ധോണി വളരെ സത്യസന്ധനും ആത്മാർത്ഥതയുള്ളവനുമാണ് അതിനുദാഹരണമാണ് ആ സംഭവം – മുൻ ഇന്ത്യൻ കോച്ച് ഗ്യാരി കിസ്റ്റൺ

661
Gary-Kirsten-Mahendra-Singh-Dhoni
ADVERTISEMENT

മുൻ ഇന്ത്യ ക്യാപ്റ്റൻ എം‌എസ് ധോണിയും ടീം ഇന്ത്യ കോച്ച് ഗാരി കിർസ്റ്റണും തമ്മിലുള്ള ഊഷ്മളമായ ബന്ധം ടീമിന് മികച്ച ഫലങ്ങൾ നൽകി. ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്നത് തുടങ്ങി 2011 ൽ ഐസിസി ലോകകപ്പ് നേടിയ വരെ അതിനുദാഹരണങ്ങളാണ്.

അടുത്തിടെ ഒരു അഭിമുഖത്തിൽ ധോണിയെക്കുറിച്ച് സംസാരിച്ച കിർസ്റ്റൺ, ദോണിയുടെ വിശ്വസ്തത അദ്ദേഹത്തെ വളരെയേറെ സ്വാധീനിച്ചു എന്ന് വെളിവാക്കി അത് അദ്ദേഹത്തെ താൻ ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും ആകർഷകമായ വ്യക്തിത്വം ഉള്ള ആളുകളിൽ ഏറ്റവും മികച്ച ഒരാളാക്കി മാറ്റി.

ADVERTISEMENT

“ഞാൻ കണ്ടുമുട്ടിയ ഏറ്റവും ശ്രദ്ധേയനായ ആളുകളിൽ ഒരാൾ, അദ്ദേഹം ഒരു മികച്ച വ്യക്തിയാണ് , അദ്ദേഹത്തിന് ഒരു നേതാവെന്ന നിലയിൽ അവിശ്വസനീയമായ സാന്നിധ്യമുണ്ട്, എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം അദ്ദേഹം സത്യസന്ധനും വിശ്വസ്തനാവുമാണ് എന്നതാണ്,” കിർസ്റ്റൺ യൂട്യൂബിലെ ആർ‌കെ ഷോയിൽ ധോണിയെക്കുറിച്ച് പറഞ്ഞാതാണു് കാര്യങ്ങൾ .

ഇതിനാസ്പദമായ സംഭവം അദ്ദേഹം വിവരിക്കുന്നതിങ്ങനെ, കിർസ്റ്റൺ ഉൾപ്പെടുന്ന കോച്ചിംഗ് സ്റ്റാഫിലെ മൂന്ന് ദക്ഷിണാഫ്രിക്കക്കാരെ ഒരു പരുപാടിയിൽ പങ്കെടുപ്പിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് ധോണി തീരുമാനിച്ച സംഭവം അദ്ദേഹം ഓർമിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ “ഞാൻ അത് ഒരിക്കലും മറക്കില്ല, ലോകകപ്പിന് തൊട്ടുമുമ്പ്, മുഴുവൻ ടീം അംഗങ്ങളെയും ഒരു ഫ്ലൈറ്റ് സ്കൂൾ സന്ദർശിക്കാനായി ബാംഗ്ലൂരിൽ നിന്ന് ക്ഷണിക്കുകയുണ്ടായി, ഞങ്ങളുടെ സപ്പോർട്ട് സ്റ്റാഫിൽ കുറച്ച് വിദേശികൾ ഉണ്ടായിരുന്നു, ടീം മുഴുവനും പോകാൻ ഇറങ്ങുന്നതിനു മുമ്പ് ഞങ്ങൾക്ക് രാവിലെ ഒരു സന്ദേശം ലഭിച്ചു – ഞങ്ങൾ എല്ലാവരും യാത്രക്കായി തയ്യാറായിരിക്കുകയായിരുന്നു പക്ഷേ ഞാൻ പാടി ഉപ്ടൺ ,എറിക് സൈമൺ എന്നീ മൂന്ന് ദക്ഷിണാഫ്രിക്കക്കാർ, വിദേശികളായതിനാൽ സുരക്ഷാകാരണങ്ങളാൽ ഞങ്ങളെ ഫ്ലൈറ്റ് സ്കൂളിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല എന്നാണ് ലഭിച്ച വിവരം

“അതിനാൽ എം‌എസ് ആ മുഴുവൻ ഇവന്റും റദ്ദാക്കി.അന്ന് അദ്ദേഹം പറഞ്ഞതു , ‘ഇവർ എന്റെ ആൾക്കാരാണ് . അവരെ അനുവദിച്ചില്ലെങ്കിൽ, ഞങ്ങളാരും പോകുന്നില്ല ’.അങ്ങനെ ആ പരുപാടി ഞങ്ങൾ ഉപേക്ഷിച്ചു ”കിർസ്റ്റൺ പറഞ്ഞു.


ടീം ജയിച്ചാലും തോറ്റാലും അത്തരം വിഷയങ്ങൾക്കുപരി ഞങൾ രണ്ടാളും പരസ്പരം ധാരാളം കാര്യങ്ങൾ ചർച്ചചെയ്തുവെന്നും അങ്ങനെ ആഴത്തിലുള്ള ഒരു വ്യക്തി ബന്ധം തങ്ങൾക്കിടയിൽ സൃഷ്ട്ടിക്കാൻ കഴിഞ്ഞുവെന്നും കിസ്റ്റൺ കൂട്ടിച്ചേർത്തു.

“അവൻ എന്നോട് വളരെ വിശ്വസ്തനായിരുന്നു, ഞാനും അങ്ങനെ തന്നെയായിരുന്നു എന്ന് ഞാൻ കരുതുന്നു, ഞങ്ങൾ എല്ലായ്പ്പോഴും ഗെയിമുകൾ വിജയിക്കാറില്ലായിരുന്നു ഞങ്ങൾക്ക് ചില വിഷമകരമായ സമയങ്ങളുമുണ്ടായിരുന്നു. പക്ഷേ ഞങ്ങൾ‌ വളരെയധികം സമയം ഒരുമിച്ചു ചെലവഴിചിരുന്നു , ഓരോ പ്രതിസന്ധി ഘട്ടത്തിലും ടീമിനെ മുന്നോട്ടു കൊണ്ട് പോകാൻ ഇതു സഹായിച്ചിരുന്നു മൂന്നുവർഷത്തിനുള്ളിൽ ഞങ്ങൾ അതിശക്തമായ വ്യക്തിബന്ധം സ്ഥാപിച്ചുവെന്ന് ഞാൻ കരുതുന്നു, ”കിർസ്റ്റൺ കൂട്ടിച്ചേർത്തു.

ADVERTISEMENT