ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ തകർത്ത സംഭവമായിരുന്നു – അനുഭവം പങ്ക് വെച്ച് പ്രിയദർശൻ

517
ADVERTISEMENT

മലയാളത്തിലെ ഏറ്റവും ബ്രില്ലിയൻറ് ആയ സംവിധായകരിൽ ഒരാൾ . പ്രിയദർശൻ ,പ്രിയദർശൻ ചിത്രങ്ങൾ എന്ന ഒരു ബ്രാൻഡ് വാല്യൂ തന്റെ ചിത്രങ്ങൾക്ക് നേടിയെടുത്ത സംവിധായകൻ . പൊതുവേ നായകൻറെ പേരിൽ മാത്രം അറിയപ്പെട്ടിരുന്ന സിനിമകൾ അത് സംവിധായകന്റെ മികവാണ്‌സംവിധായകനാണ് സ്റ്റാർ എന്ന ബോധ്യം ജനങ്ങൾക്കിടയിൽ പാകിയ സംവിധായകൻ , നായകനെയും നായികയെയും പോലെ ചിത്രത്തിന്റെ സംവിധായകനും ആഘോഷിക്കപ്പെട്ടതു പ്രിയദർശൻ എന്ന സംവിധായകന്റെ മികവാണ്. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവത്തിൽ താൻ തകർന്ന അനുഭവം പ്രിയദർശൻ പങ്കുവെച്ചു. സിന്ദൂരസന്ധ്യയ്ക്ക് മൗനത്തിന് തിരക്കഥയെഴുതിയതിന്റെ ക്രെഡിറ്റ് എനിക്ക് നൽകാതിരുന്നപ്പോൾ താൻ തകർന്നുപോയെന്ന് സംവിധായകൻ പറയുന്നു.

ഒരു സ്ക്രീനിൽ എന്റെ പേര് വരുമെന്ന് ഞാൻ ആദ്യമായി പ്രതീക്ഷിച്ചത് ആ ക്രെഡിറ്റ് മറ്റൊരാൾക്ക് നൽകിയപ്പോഴാണ് പൂർണമായും തകർന്നത് . വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. കാരണം സിനിമയിൽ എന്റെ പേര് വരുമെന്ന് വീട്ടുകാരോടും സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്ന സമയത്താണ് ഞാൻ എഴുതിയ സിനിമയുടെ കഥ മറ്റാരുടെയോ പേരിൽ ഇറങ്ങിയതായി അറിയുന്നത്. അത് മോശമായി തന്നെ ബാധിച്ചു അത് വല്ലാതെ തകർത്തു . അന്ന് സിഐ പോൾ എന്ന മനുഷ്യൻ നൽകിയ ആശ്വാസവും ആത്മവിശ്വാസവും വളരെ വലുതാണ്, പ്രിയദർശൻ പറഞ്ഞു.

ADVERTISEMENT

ഐവി ശശി സംവിധാനം ചെയ്ത സിന്ദൂരസന്ധ്യ 1982ൽ പുറത്തിറങ്ങി.ലക്ഷ്മി, മാധവി, രതീഷ്, മോഹൻലാൽ, കുതിരവട്ടം പപ്പു, പ്രതാപ് പോത്തൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതേ സമയം 1980-90 കാലഘട്ടത്തിൽ പ്രിയദർശൻ മലയാളത്തിൽ തിളങ്ങി. ഈ കാലഘട്ടം സംവിധായകൻ തുടർച്ചയായി സിനിമകൾ ചെയ്യുന്ന കാലമായിരുന്നു.

ADVERTISEMENT