Advertisements
Home Entertainment ഒരുസ്ത്രീയും ആരുടേയും ഉപഭോഗ വസ്തുവല്ല – സിനിമയിൽ തനിക്കെതിരെ ഉണ്ടായിട്ടുള്ള അതിക്രമവും തുറന്നു പറഞ്ഞു സമീറ...

ഒരുസ്ത്രീയും ആരുടേയും ഉപഭോഗ വസ്തുവല്ല – സിനിമയിൽ തനിക്കെതിരെ ഉണ്ടായിട്ടുള്ള അതിക്രമവും തുറന്നു പറഞ്ഞു സമീറ റെഡ്ഢി

തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ ആരാധക ഹൃദയം കവർന്ന നായികയാണ് സമീറ റെഡ്ഢി. സൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രം വാരണം ആയിരത്തിലൂടെ ആണ് സമീറ തമിഴിലേക്ക് എത്തുന്നത്. വളരെ പെട്ടന്ന് ആരാധകർക്ക് പ്രീയങ്കരിയായി മാറി. വിവാഹ ശേഷം സമീറ സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. തന്റെ പ്രസവ കല വിശേഷങ്ങൾ എല്ലാം താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കൂടെ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഇത് മാത്രമല്ല സിനിമയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ചും നടി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ബിഹൈൻഡ് വുഡിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

സിനിമയിൽ അടിയന്തരമായി ചർച്ച ചെയ്യപ്പെടേണ്ട ഒരു പ്രശ്‌നം വനിതാതാരങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. എനിക്കും പലതവണ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലരും ദുരുദ്ദേശത്തോടെ എന്നെ സമീപിച്ചിട്ടുണ്ട്. സ്ത്രീകൾ വെറും ഉപഭോഗവസ്തുക്കൾ മാത്രമല്ലെന്ന് മനസ്സിലാക്കണം. സമൂഹത്തിൽ സ്ത്രീയും പുരുഷനും രണ്ടു നിലയിലാണ് കാണുന്നത്. അത് സിനിമാ മേഖലയിലും പ്രതിഫലിക്കുന്നുവെന്ന് മാത്രം. അത് മാറുമെന്നും തങ്ങളെയും തുല്യമായി പരിഗണിക്കുമെന്നും പ്രതീക്ഷിക്കുന്നതായും സമീറ പറയുന്നു.

ആദ്യപ്രസവത്തിന് ശേഷം വിഷാദരോഗത്തിന് അടിമയായതും തടി കുറയ്ക്കാൻ കഠിനാധ്വാനം ചെയ്യേണ്ടി വന്നതുമടക്കം പല കാര്യങ്ങളും നടി നേരത്തെ പറഞ്ഞിരുന്നു. പ്രസവശേഷം കരീന കപൂറിനെപ്പോലെ സെക്‌സിയായി തിരിച്ചെത്തുന്നവരുണ്ട്. പക്ഷേ, എന്നെപ്പോലെ ആകാരവടിവ് വീണ്ടെടുക്കാൻ സമയമെടുക്കുന്നവരുണ്ട്. എല്ലാവരും കരീന കപൂർ അല്ലെന്ന് കളിയാക്കാൻ വന്നവരോട് സമീറ പറയുമായിരുന്നു. ആദ്യ പ്രസവത്തിനു ശേഷം ശരീരത്തിന്റെ രൂപഭാവം വീണ്ടെടുക്കാൻ സമയമെടുത്തു. ഇതൊക്കെ ട്രോളുന്നവരോട് നിങ്ങൾക്ക് നാണമില്ലേ ഇതാണ് ട്രോളന്മാർക്കുള്ള എന്റെ മറുപടിയാണിത്. എനിക്ക് ഒരു സൂപ്പർ പവർ ഉണ്ട്. ഞാൻ ഒരു കുഞ്ഞിന് ജന്മം നൽകുന്നു. കളിയാക്കാൻ തുടങ്ങിയവരോട് സമീറ പറഞ്ഞ വാക്കുകൾക്ക് വൻ കരഘോഷമാണ് ലഭിച്ചത്.

Exit mobile version