പെറോയുടെ മനോഹരമായ ജാക്കറ്റ് അണിഞ്ഞു അതി സുന്ദരിയായി ഭർത്താവിന്റെ ജന്മദിനാഘോഷിച്ചു സോനം കപൂർ

794
ADVERTISEMENT

ഫാഷൻ ലോകത്തെ പുതു പുത്തൻ ട്രെൻഡുകൾ പൊതുവേ നമ്മളിലേക്കെത്തുന്നത് സിനിമ താരങ്ങളിലൂടെയാണ് .ബോളിവുഡ് താര സുന്ദരിമാർ ഇതിലെപ്പോഴും മുൻപന്തിയിലാണ് എന്ന് പറയേണ്ടതില്ലല്ലോ.അവരുടെ ഫാഷൻ ഭ്രമം എല്ലായിപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് .വസ്ത്ര ധാരണത്തിലും മേക് അപ്പ് വസ്തുക്കളിലും ,വാച്ചുകൾ ,ചെരുപ്പുകൾ ബാഗുകൾ അങ്ങാണ് ഉപയോഗിക്കുന്ന ഓരോ വസ്തുക്കളിലും ഏറ്റവും പുതുമ നില നിർത്താൻ ഓരോ നടിമാരും തമ്മിൽ ആരോഗ്യപരമായ ഒരു മത്സരം തന്നെ ബോളിവുഡിലുണ്ട് എന്നത് വസ്തുത തന്നെ ആണ് .പാർട്ടികളിലും മറ്റു ചടങ്ങുകളും എല്ലാം ഇത്തരം വസ്തുക്കളുടെ പ്രദർശന വേദിയായി മാറ്റാൻ അവർ നന്നേ ശ്രമിക്കാറുമുണ്ട് .അവരുടെ ഈ ഭ്രമം മൂലം ചാകരയാവുന്നതു ഇത്തരം വസ്തുക്കളുടെ വിപണനം നടത്തുന്ന കമ്പനികൾക്കാണ് .ഇത്തരം ആഡംബര വസ്തുക്കളുടെ വിലയാകട്ടെ ആരുടേയും കല്ല് തെളിക്കുന്നതുമാണ് .

ഇപ്പോൾ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയത് സോനം കപൂറിന്റെ പുതിയ വേഷ വിധാനം ആണ് .തന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും കൃത്യമായി തന്റെ ആരാധകരോട് സോഷ്യൽ മീഡിയ വഴി പങ്ക് വെക്കുക എന്നതു സോനത്തിന്റെ ഒരു രീതിയാണ് .തനറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്റെ ജീവിതത്തിലെ ഓരോ നിമിഷവും സോനം പങ്കു വെക്കാറുണ്ട് ,ഏറ്റവും പുതിയ ഫാഷൻ വസ്തുക്കൾ മുതൽ ലോക്ക് ഡൌൺ കാലത്തെ ജീവിതവുമെല്ലാം സോനം പങ്ക് വെച്ചിരുന്നു .ഭർത്താവ് ആനന്ദ് അഹൂജയും പലപ്പോഴും താരത്തിന്റെ ഇസ്റ്റാഗ്രാം സ്റ്റോറി കളിൽ വിഷയമാകാറുണ്ട്.

ADVERTISEMENT

ഈ അടുത്തിടെ ആനന്ദിന്റെ ബർത്ത് ഡേ ഒരു വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു തന്റെ ഭർത്താവിനായി ഒരു ഗാർഡൻ പിക്കിനിക് ലഞ്ച് ഒരുക്കിവച്ചിരിക്കുന്നതായി കാണാം അധികം ആർഭാടമില്ലാതെ വളരെ സിമ്പിൾ ആയി ഒരു മുഹൂർത്തം സൃഷ്ടിച്ചിരിക്കുകയാണ് താരം ചിത്രത്തിൽ സോനം അണിഞ്ഞിരിക്കുന്ന വസ്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു ഇന്ത്യൻ ബ്രാൻഡ് ആയ പെറോ യുടെ മനോഹരമായ പാസ്റ്റൽ പ്രിന്റട് ജാക്കറ്റ് ആണ് നടി അണിഞ്ഞിരുന്നത് .അതോടൊപ്പം ഭംഗിയായ രീതിയിൽ ഡിസൈൻ ചെയ്ത താഴേക്ക് പോകുന്തോറും അടിവശം വിസ്തൃതമായ രീതിയിൽ നിർമ്മിച്ച പാന്റുമാണ് നടി ധരിച്ചിരിക്കുന്നത് .ആ വേഷത്തിൽ അതീവ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കമെന്റ്.സോനത്തിന്റെ ഭർത്താവ് ആനന്ദ് അഹൂജ തന്നെ ആണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് .പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മകളാണ് സോനം .സഞ്ജയ് ലീല ബൻസാലിയുടെ 2005 ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് സോനം അഭിനയ രംഗത്ത് വരുന്നത് .2018 ൽ താരം മുംബൈ യിലുള്ള ബിസിനെസ്സ്കാരനായ ആനന്ദ് അഹൂജയെ പ്രണയിച്ചു വിവാഹം കഴിച്ചതു .പ്രമുഖ ഫാഷൻ വസ്ത്രനിർമ്മാണ ബ്രാൻഡ് ആയ ബാനെ യുടെ സ്ഥാപകൻ ആണ് ആനന്ദ് അഹൂജ .ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാളാണ് സോനം കപൂർ .ഒപ്പം ബോളിവുഡിലെ ഏറ്റവും ഫാഷനബിൽ ആയ താരമായി ആണ് സോനം അറിയപ്പെടുന്നത്

ADVERTISEMENT