നരസിംഹവും വല്ല്യേട്ടനും ഷാജി കൈലാസ് സംവിധാനം ചെയ്ത രഞ്ജിത് തിരക്കാതെയെഴുതിയ രണ്ട് ചിത്രങ്ങളാണ് . നരസിംഹത്തിൽ മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ വല്യേട്ടനിൽ മമ്മൂട്ടിയായിരുന്നു നായകൻ. രണ്ട് ചിത്രങ്ങളും പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്.
നരസിംഹത്തിലെ മമ്മൂട്ടിയുടെ അതിഥി വേഷം വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടു. നരസിംഹത്തിലെ നന്ദഗോപാൽ മാരാർ എന്ന മമ്മൂട്ടി കഥാപാത്രത്തിന് ഇപ്പോഴും ആരാധകരുണ്ട്. മോഹൻലാലിന്റെ സിനിമയിൽ അതിഥി വേഷം ചെയ്യാൻ മമ്മൂട്ടി എത്തിയത് വലിയ സന്തോഷത്തോടെയാണെന്ന് ഷാജി കൈലാസ് ഓർക്കുന്നു.
നരസിംഹത്തിന് ശേഷം വല്യേട്ടൻ ചെയ്തപ്പോൾ മോഹൻലാലിനെ അതിഥി വേഷത്തിൽ എത്തിക്കാൻ ഷാജി കൈലാസിന് ആലോചന ഉണ്ടായിരുന്നു. പിന്നീട് അത് നടക്കാതെ പോയതാണ് എന്ന് ഷാജി കൈലാസ് തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
നരസിംഹത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം വലിയ മൈലേജ് ആണ് നൽകിയത് . ആ റോൾ വളരെ സന്തോഷത്തോടെ മോഹൻലാൽ ഏറ്റെടുത്തിരുന്നു. എന്നാൽ ഷൂട്ടിംഗിന് ദിവസങ്ങൾക്ക് മുമ്പ് മോഹൻലാൽ ഊട്ടിയിൽ തന്റെ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിലും , ദുബായ് പ്രോഗ്രാം ഷെഡ്യൂളിൽ തിരക്കിലായിരുന്നു. പിന്നീട് മോഹൻലാലിനെ സമയത്തു ലഭിക്കാതെ ആയതിനാൽ രഞ്ജിത് ചിത്രത്തിന്റെ ക്ളൈമാക്സിൽ കാതലായ മാറ്റം വരുത്തിയാണ് ഇപ്പോൾ ഉണ്ടായ ക്ളൈമാക്സ് പിറന്നത്.