മമ്മൂട്ടിയോ മോഹൻലാലോ നായകനല്ല എങ്കിൽ അന്ന് സിനിമ ഓടില്ല പക്ഷേ അവർ നായകരാകാതെ അന്ന് ആ സിനിമ നേടിയത് ഇടിവെട്ട് വിജയം

234
ADVERTISEMENT

ബോക്സോഫീസ് ഹിറ്റുകൾ എന്നും മലയാളികൾക് സമ്മാനിച്ചിട്ടുള്ളത് മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂക്കയും മോഹൻലാലുമാണ് മലയാള സിനിമയിൽ ഒരുകാലത്ത് മമ്മൂട്ടിയോ മോഹൻലാലോ അഭിനയിച്ച സിനിമകൾ മാത്രമായിരുന്നു വൻ വിജയങ്ങൾ സ്വന്തമാക്കിയിരുന്നത്. പ്രത്യേകിച്ചും 1985നും 90നുമിടയിൽ മമ്മൂട്ടി മോഹൻലാൽ എന്നിവർ ഹീറോയായി അഭിനയിച്ച സിനിമകൾ മാത്രമായിരുന്നു ബോക്‌സോഫീസിൽ ചരിത്ര വിജയം സൃഷ്ടിച്ചത്.

ലാലിനെയും മമ്മൂക്കയെയും അല്ലാതെ മറ്റൊരാളെ വച്ച് സിനിമ ചെയ്യാൻ ഭയന്നിരുന്ന നിർമ്മാതാക്കൾ മമ്മൂട്ടിയുടെയും മോഹൻലാലിൻറെയും ഡേറ്റിനു വേണ്ടി വർഷങ്ങളോളം കാത്തിരുന്ന അവസ്ഥയിലായിരുന്നു ആ സമയത്തു മലയാള സിനിമ. അതിനെയല്ലം പൊളിച്ചെഴുതി കൊണ്ടായിരുന്നു തുളസിദാസ് കലൂർ ഡെന്നിസ് ടീമിന്റെ മിമിക്‌സ് പരേഡിന്റെ വരവ്.

ADVERTISEMENT

രാജാവിന്റെ മകനും, ന്യൂഡൽഹിയുമൊക്കെ നൂറു കടന്ന മലയാള സിനിമയിൽ അന്നത്തെ പുതിയ താരങ്ങളായ ജഗദീഷ് സിദ്ധിഖ് എന്നിവരുടെ മിമിക്‌സ് പരേഡ്’ മലയാള സിനിമയിൽ അന്ന് വരെ ഉണ്ടാകാത്ത മറ്റൊരു വലിയ മാറ്റം കൊണ്ട് വന്നു.

മമ്മൂട്ടി മോഹൻലാൽ എന്നിവർ സൂപ്പർ താരങ്ങളായി അരങ്ങു വാഴുമ്‌ബോഴായിരുന്നു അന്നത്തെ പുതിയ തലമുറക്കാരെ അണിനിരത്തി തുളസി ദാസും കൂട്ടരും വലിയ ഹിറ്റൊരുക്കിയത്. മമ്മൂട്ടി മോഹൻലാൽ എന്നിവരുടെ ഡേറ്റിനായി കാത്തിരുന്ന നിർമ്മാതാക്കൾക്ക് അതിശയമായിരുന്നു മിമിക്‌സ് പരേഡിന്റെ ചരിത്ര വിജയം.

പിന്നീട് മലയാള സിനിമയിൽ ജഗദീഷ് സിദ്ധിഖ് ടീം നിരവധി സിനിമകളിൽ ഒന്നിച്ചഭിനയിച്ച് വലിയ ബോക്‌സോഫീസ് വിജയം സ്വന്തമാക്കിയിട്ടുണ്ട്. മുകേഷിന്റെയും ജയറാമിന്റെയും സുരേഷ് ഗോപിയുടെയുമൊക്കെ നായക നിരയിലേക്കുള്ള കടന്നു വരവും മമ്മൂട്ടിയും മോഹൻലാലിലും മാത്രം വിശ്വാസം അർപ്പിച്ചിരുന്ന സംവിധായകർക്ക് മാറി ചിന്തിക്കാൻ പ്രേരണയായി.

ADVERTISEMENT