Advertisements
Home Entertainment അഭിനയം പഠിക്കാൻ പോയപ്പോൾ തനിക്കു ലഭിച്ച ഏറ്റവും വലിയ സമ്മാനം നൽകിയത് ഒരു ചെരുപ്പ് കുത്തിയാണ്....

അഭിനയം പഠിക്കാൻ പോയപ്പോൾ തനിക്കു ലഭിച്ച ഏറ്റവും വലിയ സമ്മാനം നൽകിയത് ഒരു ചെരുപ്പ് കുത്തിയാണ്. അക്കഥ വെളിപ്പെടുത്തി ദുൽഖർ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ മകൻ എന്ന താര പരിവേഷത്തിലൂടെ സിനിമയിലെത്തിയ ദുൽഖർ വളരെ പെട്ടന്ന് അച്ഛന്റെ നിഴലിൽ നിന്ന് മാറി നടന്നു സ്വൊന്തമായ ഒരിരിപ്പിടം ഇന്ത്യൻ സിനിമയിൽ കണ്ടെത്തി, മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഹിന്ദി ചിത്രങ്ങളിൽ തന്റെ ശക്തമായ സനിഗ്ദ്യം തെളിയിച്ചു. അതിനൊപ്പമാണ് താൻ അഭിനയം പഠിക്കാൻ മുംബൈയിൽ പോയ കാര്യം താരം തുറന്ന് പറഞ്ഞിരിക്കുന്നത്. സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ രസകരമായ അനുഭവങ്ങൾ വെളിപ്പെടുത്തിയത്.

മുംബൈയിലെ അഭിനയം പഠിപ്പിക്കുന്ന ഒരു ആക്ടിംഗ് സ്റ്റുഡിയോയാണ് ബാരി ജോൺ. നാലുമാസം അവിടെ ചെലവഴിച്ചു. സിനിമയെ സ്നേഹിക്കുന്നവരുടെ ഒത്തുചേരലായിരുന്നു അത്. അവിടെനിന്നുള്ള നേട്ടം ജനക്കൂട്ടത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണ്. അതിന്റെ ഭാഗമായി മുംബൈയിലെ തെരുവുകളിൽ ഞാൻ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

എല്ലാ ആഴ്ചയും ഇത് പ്രൊജക്റ്റ് ചെയ്യണമായിരുന്നു. കഥാപാത്രങ്ങൾക്കുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കൂടുതൽ സമയവും ചെലവഴിച്ചത്. കഥാപാത്രങ്ങളെ കണ്ടെത്താൻ തെരുവുകളിൽ അലഞ്ഞുതിരിയുക. പലരെയും കണ്ടും മണിക്കൂറുകളോളം സംസാരിച്ചും പഠനം പുരോഗമിച്ചു. നമ്മുടെ ജീവിതരീതിയോട് അടുപ്പമില്ലാത്തവരുടെ പെരുമാറ്റരീതികൾ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

ഒരിക്കൽ ഞാൻ എന്റെ കഥാപാത്രമായി തെരുവിലെ ചെരുപ്പ് നിർമ്മാതാവിനെ തിരഞ്ഞെടുത്തു. ഞാൻ അവനോടൊപ്പം മൂന്ന് ദിവസം ചെലവഴിച്ചു. ഞാൻ എന്തിനാണ് വന്നതെന്ന് അയാൾക്ക് ആദ്യം സംശയമുണ്ടായിരുന്നു. ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറഞ്ഞപ്പോൾ ഞങ്ങൾ സുഹൃത്തുക്കളായി. ജോലിയുടെ രീതികൾ എന്നെ പഠിപ്പിച്ചു. അവന്റെ പെരുമാറ്റത്തിലെ ഉയർച്ച താഴ്ചകൾ ഞാൻ രേഖപ്പെടുത്തി. മൂന്നാം ദിവസം യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അയാൾ ഉപയോഗിച്ചിരുന്ന വർക്ക് കിറ്റ് തന്നുവെന്നും ദുൽഖർ പറയുന്നു.

Exit mobile version