എന്തുകൊണ്ടാണ് താൻ ഇതുവരെ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാത്തത് കാരണം വെളിപ്പെടുത്തി കമൽഹാസൻ.

545
ADVERTISEMENT

താനും നടൻ മമ്മൂട്ടിയും ഉടൻ ഒരു ചിത്രത്തിനായി അസോസിയേറ്റ് ചെയ്യുമെന്നും എന്നാൽ ശരിയായ ഒരു തിരക്കഥക്കായി കാത്തിരിക്കുകയാണെന്നും അടുത്തിടെ തന്റെ ‘വിക്രം’ സിനിമയുടെ പ്രമോഷനായി കൊച്ചിയിലെത്തിയ നടൻ കമൽഹാസൻ പറഞ്ഞു.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, താനും മമ്മൂട്ടിയും പലവട്ടം ഇരുന്ന് വിവിധ സ്ക്രിപ്റ്റുകൾ ചർച്ച ചെയ്തു, പക്ഷേ അവയൊന്നും യാഥാർത്ഥ്യമായില്ല, കാരണം അവയൊന്നും ഞങ്ങൾക്ക് പൂർണമായും ബോധ്യപ്പെട്ടില്ല.

ADVERTISEMENT

“ഞങ്ങൾ ഇപ്പോഴും ശരിയായ തിരക്കഥയ്ക്കായി തിരയുകയാണ്. ഒരുമിച്ച് അഭിനയിക്കണമെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഞങ്ങൾ ഇരുവർക്കും ഇഷ്ടപ്പെടും എന്ന് കരുതി ഞാൻ ചില വിഷയങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും, മികച്ച തിരക്കഥയ്ക്കായി കാത്തിരിക്കാൻ ആണ് അദ്ദേഹം (മമ്മൂട്ടി) എന്നോട് പറഞ്ഞതു എന്ന് കമലഹാസൻ പറയുന്നു . ഇതാണ് ഞങ്ങളുടെ പദ്ധതി വൈകാൻ കാരണം. ഒരുപക്ഷേ, ‘വിക്രം’ കണ്ടതിന് ശേഷം, അദ്ദേഹം ശരിയായ വിഷയം തിരഞ്ഞെടുക്കും, അപ്പോൾ ഞങ്ങൾ ഒരു സിനിമയുമായി സഹകരിക്കും, ”മെഗാസ്റ്റാർ മോഹൻലാലിനൊപ്പവും ഇന്ത്യയിലെമ്പാടുമുള്ള മറ്റെല്ലാ പ്രമുഖ അഭിനേതാക്കളുമായി കമലഹാസൻ അഭിനയിച്ചിട്ടുണ്ട്

അദ്ദേഹം നായകനാകുന്ന വിക്രം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ വിജയ് സേതുപതിയും ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ട് . ആക്ഷൻ പ്രാധാന്യമുള്ള ചിത്രം ജൂൺ 3 ന് റിലീസ് ചെയ്യും. താൻ പ്രവർത്തിച്ച ഒട്ടുമിക്ക ചിത്രങ്ങളെയും പോലെ ഈ സിനിമയും ഇന്ത്യയിലെ രാഷ്ട്രീയ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുമെന്ന് കമൽ പറയുന്നു.

ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ 17 മില്യൺ വ്യൂസ് നേടിയെന്നാണ് റിപ്പോർട്ട്. പ്രഗത്ഭരായ മൂന്ന് അഭിനേതാക്കളെ പരസ്പരം മുഖാമുഖം നിർത്തി ഒരു ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രമായാണ് വിക്രം എത്തുന്നത്.

ADVERTISEMENT