എന്റെ ഇച്ചാക്കയുടെ മകനായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഞങ്ങളുടെ തലമുറയിലെ ഏക നടൻ ഞാനാണ് – എന്റെ സുകൃതം മോഹൻലാൽ പറഞ്ഞത്.

768
ADVERTISEMENT

മലയാളത്തിന്റെ മഹാനടന്മാരാണ് മോഹൻലാലും മമ്മൂട്ടിയും . ഇരുവരും ഒന്നിച്ചു അമ്പതു ചിത്രനാൾക്ക് മേലിൽ അഭിനയിച്ചിട്ടുമുണ്ട് . സത്യത്തിൽ ലോകത്തെവിടെയുമുള്ള ഒരു സിനിമ മേഖലയിലും ഇത്തരത്തിലൊരു പ്രതിഭാസം കാണാൻ സാധിക്കില്ല. ഒരു ഇൻഡസ്ട്രിയിൽ ഉള്ള രണ്ടു പ്രമുഖ നടന്മാർ ഒന്നിച്ചു ഇത്രയും ചിത്രങ്ങളിൽ അഭിനയിക്കുന്നത്. ഇപ്പോൾ മുൻപ് മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ സമയത്തു മോഹൻലാൽ ജന്മഭൂമിയിൽ അദ്ദേഹത്തെ കുറിച്ച് എഴുതിയ ഒരു കുറിപ്പാണു വൈറലായിരിക്കുന്നത്.

മോഹൻലാൽ മമ്മൂട്ടിയെ സ്നേഹത്തോടെ ‘ഇച്ചാക്ക’ എന്നാണ് വിളിക്കുന്നത് എന്ന് ഏവർക്കുമറിയാം . അദ്ദേഹത്തിന്റ സഹോദരങ്ങൾക്ക്മാത്രം അവകാശപ്പെട്ട ആ പ്രയോഗം മോഹൻലാൽ തന്നെ വിളിക്കുമ്പോൾ ഒരു വല്ലാത്ത സുഖമാണ് എന്ന് മമ്മൂട്ടി തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. തന്റെ ജ്യേഷ്ഠ തുല്യനാണ് മമ്മൂട്ടി എന്ന് മോഹൻലാൽ പറയുന്നു . അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് തന്റെ മഹാ ഭാഗ്യമാണ് എന്ന് മോഹൻലാൽ പറയുന്നു. മോഹൻലാൽ അന്ന് ജന്മഭൂമിയിൽ എഴുതിയ കുറിപ്പിന്റെ തലക്കെട്ട് പോലും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം മനസിലാക്കിത്തരും. “നിങ്ങളുടെ മമ്മൂക്ക എന്റെ ഇച്ചാക്ക”. ഇതാണ് ആ ടൈറ്റിൽ .

ADVERTISEMENT

മോഹൻലാൽ പറയുന്നത് എന്റെ ഇച്ചാക്കയുടെ മകനായി അഭിനയിക്കാനുള്ള ഭാഗ്യം തങ്ങളുടെ തലമുറയിൽ തനിക്കു മാത്രമാണ് എന്നതാണ്. മറ്റൊരു നടനും അങ്ങനെ ഒരു മഹാ ഭാഗ്യം ഉണ്ടായിട്ടില്ല എന്നും ലാലേട്ടൻ കുറിപ്പിൽ പറയുന്നു. സമകാലികരായ രണ്ടു നടന്മാർ കരിയറിന്റെ ആദ്യ സമയങ്ങളിൽ ഒരാൾ അച്ഛനായും മറ്റൊരാൾ മകനായും അഭിനയിക്കുന്നത് അപൂർവ്വങ്ങളിൽ അപൂര്വമായിരിക്കും എന്ന് മോഹൻലാൽ പറയുന്നു. ജിജോയുടെ സംവിധാനത്തിൽ മലയാളത്തിലെ ആദ്യ 70 എം എം സ്റ്റീരിയോ ഫോണിക് ചലച്ചിത്രം ആണ് പടയോട്ടം അതിൽ മോഹൻലാൽ അവതരിപ്പിച്ച കണ്ണൻ എന്ന കഥാപാത്രത്തിന്റെ അച്ഛൻ കമ്മാരനായിട്ടാണ് മമ്മൂട്ടി അഭിനയിച്ചത്. അങ്ങനെ ആ മഹാഭാഗ്യം എനിക്ക് മാത്രമായി ലഭിച്ചു എന്നും മോഹൻലാൽ ഓർക്കുന്നു.

അതിനു ശേഷം ധാരാളം ചിത്രങ്ങൾ ഇരുവരുമൊന്നിച്ചഭിനയിച്ചിരുന്നു.
ഗുരുദക്ഷിണ,കാവേരി,പടയണി,ഹിമവാഹിനി വിസ അങ്ങനെ നീണ്ടുപോകുന്നു ആ ലിസ്റ്റ്.

ADVERTISEMENT