2007 ടി 20 ലോകകപ്പിൽ ബൗൾ ഔട്ടിൽ പാകിസ്ഥാനെതിരെ പന്തെറിയാൻ സെവാഗിനെയും ഉത്തപ്പയെയും ഉപയോഗിക്കാൻ പ്രസാദ് ധോണിയോട് ആവശ്യപ്പെട്ടത് ഇതിനാൽ

600
bowl-out
ADVERTISEMENT

2007 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ടി20 ലോകകപ്പിന്റെ ഉദ്ഘാടന പതിപ്പ് ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. അന്താരാഷ്ട്ര തലത്തിൽ രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു ഫോർമാറ്റിൽ കളിക്കേണ്ട ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തു. നിയമങ്ങൾ മുൻകൂട്ടി തീരുമാനിച്ചതാണെങ്കിലും ആർക്കും വലിയ വ്യക്തതയൊന്നുമില്ലായിരുന്നു.ഒരു പ്രധാന കാര്യമുള്ളത് ടി 20 ലോകകപ്പിൽ ഏറു ടീമുകളും സമനിലയിലാവുകയാണെകിൽ ബൗൾ ഔട്ട് എന്ന നിയമത്തിലൂടെ വേണം സമനില ഇല്ലാതാക്കാൻ എന്നുള്ളതായിരുന്നു.

 
ഫുട് ബോളിൽ നിന്നും നിന്നുമൊക്കെ പ്രചോദനം ഉൾക്കൊണ്ടാണ് 2007 ടി 20 ലോകകപ്പ് മത്സരങ്ങൾകളിൽ ബൗൾ ഔട്ട് റൂൾ കൊണ്ടുവന്നത് പക്ഷേ ഞങ്ങൾക്കെന്നല്ല ഐസിസി ക്കു പോലും ഒരു പ്രതീക്ഷയുമില്ലായിരുന്നു ആ നിയമം ഏറ്റവും ആവേശകരവും അപകടകരവുമായ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ ഉപയോഗിക്കേണ്ടി വരുമെന്ന്.ടൂർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും രണ്ടുതവണ ഏറ്റുമുട്ടി. ആവേശകരമായ മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയതിനാൽ ഫൈനൽ ഓരോ ഇന്ത്യൻ ആരാധകന്റെയും ഓർമ്മയിൽ പുതുമയുള്ളതാണ്.

ADVERTISEMENT

ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ലീഗ് ഏറ്റുമുട്ടലിലും വിനോദത്തിനും ആവേശത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. ഇരുടീമുകളും അനുവദിച്ച 20 ഓവറിൽ 141 റൺസ് നേടിയപ്പോൾ കളി ആദ്യമായി സമനിലയിൽ അവസാനിച്ചു, അങ്ങനെ ഒരു ലോകകപ്പിൽ ആദ്യമായി ഒരു ടി 20 ലോകകപ്പിൽ ബൗൾ ഔട്ട് റൂൾ ഉപയോഗിക്കാൻ നിര്ബന്ധിതരായി.ഒരു സാധാരണ ബൗളറിന് പകരം വീരേന്ദർ സെവാഗിനെ കൊണ്ട് പന്തെറിയിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഏവരെയും ഞെട്ടിച്ചു.പക്ഷേ അവസാനം അത് ഒരു ശെരിയായ തീരുമാനമായി തീർന്നു.ഇന്ത്യ 3 -0 ത്തിനു വിജയിച്ചു പാകിസ്ഥാൻ ആർക്കും ഒരു തവണ പോലും പന്ത് സ്റ്റാമ്പിൽ കൊള്ളിക്കാൻ കഴിഞ്ഞില്ല .ഇന്ത്യയുടെ സെവാഗ്,റോബിൻ ഉത്തപ്പ,ഹർഭജൻ സിംഗ് എന്നിവർ പന്ത് ലക്ഷ്യ സ്ഥാനത്തു കൊള്ളിച്ചു .

എങ്ങനെ സ്ഥിരം ബൗളർമാരെ മാറ്റി മറ്റുള്ളവരെ കൊണ്ട് ബൗൾ ചെയ്യിച്ചത് എന്ന് എല്ലാവരും എന്നും അതിശയത്തോടെ ചോദിക്കുന്ന കാര്യമാണ് അതിനു അക്കാലത്തു ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായ വെങ്കിടേഷ് പ്രസാദ് ഇന്ത്യൻ ഓഫ് സ്പിന്നർ അശ്വിന്റെ യൂട്യൂബ് ചാനെലിനു അഭിമുഖത്തിലാണ് പറയുന്നത് .

“ടി 20 ലോകകപ്പിലെ ചട്ടങ്ങളും നിയമങ്ങളും മനസിലാക്കിയപ്പോൾ അവിടെ സമനിലയിലെത്തിയാൽ സൂപ്പർ ബൗൾ ഔട്ട് മനസിലാക്കിയിരുന്നു അതുകൊണ്ട് ഞങ്ങൾ അത് സ്ഥിരം പരിശീലിക്കുമായിരുന്നു.ഇതിൽ ബാറ്സ്മാന്മാരും ബൗളേഴ്‌സും തമ്മിൽ ഒരു മത്സരം തന്നെ ഉണ്ടായിരുന്നു . എം‌എസ് ധോണി, സെവാഗ്, റോബിൻ ഉത്തപ്പ ഇവരെല്ലാംഅത്തരം മത്സരങ്ങളിൽ പന്തെറിയാൻ ആഗ്രഹിച്ചിരുന്നു.“ ഞാൻ എല്ലായിപ്പോഴും പിന്നിൽ നിന്ന് അവിടെ എന്താണ് സംഭവിക്കുന്നതെന്ന് നോക്കുമായിരുന്നു. അതിനാൽ ആരാണ് സ്ഥിരമായി വിക്കറ്റ് അടിക്കുന്നതെന്ന് എനിക്കറിയാം.സ്ഥിരമായി സെവാഗ് ,ഉത്തപ്പ,ഹർഭജൻ എന്നിവർ വിക്കറ്റ് ഇടുന്നതു കണ്ടപ്പോൾ എനിക്കുറപ്പായി അങ്ങനെ ഒരവസരമുണ്ടായാൽ ഇവരാണ് ഉപയോഗിക്കപ്പെടേണ്ടത് എന്ന്”.

“പക്ഷേ ഞങ്ങളാരും ഒരിക്കലും കരുതിയിരുന്നില്ല എങ്ങനെ ഒരവസരം എത്ര പെട്ടന്ന് ഞങ്ങൾക്ക് ഉണ്ടാകുമെന്നു ..പക്ഷേ ഇക്കാര്യത്തിൽ ധോണിയെ പറഞ്ഞു ബോധ്യപ്പെടുത്താൻ എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല .സെവാഗിന്റെയും ഹർഭജന്റെയും ഇത്തരം സന്ദർഭത്തിലെ പ്രകടനം ഓര്മയുള്ളതുകൊണ്ടു എനിക്ക് എന്റെ മനസിന്റെ തീരുമാനത്തിനൊത്തു ഉറച്ചു നിൽക്കുവാൻ കഴിഞ്ഞു അങ്ങനെ അവരെ കൊണ്ട് പന്തെറിയിക്കുവാനും സാധിച്ചു ഞങ്ങടെ പ്രതീക്ഷകൾ തെറ്റിക്കാതെ മൂന്നു പേരും പന്ത് കൃത്യമായി വിക്കറ്റിൽ കൊള്ളിച്ചു.വേഗത കുറഞ്ഞ ബൗളർമാർക്ക് പന്തിൽ കൂടുതൽ കണ്ട്രോൾ ഉണ്ട് വളരെ നേരെ ഉള്ള കൈ ചലനവുമാണ് ഇവർക്ക് അങ്ങനെ വിജയം ഞങ്ങളോടൊപ്പമായി” വെങ്കിടേഷ് പ്രസാദ് പറഞ്ഞു .

ADVERTISEMENT