അന്ന് സുകുമാരൻ സുരേഷ് ഗോപിയെ അപമാനിച്ചു; പാവം കരഞ്ഞു, ഉർവ്വശി ക്ലൈമാക്സിൽ തലകറങ്ങി വീണു! വി എം വിനു വെളിപ്പെടുത്തുന്നു.

242
ADVERTISEMENT

1989 ൽ പുറത്തിറങ്ങിയ ന്യൂ ഇയർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ സംഭവിച്ച ചില കാര്യങ്ങൾ അന്നത്തെ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായ വി എം വിനു തുറന്നു പറയുകയാണ്. ഊട്ടിയിലെ റാണി പാലസായിരുന്നു പ്രധാന ലൊക്കേഷൻ. സുരേഷ് ഗോപി, ജയറാം, സുകുമാരൻ, ഉർവ്വശി, ബാബു ആന്റണി തുടങ്ങി നിരവധി മുൻ നിര താരങ്ങൾ അഭിനയിച്ച ചിത്രമാണ് ന്യൂ ഇയർ. സിൽക്ക് സ്മിതയായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം. അന്ന് കാരവൻ സംസ്കാരം എത്തിയിട്ടില്ല. താരങ്ങളെല്ലാം ഒരുമിച്ചിരുന്ന് സംസാരിക്കുകയും നല്ല സമയം ആസ്വദിക്കുകയും ചെയ്യുമായിരുന്നു. ഇന്ന് കാരവൻ വന്നതിന് ശേഷം താരങ്ങൾ അവരുടെ ഷോട്ടുകൾക്കായി മാത്രം വന്ന് അപ്പോൾ തന്നെ മടങ്ങി കാരവനിലേക്ക് പോവുകയാണ് പതിവ്.

ADVERTISEMENT

സിൽക്ക് സ്മിത ലൊക്കേഷനിലേക്ക് വരുന്നുവെന്ന് പറഞ്ഞതോടെ ആ സെറ്റ് മുഴുവൻ വലിയ ആവേശത്തിലായി. നാല് സീനിലും ഒരു പാട്ടിലുമാണ് സിൽക്ക് സ്മിത എത്തുന്നത്. എല്ലാവരോടും പെട്ടെന്ന് അടുക്കുന്നതാണ് അവരുടെ ശീലം. മറ്റുള്ളവരോട് വലിയ ബഹുമാനമുള്ള ആളാണ് സിൽക്ക് സ്മിത . എന്നെ ആദ്യം വിനു സാർ എന്ന് വിളിച്ച കലാകാരിയാണ് സിൽക്ക് സ്മിത. തമിഴിൽ ചെറുതും വലുതുമായ വ്യത്യാസമില്ലാതെ സാങ്കേതിക വിദഗ്ധർക്കെല്ലാം ബഹുമാനം നൽകുന്ന സംസ്കാരമാണ് ഉള്ളത്. അത് മലയാളത്തിലില്ല. സിനിമയിൽ കാണുന്നത് പോലെയല്ല സിൽക്ക് സ്മിത. അവർ വളരെ സ്നേഹമുള്ള ഒരു വ്യക്തിയായിരുന്നു.

ഒടുവിൽ ക്ലൈമാക്സ് ഷൂട്ടിംഗ് ദിവസമെത്തി. രാത്രിയിലാണ് ഷൂട്ടിംഗ്. സുരേഷ് ഗോപിയുടെ കഥാപാത്രം നെഗറ്റീവ് ആണ്. പക്ക ഒരു വില്ലനാണ്. ബാബു ആന്റണിയാണ് ക്വട്ടേഷൻ സംഘവുമായി എത്തുന്നത്. അന്വേഷണവുമായി എത്തിയ പോലീസ് ഉദ്യോഗസ്ഥനാണ് സുകുമാരൻ. ഒടുവിൽ എല്ലാ കുറ്റങ്ങളും ചെയ്യുന്നത് സുരേഷ് ഗോപിയാണെന്ന് സുകുമാരൻ കണ്ടെത്തുന്നതാണ് ക്ലൈമാക്‌സ്. അവസാനം സുരേഷ് ഗോപി തലയിൽ ചാരായം വീണു തീപിടിച്ച് മരിക്കുകയായിരുന്നു.

ഈ രംഗത്തിന്റെ റിഹേഴ്സൽ നടന്നിരുന്നു. സുരേഷ് ഗോപി, ജയറാം, സുകുവേട്ടനും ഉർവ്വശിയും. സുരേഷിന്റെ ചില ഡയലോഗുകൾ റിഹേഴ്സലിനിടെ നഷ്ടപ്പെട്ടു. പക്ഷേ അവിടെ നിന്നാണ് ഒരു കലാകാരന്റെ ഈഗോ ഭയങ്കരമായി ജോലി ചെയ്യുന്നത് ഞാൻ ആദ്യമായി കാണുന്നത്. സുരേഷ് ഗോപി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സുരേഷ് ഗോപി ഡയലോഗ് പറഞ്ഞു നടന്നു. പെട്ടെന്ന് സുകുവേട്ടന് ചോദിച്ചു, “അവൻ ശിവാജി ഗണേശനാണോ?” എന്തുകൊണ്ടാണ് ശിവാജി ഗണേശനേക്കാൾ കൂടുതൽ അഭിനയിക്കുന്നത്?

ഇത്രയധികം ടെക്‌നീഷ്യൻമാരുടെ മുന്നിലാണ് സുകുവേട്ടന് സുരേഷ് ഗോപിയെ അപമാനിച്ചത്. സുരേഷ് ഗോപി വളരെ പാവമാണ്. അദ്ദേഹത്തിന് ഒരു കുട്ടിയുടെ സ്വഭാവമാണ്. അദ്ദേഹം പെട്ടന്ന് റിഹേസൽ നിർത്തി മുറിക്ക് പുറത്തേക്ക് പോയി. അവിടെ നിന്ന് ഒരു തേങ്ങൽ കേൾക്കാം. സാരമില്ല എന്ന് പറഞ്ഞ് സുകുവേട്ടൻ ഒരു വഴിക്ക് പോയി. അങ്ങനെ എല്ലാവരും മൂഡിലായി. അക്കാലത്ത് എല്ലാവരേക്കാളും ഒരുപടി മുന്നിലായിരുന്നു സുരേഷ് ഗോപി. അതായിരിക്കാം സുകുവേട്ടന്റെ ഈഗോയുടെ കാരണം.

ആ സീൻ എടുത്തപ്പോൾ സുരേഷ് ഗോപി ഗംഭീരമാക്കി. തുടർന്ന് ഡ്യൂപ്പിനെ തീകൊളുത്തുന്ന സീൻ ആണ്. എല്ലാ സജ്ജീകരണങ്ങളും ഉണ്ടായിരുന്നിട്ടും പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു. ഇത് കണ്ട് എല്ലാവരും പേടിച്ചു. ഒരു നിലവിളിയോടെ ഉർവ്വശി തലകറങ്ങി വീണു. ഏറെ നേരം കഴിഞ്ഞാണ് ഉർവ്വശിക്ക് ബോധം വന്നത്.

ADVERTISEMENT