തന്റെ ജീവിതത്തിലുണ്ടായ ഭയാനകമായ ഡിപ്രെഷനിൽ നിന്നും തകർച്ചയിൽ നിന്നുമൊക്കെ തന്നെ പുറത്തെത്തിച്ചത് മോഹൻലാൽ – പ്രിയദർശൻ പറയുന്നു.

479
Director Priyadarshan is helming the remake of 'Olavum Theeravum' which will feature Mohanlal. File photo
ADVERTISEMENT

തന്റെ ജീവിതത്തിലുണ്ടായ ഭയാനകമായ ഡിപ്രെഷനിൽ നിന്നും തകർച്ചയിൽ നിന്നുമൊക്കെ തന്നെ പുറത്തെത്തിച്ചത് നടൻ മോഹൻലാലാണെന്നു കഴിഞ്ഞ ഒരഭിമുഖത്തിൽ തുറന്നു പറയുകയാണ് പ്രശസ്ത സംവിധായകൻ പ്രിയദർശൻ. പ്രിയദർശന്റെയും നടി ലിസ്സിയുടെയും പ്രണയ വിവാഹമായിരുന്നു . എന്നാൽ ഇരുപത്തിയാറ് വർഷത്തെ വൈവാഹിക ജീവിതത്തിനു ശേഷം 2016 ൽ ഇരുവരും വിവാഹ മോചിതരായിരുന്നു. മാധ്യമങ്ങൾ ഏറെ കെട്ടിയാഘോഷിച്ച ഒരു വേർപിരിയൽ ആയിരുന്നു ഇരുവരുടെയും . തന്റെ കുടുംബാ ജീവിതത്തിൽ ഉണ്ടായ തകർച്ച തന്നെ വല്ലാതെ തളർത്തിയിരുന്നു എന്ന് പറയുകയാണ് പ്രിയദർശൻ. കുടുംബ ബന്ധത്തിലെ പാകപ്പിഴകൾ മൂലമുണ്ടായ പ്രശ്നങ്ങളിൽ പെട്ട് ഒരവസരത്തിൽ തനിക്കു സിനിമ ചെയ്യാനുള്ള കഴിവുപോലും നഷ്ടപ്പെട്ടതായി തോന്നിയിട്ടുണ്ടെന്നു പ്രിയദർശൻ പറയുന്നു. അവസാനം മോഹൻലാൽ നായകനായ ഒപ്പമാണ് താനാണ് തിരിച്ചു വരവിന്റെ പാതയിൽ എത്തിച്ചതെന്ന് പ്രിയൻ പറയുന്നു

മൂന്ന് വർഷത്തോളം സിനിമ ചെയ്യാതെ ഇരുന്നു. അത്രമാത്രം വൈകാരിക പ്രശനങ്ങളിൽ താൻ പെട്ട് പോയി എന്ന് പ്രിയദർശൻ പറയുന്നു. ഒന്നും ചിന്തിക്കാൻ പോലുമാകാത്ത അവസ്ഥ . ഈ അവസരത്തിൽ ആണ് തന്റെ പ്രിയ സുഹൃത്ത് മോഹൻലാൽ എത്തുന്നതും താൻ തിരികെ ജോലിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് പറയുന്നതും. ഒരുമിച്ചു ഒരു ചിത്രം ചെയ്യണം എന്നും അത് എപ്പോലത്തെയും പോലെ ഒരു കോമഡി ചിത്രം ആകരുത് എന്നും ലാൽ നിർബന്ധം പിടിച്ചതായി പ്രിയൻ പറയുന്നു. വ്യത്യസ്തമായ മറ്റെന്തെങ്കിലും ചെയ്യണം എന്ന് മോഹൻലാൽ നിർബന്ധിച്ചു പറഞ്ഞു. അങ്ങനെയാണ് ഒപ്പത്തിലേക്ക് എത്തുന്നത്.

ADVERTISEMENT

പല രീതിയിലുള്ള ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഒരു ത്രില്ലർ വിഭാഗത്തിലുള്ള ചിത്രം ഞാൻ ചെയ്തിരുന്നില്ല . എനിക്ക് ഒരു തിരിച്ചു വരവ് അനിവാര്യമായിരുന്നു. അതും സ്വാഭാവികമായ ഒന്നവരുത് ഒരു സൂപ്പർ ഹിറ്റുമായി തന്നെ എത്തേണ്ടതുണ്ട് അതായിരുന്നു എന്റെ അന്നത്തെ മാനസികാവസ്ഥ. മോഹൻലാലും എന്നെ ഓർത്തു വലിയ വിഷമത്തിൽ ആയിരുന്നു . അദ്ദേഹത്തിന്റെ സ്വൊന്തം കാര്യമോർത്തു വിഷമിക്കേണ്ട യാതൊരു സാഹചര്യവുമില്ല. എന്തായാലും എന്റെ ഭാഡ്യം കൊണ്ട് സിനിമ സൂപ്പർ ഹിറ്റായി ഞാൻ വീണ്ടും ശക്തമായി സിനിമയിലേക്കെത്തി. എന്നെ എങ്ങനെയെങ്കിലും പഴയപോലെ ആക്കണം എന്ന ഒറ്റ ഉദ്ദേശത്തിലാണ് ലാൽ ഇതിനെല്ലാം ശ്രമിച്ചത് .

ഒപ്പം റിലീസായത്തിനു ശേഷം എനിക്ക് ഏറ്റവും സന്തോഷമുണ്ടാക്കിയ കാര്യം എന്റെ വ്യക്തി ജീവിതത്തിൽ ഞാൻ ആ സമയത്തു അനുഭവിച്ച കാര്യങ്ങൾ വച്ച് എങ്ങനെ ഇങ്ങനെ ഒരു സിനിമ ചെയ്തു എന്ന് ഉലകനായകൻ കമല ഹാസൻ എന്നെ വിളിച്ചു ചോദിച്ചു . അതായിരുന്നു ഏറ്റവും വലിയ മുഹൂർത്തം.

ADVERTISEMENT