Advertisements
Home Entertainment കക്ഷം വടിക്കാതെ ഷൂട്ടിങ്ങിനു എത്തിയ സിൽക്ക് സ്മിതയെ ചോദ്യം ചെയ്തു സംവിധായകൻ.സിൽക്ക് സ്മിതയുടെ പ്രതികരണം എല്ലാവരെയും...

കക്ഷം വടിക്കാതെ ഷൂട്ടിങ്ങിനു എത്തിയ സിൽക്ക് സ്മിതയെ ചോദ്യം ചെയ്തു സംവിധായകൻ.സിൽക്ക് സ്മിതയുടെ പ്രതികരണം എല്ലാവരെയും അമ്പരപ്പിച്ചു .

1960 ൽ ആന്ധ്രയിൽ ജനിച്ച വിജയമാല എന്ന പെൺകുട്ടിയാണ് പിന്നീട് തെക്കേഇന്ത്യയിലെ യുവാക്കളുടെ ഹരവും പെൺകുട്ടികളുടെ അസൂയപാത്രവുമായ സിൽക്ക് സ്മിത.അകാലത്തിൽ പൊലിഞ്ഞ ആ സൗന്ദര്യ ധാമത്തിനു സിനിമയുടെ തുടക്കത്തിൽ നേരിടേണ്ടി വന്നത് അപാരമായ വർണ്ണവിവേചനമാണ്. സൗന്ദര്യസങ്കൽപ്പങ്ങളിൽ വെളുപ്പിന് കിട്ടുന്ന പ്രാധാന്യമൊന്നും മറ്റു നിറങ്ങൾക്ക് ലഭിക്കില്ലല്ലോ.

ആ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി തനിക്കു തൻറെതായ സ്ഥാനം അവർ ഉണ്ടാക്കിയെടുത്തു.ശരീര സൗന്ദര്യം കൊണ്ടും മയങ്ങിയ മിഴികൾ കൊണ്ടും അവർ എല്ലാവരുടെയും ആരാധനാ പാത്രമായി.സ്മിതയുടെ ആദ്യമലയള ചിത്രമായ ഇണയെ തേടി സിനിമയുടെ അണിയറയിൽ നടന്ന സംഭവമാണ് ശാന്തിവിള ദിനേശൻ തന്റെ ചാനലിലൂടെ വെളിപ്പെടുത്തിയത്. സംവിധായകനായ ആന്റണി ഈസ്റ്മാൻ ആണ് ഈ സിനിമയിലേക്ക് സ്മിതയെ കൊണ്ടുവന്നത്.പൊതുവെ പക്വത ഇല്ലാത്ത സ്മിതയെകൊണ്ട് അവർ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിയത്.

സിനിമയുടെ ഒരു ഭാഗത്തു നായകനായ കലാശാല ബാബുവും സ്മിതയും ഉറക്കം ഉണരുന്ന ഒരു സീൻ ഉണ്ട്.ബെഡിൽ നിന്ന് എണീറ്റ് മൂരി നിവരുന്ന സീനിലാണ് അത് സംവിധായകന്റെ കണ്ണിൽ പെടുന്നത്.അദ്ദേഹം സ്മിതയോട് ഇത് എന്താണിങ്ങനെ എന്ന് ചോദിക്കുമ്പോൾ എന്താണ് എന്നാണ് സ്മിതയുടെ മറുചോദ്യം.
കാര്യമെന്തെന്നു വച്ചൽ കൈകൾ നിവർത്തി മൂരിയിടുന്ന സ്മിതയുടെ കക്ഷഭാഗം നിറയെ രോമമാണ്.അത് ക്ലീൻ ചെയ്തു വരാത്തതിന്റെ കാരണമാണ് അദ്ദേഹം അന്വേഷിക്കുന്നത്.എന്നാൽ അതൊരു പ്രശ്നമായി പോലും നടിക്ക് തോന്നിയിരുന്നില്ല എന്നതാണ് ബഹുരസം.

ഇത്രയും പറഞ്ഞിട്ടും ഗൗനിക്കാത്തതിനാൽ ആന്റണി ഈസ്റ്മാൻ ആര്ട്ട് ഡയറക്ടർ ആയ കിത്തോയെ വിളിക്കുകയും “എന്തോന്നെടെ ഇത്.അതൊന്നു എടുത്തു കൊടടെ” എന്ന് പറയുകയും ചെയ്തു.അവസാനം പേപ്പർ വെട്ടാൻ വച്ചിരുന്ന ബ്ലേഡ് എടുത്തു രണ്ടു കയ്യിലേയും രോമം എടുത്തു കൊടുക്കുകയും ചെയ്തു.സ്മിത വളരെ കൂളായി കൈകൾ വച്ച് കൊടുത്തു.അവൾ അപ്പോഴും ചിരിച്ചു കൊണ്ടേ ഇരുന്നു.എന്ത് പറഞ്ഞാലും ചിരിക്കുന്ന ആ പെണ്ണിനെ സിനിമയിൽ നിന്ന് ഒഴിവാക്കാത്തതിന് കാരണം സംവിധായകൻ ആന്റണി ഈസ്റ്മാൻ ആണ്.അന്ന് അദ്ദെഹം അത് ചെയ്തിരുന്നുവെങ്കിൽ ഇങ്ങനെ ഒരു നടി ഉണ്ടാകുമായിരുന്നോ എന്നത് സംശയമാണ്  പതിനേഴാമത്തെ വയസ്സിലെ ഈ പക്വത ഇല്ലാത്ത പെണ്ണ് മുപ്പത്തിയാറാം വയസ്സിൽ തന്റെ ജീവൻ സ്വയം എടുത്തു എന്നതാണ് ദു:ഖകരം

Exit mobile version