Advertisements
Home Entertainment മമ്മൂക്കയ്ക്ക് ഭാര്യ ഉള്ളതു കൊണ്ടാകാം അദ്ദേഹത്തിനു ആ ബുദ്ധിമുട്ടുണ്ടായത് – സീമ തുറന്നു പറയുന്നു.

മമ്മൂക്കയ്ക്ക് ഭാര്യ ഉള്ളതു കൊണ്ടാകാം അദ്ദേഹത്തിനു ആ ബുദ്ധിമുട്ടുണ്ടായത് – സീമ തുറന്നു പറയുന്നു.

ശാന്ത കുമാരി നമ്പ്യാർ എന്ന നായികയെ മലയാളത്തിനറിയില്ല എങ്കിലും അവരുടെ സ്ക്രീൻ നെയിം എല്ലാവർക്കും പരിചിതമാണ് അതാണ് സീമ. മലയാളത്തിന്റെ സ്വൊന്തം സീമ. ഏകദേശത്തെ ഇരുനൂറ്റി അൻപതോളം ചിത്രങ്ങളിൽ സീമ അഭിനയിച്ചു. അതോടൊപ്പം മലയാളം കൂടാതെ തമിഴ്,കന്നഡ,തെലുങ്ക്,ഹിന്ദി ചിത്രങ്ങളിലും സീമ നായികയായി അഭിനയിച്ചിട്ടു ണ്ട് . എഴുപതുകളിലും എൺപതുകളിലും മലയാളത്തിലെ ഏറ്റവും പ്രഗത്ഭയായിരുന്ന നായിക നടിയാണ് സീമ. ജയനും സീമയും ആയിരുന്നു അക്കാലത്തെ ഏറ്റവും മികച്ച താര ജോഡി.

സീമ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് 14 ആം വയസ്സിൽ ഒരു തമിഴ് ചിത്രത്തിലൂടെയാണ് ചിത്രത്തിന്റെ പേര് നിഴലും നീ സാക്ഷി. പക്ഷേ ആ ചിത്രം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല [പിന്നീട് ആ ചിത്രത്തിൽ വിധുബാല നായികയായി പൂർത്തീകരിച്ചിരുന്നു. ആ ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് അനശ്വര നടൻ വിജയൻ ശാന്തകുമാരിനമ്പ്യാർ എന്ന സീമയുടെ വലിയ പേര് ചുരുക്കി സീമ എന്നാക്കി മാറ്റിയത്. 1978 ൽ പുറത്തിറങ്ങിയ അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെയാണ് സീമ മലയാളത്തിൽ ആദ്യമായി നായികയാകുന്നത്. പിന്നീട് സീമയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല . അക്കാലത്തെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും നായികയായി സീമ അഭനയിച്ചിരുന്നു. മികച്ച നടിക്കുള്ള കേരളം സർക്കാരിന്റെ അവാർഡ് സീമ 1985 ലും 1986 ലും നേടിയിരുന്നു. 1989 വരെ വരെ സീമ സജീവമായി സിനിമയിൽ തുടർന്നു പിന്നീട് താരം ഒരു നീഡ്‌ന ഇടവേളയെടുത്തു സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് ഉണ്ടായത്.


പിന്നീട സീമ തന്റെ രണ്ടാം വരവറിയിച്ചു ചിത്രമാണ് 1999 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രം. പിന്നെടങ്ങോട്ടു വീണ്ടും തരാം മലയാള സിനിമയിൽ സജീവമായി തുടരുകയാണ് ഉണ്ടായത്. സംവിധായകൻ ഐ വി ശശിയെ ആണ് സീമ വിവാഹം കഴിച്ചത് അതൊരു പ്രണയ വിവാഹമായിരുന്നു. സീമ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികയായത് അനശ്വര നടൻ ജയനൊപ്പമായിരുന്നു. പിന്നീട് മമ്മൂട്ടിയോടൊപ്പമാണ് സീമ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായികയായത് ഏകദേശം മുപ്പത്തിയഞ്ചോളം ചിത്രങ്ങളിൽ സീമ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സീമ ജയനെയും മമ്മൂട്ടിയെയും അവരുടെ ഷൂട്ടിംഗ് സമയത്തെ ചില പെരുമാറ്റങ്ങൾക്കനുസരിച്ചു വിവരിക്കുകയാണ്.

റൊമാന്റിക്ക് വേഷങ്ങളിൽ ഈ രണ്ടു നായകന്മാർക്കൊപ്പം അഭിനയിക്കുമ്പോഴുമുള്ള വ്യത്യസ്തതകൾ സീമ പങ്ക് വെച്ചിരുന്നു ഒരഭിമുഖത്തിൽ ആണ് സീമ ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്. മമ്മൂട്ടിക്കു റൊമാന്റിക് സീനുകളിൽ അഭിനയിക്കുമ്പോൾ തന്നെ കെട്ടിപ്പിടിക്കാനൊക്കെ ഭയങ്കര ചമ്മലായിരുന്നു എന്ന് സീമ പറയുന്നു. എന്നാൽ ജയന് അങ്ങനെ ഒരു പ്രശനമേ ഇല്ലായിരുന്നു എന്ന് സീമ പറയുന്നു. ഇതിന്റെ കാരണവും സീമ അപറയുന്നുണ്ട്. ജയനെ സംബന്ധിച്ചിടത്തോളം അദ്ദേഹം വിവാഹം കഴിച്ചിട്ടില്ല മറ്റൊരു സ്ത്രീയെ കെട്ടിപിടിക്കുന്നതിൽ അദ്ദേഹത്തിന് ആരുടെയും അനുവാദമോ ആരെന്ന പപേടിക്കുകയോ വേണ്ട. എന്നാൽ മമ്മൂട്ടിക്ക് അങ്ങനെ അല്ല. അദ്ദേഹം വിവാഹിതനാണ് ഭാര്യയുണ്ട്. മമ്മൂട്ടിയോട് അഭിനയിക്കുമ്പോൾ അദ്ദേഹത്തിന്റെ ഈ നാണവും ഒരു പ്രശ്‌നമായിരുന്നു അതോടൊപ്പം തനിക്കു മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതായിരുന്നു അക്കാലത്തു ഏറ്റവും പ്രയാസം കാരണം മമ്മൂട്ടി സിനിമയിലെത്തുമ്പോൾ താൻ അവളുടെ രാവുകൾ ഒക്കെ കഴിഞ്ഞു ഒരു മുൻനിര നായികാ എന്ന പാട്ടത്തിൽ നിൽക്കുകയാണ് അതുകൊണ്ട് താനാണ് ഒരു പുതുമുഖ നായകനൊപ്പം അഭിനയിക്കുന്നതിന്റേതാകാം ഈ ബുദ്ധിമുട്ട്. പക്ഷ അജയൻ എന്ന നടൻ താനെത്തുമ്പോൾ തന്നേ മലയാള സിനിമ ഭരിക്കുന്ന സൂപ്പർ താരമാണ് അതുകൊണ്ട് അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത് വളരെ ഈസി ആയിരുന്നു എന്നും സീമ പറയുന്നു.

Exit mobile version