2022-ൽ അന്തരിച്ച സെലിബ്രിറ്റികൾ

260
ADVERTISEMENT

Orange Is the New Black എന്ന നെറ്ഫ്ലിക്സിന് വേണ്ടി Jenji Kohan ഒരുക്കിയ കോമെടി ടിവി സീരീസ് താരം Brad William Henke ചൊവ്വാഴ്ച അപ്രതീക്ഷിതമായി മരണപ്പെട്ടു. അദ്ദേഹത്തിന്റെ സ്വവസതിയിൽ വച്ച് ഉറക്കത്തിലാണ് മരണമുണ്ടായത്. എന്താണ് സംഭവിച്ചത് എന്ന് ഒരറിവുമില്ല. 56 വയസ്സായിരുന്നു അദ്ദേഹത്തിന്. ഈ സീരീസിൽ ഒരു പ്രിസൺ ഗാർഡ് ആയി ഉള്ള അദ്ദേഹത്തിന്റെ അഭിനയം അതീവ രസകരമായിരുന്നു. ഏകദേശം ആറു വർഷത്തോളമായി ഏഴു സീരീസുകളിലായി ഓടിക്കൊണ്ടിരിക്കുന്ന ഈ പരുപാടി വലിയ പ്രേക്ഷക സ്വീകാര്യത ഉള്ളതാണ്.

അതിപ്രശസ്ത പോപ്പ് ഗായിക ഐറിൻ കാര തന്റെ അറുപത്തിമൂന്നാം വയസ്സിൽ മരണപ്പെട്ടു സൂപ്പർ ഹിറ്റ് ക്ലാസ്സിക് ചിത്രങ്ങളായ ‘Fame’ and ‘Flashdance’ എന്നിവയിൽ ടൈറ്റിൽ ട്രക്കുകൾ ആലപിച്ചാണ് താരം കൂടുതൽ ജനശ്രദ്ധയാകർഷിച്ചത്. താരത്തിന്റെ മരണ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. അവരുടെ പബ്‌ളിസിസ്‌റ് ആയ Judith A. Moose ആണ് അവരുടെ മരണ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഗായികയും നടിയും ഗാനരചയിതാവുമായ താരം മികച്ച ഒറിജിനൽ സോങിനുള്ള ഓസ്കാർ അവാർഡും Best Female Pop Vocal Performance നു ഗ്രാമി അവാർഡും സ്വന്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

ഒകാലോമയിൽ നിന്നുള്ള കൺട്രി സിങ്ങർ ആണ് ജാക്ക് ഫ്‌ലിൻറെർ. 37 വയസ്സായിരുന്നു അദ്ദേഹത്തിന്. ഒരു പക്ഷേ ലിസിറ്റിൽ ഏറ്റവും ദുഖകരമായ മരണമിതാകാം അങ്ങനെ പറയാൻ കാരണം അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിലാണ് മരണം സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയാണ് ഈ വിവരം തന്റെ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരിക്കുന്നത്. വിവാഹ ചിത്രങ്ങൾ പകർത്താൻ തയ്യാറെടുക്കേണ്ട ഞാൻ ഇപ്പോൾ എന്റെ ഭർത്താവിനെ അടക്കം ചെയ്യാനുള്ള വസ്ത്രങ്ങൾ എടുക്കേണ്ടി വന്നിരിക്കുകയാണ്.

സൂപ്പർ നാച്ചുറൽ കോൾഡ് കേസ് എന്നിവയിലൂടെ പ്രശസ്തയായ Nicki Aycox തന്റെ നാൽപത്തിയേഴാം വയസ്സിൽ ലുക്കീമിയ ബാധിച്ചു മരിച്ചു. നടിയും സംഗീതജ്ഞയുമായ താരം തന്റെ രോഗത്തെ കുറിച്ചും അതിന്റെ ഉയർച്ച താഴ്ചകളെ കുറിച്ചും സ്ഥിരം സോഷ്യൽ മീഡിയ വഴി ആരാധകരുമായി സംസാരിക്കുമായിരുന്നു.

പ്രശസ്ത ഓസ്‌ട്രേലിയൻ ഫുട്ബാൾ താരം Gerhard Rodax ട്രെയിൻ തട്ടി മരിച്ചു. അമ്പത്തിയാറു വയസ്സുള്ള താരം ഗുരുതര രോഗത്തിന് അടിമയായിരുന്നു.

അമേരിക്കൻ സിനിമ സീരിയൽ താരം Mary Mara St. Lawrence നദിയിൽ നീന്താൻ ഇറങ്ങിയപ്പോൾ മുങ്ങി മരിക്കുകയാണ് ഉണ്ടായത് . അറുപത്തിയൊന്നു വയസ്സായിരുന്നു.

Mehran Karimi Nasseri, ഫ്രാൻസിലെ Paris Charles de Gaulle Airport ൽ ബ്യൂറോക്രറ്റിക് പ്രശനങ്ങൾ മൂലം 1988 മുതൽ 2002 വരെ താമസിക്കാൻ നിർബന്ധിതനായി ഒരു അഭയാർഥിയാണ്. അദ്ദേഹത്തിന്റെ ജീവിതമാണ് 2004 ൽ പുറത്തിറങ്ങിയ ദി ടെർമിനൽ എന്ന സിനിമ എടുക്കാൻ വിഖ്യാദ സംവിധായകൻ സ്റ്റീവൻ സ്പിൽസ്ബർഗിനെ പ്രേരിപ്പിച്ചത്. അദ്ദേഹം ഇക്കഴിഞ്ഞ നവമ്പർ 12 നു മരണപ്പെട്ടു.

Celebrities who died in 2022

ADVERTISEMENT