തന്റെ സഹോദരനെ സംരെക്ഷിച്ചതിനും പരിപാലിച്ചതിനും നന്ദി പറഞ്ഞു കൊണ്ട് സുശാന്തിന്റെ മനോഹരമായ ഒരു വീഡിയോ പങ്ക് വെച്ച് നിർമ്മാതാവ് വികാസ് ഗുപ്ത

611
Vikas-guptha-shared-awesome-memoir-video
ADVERTISEMENT

അന്തരിച്ച നടൻ സുശാന്തിനെ കുറിച്ച് ഏവർക്കും പറയാനുള്ളത് മനോഹരങ്ങളായ നിമിഷങ്ങളെ കുറിച്ചായിരുന്നു അത്തരത്തിൽ ഒരു കൂടെ ഈ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കപ്പെട്ടു ടിവി നിർമ്മാതാവും നടനുമായ വികാസ് ഗുപ്ത, സുശാന്ത് സിംഗ് രജ്പുത്തിന്റെ മനോഹരമായ ഒരു വീഡിയോ ഷെയർ ചെയ്തു , വിഡിയോയിൽ സുശാന്ത് രാത്രി ആകാശം പര്യവേക്ഷണം ചെയ്യുന്നതും ചില സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ ഗ്രഹങ്ങളെ കണ്ടെത്തുന്നതും കാണാം നമുക്ക് . തന്റെ വീടിന്റെ ജനാലയിൽ നിന്ന് ഇരുണ്ട, രാത്രി ആകാശത്തേക്ക് വിരൽ ചൂണ്ടുന്നതിനിടെ “അവിടെ കനത്ത ട്രാഫിക് ഉണ്ട്” എന്ന് സുശാന്ത് പറയുന്നത് ആണ് വീഡിയോയുടെ തുടക്കം. ആകാശത്തെ കുറിച്ചും ഈ പ്രപഞ്ചത്തെ കുറിച്ചും ഗ്രഹങ്ങളെ കുറിച്ചും സൗരയൂഥത്തെ കുറിച്ചുമൊക്കെ അറിയാൻ സുശാന്ത് വല്ലാതെ ഉത്സുകനായിരുന്നു .ചന്ദ്രനിൽ അദ്ദേഹം സ്വന്തമായി ഭൂമിയും മേടിച്ചിരുന്നു അത് കാണുന്നതിനായി ലക്ഷക്കണക്കിന് രൂപ മുടക്കി അത്യാധുനിക ടെലെസ്കോപ്പും സ്വന്തമാക്കിയിരുന്നു

വീഡിയോ പങ്കിട്ടുകൊണ്ട് വികാസ് എഴുതി, “സഹായിക്കാൻ കഴിഞ്ഞില്ല, പക്ഷേ ഇതു പങ്കിടുന്നു. ഇത് മനോഹരമാണ്. നിങ്ങൾ സിദ്ദിലേക്ക് ഇറങ്ങിച്ചെന്നതിനു നന്ദി സുഷു എന്റെ സഹോദരൻ വീടുവിട്ട പോയപ്പോളാ ആരുമറിയാതെ അവനെ സംരക്ഷിച്ചത് പരിപാലിച്ചതു പലർക്കും അറിയില്ല. ഏകദേശം ഒരു വർഷം അവനെ പരിപാലിക്കുന്നു, അവൻ ഇവിടെ ചെയ്യുന്നത് പോലെ അവനെ പഠിപ്പിക്കുന്നു, കൂടാതെ മറ്റു പലതും. ഒരു സുഹൃത്ത് എനിക്കായി ചെയ്യുന്നതിനേക്കാൾ കൂടുതൽ നിങ്ങൾ ചെയ്തു, ഞങ്ങൾ എല്ലായ്പ്പോഴും നന്ദിയുള്ളവരായിരിക്കും. #sushantsinghrajput #vikasgupta #sidharthgupta നിങ്ങൾ അവിടെയുള്ള നക്ഷത്രങ്ങളിൽ ഒരാളാണ്. നിങ്ങൾ ദൈവത്തിന്റെ സ്വന്തം കുട്ടിയാണ്. ”

ADVERTISEMENT

ഇക്കഴിഞ്ഞ ജൂൺ 14 നാണു സുശാന്ത് ആത്മഹത്യ ചെയ്തത് . പോലീസ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുമ്പോൾ, തന്നെ നിരവധി താരങ്ങളും ആരാധകരും ഇക്കാര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.സുശാന്തിന്റെ മരണത്തിൽ പലർക്കും സംശയമുണ്ട് സുശാന്തിന്റെ കാമുകി റിയ ചക്രബർത്തി പോലും വ്യാഴാഴ്ച സിബിഐ അന്വേഷണം ആവശ്യപ്പെട്ട്ടിരുന്നു

ADVERTISEMENT