽ അഭിനയിച്ചു തുറന്നു പറച്ചിലുമായി മഹേഷ്

അഭിനയിക്കാൻ വേണ്ടി ജനിച്ച വ്യക്തി എന്ന് സഹപ്രവർത്തകർ തന്നെ അംഗീകരിക്കുന്ന താരമാണ് മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ മോഹൻലാൽ. സ്വാഭാവിക അഭിനയത്തിന് പേര് കേട്ട താരം.കളരിയും ഗുസ്തിയുമൊക്കെ അഭ്യസിച്ചത് കൊണ്ടാകാം ആക്ഷൻ രംഗങ്ങൾ മോഹൻലാൽ ചെയ്യുന്നത് കാണാൻ ഒരു പ്രത്യേക അഴകാണ് എന്നാണ് ആരാധകരോടൊപ്പം തന്നെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പറയാറുള്ളത്. അദ്ദേഹത്തെ കുറിച്ചുള്ള തന്റെ അത്തരത്തിലുള്ള ഒരു അറിവ് പങ്ക് വെക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമൊക്കെയായ മഹേഷ്.

ആക്ഷൻ രംഗങ്ങളിൽ മോഹൻലാൽ വളരെ ലളിതമായി അഭിനയിക്കാറുണ്ടെന്ന് മഹേഷ് പറയുന്നു. നടന്റെ വാക്കുകൾ ഇങ്ങനെ… ധാരാളം സംഘടനാ രംഗംങ്ങളിൽ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് താനും ധാരാളം അത്തരം രംഗങ്ങൾ കണ്ടിട്ടുമുണ്ട്. എന്നാൽ മോഹൻലാലിന്റെ സ്റ്റണ്ടുകൾ വളരെ താളാത്മകമാണ്. ഒരു സ്റ്റണ്ട് ചെയ്യുനണത്തിനു ലാൽ ബുദ്ധിമുട്ടു അനുഭവിക്കുന്നതായി ഇന്നേ വരെ തോന്നിയിട്ടില്ല

മോഹൻലാൽ വളരെ ലളിതമായി ആക്ഷൻ കൈകാര്യം ചെയ്യുന്നു. പാടുകയോ നൃത്തം ചെയ്യുകയോ ചെയ്യുന്ന അതെ ലാഘവത്തോടെയാണ് മോഹൻലാൽ സ്റ്റുണ്ട് സ്ചെയ്യുന്നത് എന്ന് മഹേഷ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. മോഹൻലാലിന്റെ സ്ഫടികത്തിലെ ആക്ഷൻ രംഗത്തെ കുറിച്ച് മഹേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പാറമടയിലെ ആ സ്റ്റണ്ട് സീൻ വളരെ കഷ്ടപ്പെട്ടാണ് ചെയ്തത്. ഷൂ ഇല്ലാതെ ലുങ്കിയും ബനിയനും മാത്രം ധരിച്ചാണ് ആ ആ സ്റ്റണ്ട് സീൻ ചെയ്തിരിക്കുന്നത്. കാൽ തറയിൽ വെച്ചാൽ വേദനിക്കും, പാറ ചീളുകൾ കൊണ്ട് മുറിയാണ് ഉള്ള സാധ്യത ഉണ്ട് എന്നിട്ടും ആ രംഗംങ്ങളിൽ എന്തെങ്കിലും ഒരായസം ലാലിന്റെ മുഖത്തുണ്ടായിട്ടുണ്ടോ എന്ന് മഹേഷ് ചോദിക്കുന്നു.

കല്ലുകൊണ്ട് കാല് മുറിഞ്ഞു ചോരയൊലിച്ചപ്പോളും തുടർ രംഗങ്ങൾ ചെയ്യാമെന്ന് അന്ന് ലാൽ പറഞ്ഞു. അദ്ദേഹം വളരെ എളുപ്പത്തിൽ അടുത്ത ഷോട്ടിലേക്ക് പോകുകയായിരുന്നു. സിനിമയിൽ അഭിനയിക്കാൻ വേണ്ടി മാത്രമാണ് മോഹൻലാൽ ജനിച്ചതെന്നും മഹേഷ് അഭിമുഖത്തിൽ പറഞ്ഞു. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളിൽ സഹനടനായും വില്ലനായുമൊക്കെ മഹേഷ് അഭിനയിച്ചിട്ടുണ്ട്.

Exit mobile version