ഇന്ത്യക്കു ഒരിക്കലുമൊരു ഫാസ്റ്റ് ബൗളർ ഉണ്ടായിരുന്നില്ല : താൻ ഒരു ഫാസ്റ്റ് ബൗളറായി മാറാനിടയാക്കിയ കുറിച്ച് കപിൽ ദേവ് .

900
ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റിന് ഇന്ന് വൈവിധ്യമാർന്ന പേസ് ബൗളിംഗ് ഓപ്ഷനുകൾ ഉണ്ട്. അവയിൽ ചിലതാകട്ടെ ലോകത്തിലെ ഏറ്റവും മികച്ചവയും ആണ്. അങ്ങനെ ഉള്ള ഒരു സമയത്ത്, ഒരു ലോകോത്തര ഫാസ്റ്റ് ബൗളറെ പോലും സൃഷ്ടിക്കാൻ ഇന്ത്യ പാടുപെട്ട ഒരു കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു. മികച്ച ടീമുകളുമായി സ്വന്തം ടർഫിൽ പോരാടാൻ കഴിയുന്ന ഒരു ടീമെന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയും ടീമുകളുമായി അവരുടെ ഹോം ഗ്രൗണ്ടുകളിൽ ഉള്ള പോരാട്ടങ്ങളും 1970 കളിൽ ആരംഭിച്ചു. എന്നാൽ ആ വിജയങ്ങൾക്ക് പ്രധാനമായും കാരണം ഇന്ത്യയുടെ ബാറ്റിംഗ് ശക്തിയും അതി ശക്തമായ മാന്ത്രിക സ്പിൻ നിരയുമായിരുന്നു .ഫാസ്റ്റ് ബൗളിങ്ങിന് അന്ന് വലിയ പ്രസക്തി ഇന്ത്യൻ ടീമിൽ ഇല്ലായിരുന്നു എന്ന് തന്നെ പറയേണ്ടി വരും.

കപിൽ ദേവ് എന്ന യുവതാരം അന്താരാഷ്ട്ര രംഗത്ത് എത്തുന്നതുവരെ ഇന്ത്യക്ക് യഥാർത്ഥ ഫാസ്റ്റ് ബൗളർ ഉണ്ടായിരുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിംഗ് ഓൾ‌ റൗണ്ടർമാരിൽ ഒരാളായി കപിൽ മാറി , കൂടാതെ ടെസ്റ്റ് വിക്കറ്റുകൾക്കായുള്ള റിച്ചാർഡ് ഹാഡ്‌ലിയുടെ അതുവരെയിണ്ടായിരുന്ന ലോക റെക്കോർഡും കപിൽ തകർത്തു . ഫാസ്റ്റ് ബൗളർമാരെ സൃഷ്ടിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് എല്ലാവരേയും കാണിച്ചതു കപിൽ ദേവിനെ ഉദാഹരണമാക്കിയാണ്

ADVERTISEMENT

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, ഇന്ത്യയുടെ ആദ്യത്തെ ലോകകപ്പ് ജേതാവായ കപിൽ ഒരു മികച്ച ഫാസ്റ്റ് ബൗളറാകാൻ തന്നെ പ്രേരിപ്പിച്ച സംഭവം അനുസ്മരിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ “ഞാൻ 19 വയസ്സിന് താഴെയുള്ള ക്യാമ്പിലേക്ക് പോയപ്പോഴാണ് യഥാർത്ഥ മാറ്റം സംഭവിച്ചത്. ക്യാമ്പുകളിൽ നിങ്ങൾക്കറിയാം, ചിലപ്പോൾ ഉദ്യോഗസ്ഥർ നിങ്ങളെ ബുദ്ധിമുട്ടിക്കും. അതിനാൽ ഒരു ഉദ്യോഗസ്ഥനുമായി എനിക്ക് ചില തർക്കങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു ‘നിങ്ങൾ എന്തുചെയ്യുന്നു?’, ഞാൻ പറഞ്ഞു ‘ഞാൻ ഒരു ഫാസ്റ്റ് ബൗളറാണ്. ‘ഇന്ത്യയ്ക്ക് ഒരിക്കലും ഒരു ഫാസ്റ്റ് ബൗളർ ഉണ്ടായിരുന്നില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രോത്സാഹിപ്പിക്കുന്നതിനുപകരം അവർ എന്നെ നിരുത്സാഹപ്പെടുത്തി. ഞാൻ ഈ വെല്ലുവിളി ഏറ്റെടുത്തു, ഞാൻ ഒരു തീരുമാനമെടുത്തു ‘ഒരു ദിവസം ഞാൻ തെളിയിക്കും അയാൾ പറഞ്ഞത് തെറ്റാണെന്നു. ചില നെഗറ്റീവ് ആളുകളെ തെറ്റാണെന്ന് തെളിയിക്കാൻ ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു, അങ്ങനെയാണ് ഫാസ്റ്റ് ബൗളിംഗ് ആരംഭിച്ചത്, ”കപിൽ മുൻ ഇന്ത്യ ഓപ്പണറും നിലവിലെ വനിതാ ടീം പരിശീലകനുമായ ഡബ്ല്യു വി രാമനോട് ഒരു യൂട്യൂബ് അഭിമുഖത്തിൽ ആണ് കപിൽ ഈ വെളിപ്പെടുത്തൽ നടത്തിയത്.

ഇന്ത്യക്കായി 131 ടെസ്റ്റുകളിൽ നിന്ന് കപിൽ ദേവ് 5248 റൺസ് നേടി അതോടൊപ്പം 434 വിക്കറ്റ് നേടി. ഏകദിന മത്സരത്തിൽ 253 വിക്കറ്റ് നേടി അതോടൊപ്പം ബാറ്റ്സ്മാൻ എന്ന നിലയിൽ 3783 റൺസ് നേടി. 1990 കളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിച്ച കപിൽ ഒരു മികച്ച ക്രിക്കറ്റ് കമന്റേറ്ററുണ്.

ADVERTISEMENT