അധികമാർക്കുമറിയാത്ത രാധിക ദേവി എന്ന പാട്ടുകാരിയെ കുറിച്ച് അവർ പാടിയ ഒരേ ഒരു സിനിമ ഗാനം കേൾക്കണോ? ഇതാ.. പിന്നീട് എന്ത് കൊണ്ട് അവർ സംഗീതലോകം വിട്ടു

329
ADVERTISEMENT

രാധിക ദേവി എന്ന പാട്ടുകാരിയായി അധികമാർക്കുമറിയില്ല എങ്കിലും രാധിക സുരേഷ് ഗോപി എന്ന വ്യക്തിയെ ഏവരും അറിയും . സൂപ്പർ താരം സുരേഷ് ഗോപിയുടെ ഭാര്യ. അതെ നിങ്ങൾ കേട്ടത് ശെരിയാണ് രാധിക മികച്ച ഒരു പിന്നണി ഗായിക കൂടിയായിരുന്നു. ആകെ ഒന്ന് രണ്ടു ചിത്രത്തിന് മാത്രമേ അവർ ഗാനം ആലപിച്ചിട്ടുള്ളു. വിവാഹത്തോടെ അവർ ആ കരിയർ ഉപേക്ഷിച്ചിരിക്കാം എന്നാണ് കരുതുന്നത്. അവർ ആദ്യമായി ആലപിച്ച ഗാനം . എം ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ.എം ജി ശ്രീകുമാറിനൊപ്പം അഗ്നി പ്രവേശനം എന്ന സിനിമയിൽ ആണ്. അന്ന് ആ ഗാനത്തെ കുറിച്ചു വെള്ളി നക്ഷത്രത്തിലെ ഗാനാസ്വാദന പംക്തിയിൽ വന്നത് ഇപ്രകാരമായിരുന്നു `”തുടക്കക്കാരിയുടെ പരിമിതികളെ ആത്മവിശ്വാസത്തോടെ അതിജീവിക്കാൻ ശ്രമിക്കുകയാണ് രാധികാദേവി എന്ന പാട്ടുകാരി. പുതിയ ശബ്ദങ്ങൾക്കായി കാതോർക്കുന്ന മലയാളസിനിമ ഈ യുവഗായികയെ ഹൃദയപൂർവം സ്വാഗതം ചെയ്യുമെന്നുറപ്പ്. കൂടുതൽ അവസരങ്ങൾ രാധികയെ തേടിയെത്തട്ടെ…”……

മറ്റൊരു രസകരമായ വസ്തുത ഈ പ്രണയ ഗാന രംഗത്ത് അഭിനയിച്ചിരിക്കുന്നു നായകനെ കാണുമ്പോളാണ്. കണ്ണിൽ ചോരയില്ലാത്ത വില്ലൻ കഥാപാത്രങ്ങളിലൂടെ സിനിമയിൽ ഇടം പിടിച്ച കൊല്ലം അജിത് അദ്ദേഹം 2018 ൽ നമ്മളെ വിട്ടു പിരിഞ്ഞു എങ്കിലും അദ്ദേഹം അവിസ്മരണീയമാക്കിയ ധാരാളം കഥാപാത്രങ്ങളിലൂടെ എന്നെന്നും ഓർമ്മിക്കപ്പെടും. അദ്ദേഹം ഒരു പഞ്ചാര കാമുകന്റെ വേഷത്തിൽ പ്രണയ ഗാനരംഗം അഭിനയിക്കുന്നത് കാണുമ്പോൾ നമുക്ക് അത്ഭുതം തോന്നാം. ദൗര്ഭാഗ്യമെന്നു പറയട്ടെ ആ ചിത്രം അധികം തീയറ്ററുകയിൽ ഇടം പിടിക്കാതെ പോയതുകൊണ്ട് തന്നെ ഗാനവും ശ്രദ്ധിക്കാതെ പോയി

ADVERTISEMENT

പക്ഷേ പിന്നീട് രാധിക പാടിയിട്ടേയില്ല അവരുടെ ആദ്യ ഗാനത്തിന്റെ രചയിതാവ് പറഞ്ഞത് അവർ വിവാഹ ശേഷം രംഗം വിട്ടു എന്നാണ്. രാധിക ഇതിനു മുൻപ് ഒരു ഗാനം കൂടി ആലപിച്ചിട്ടുണ്ട് അത് 1985 ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തുവന്ന “പറയാനും വയ്യ പറയാതിരിക്കാനും വയ്യ” എന്ന ചിത്രത്തിലെ “അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും.” ഗാനരചന ചുനക്കര.ഈ സമായതു രാധിക കുട്ടിയായിരുന്നു എന്ന് മാത്രം ഒരു കുട്ടിപ്പാട്ടുകാരി. അന്ന് രാധികയ്ക്ക് ഒൻപതു വയസ്സ് അതൊരു സംഘ ഗാനമായിരുന്നു രാധികയ്‌ക്കൊപ്പം എം ജി ശ്രീകുമാർ ചിത്ര എന്നിവരും ഉണ്ടായിരുന്നു എല്ലാവരും കരിയറിന്റെ തുടക്ക കാലത്തു ഒരു പാട് പ്രതീക്ഷയോടെ സിനിമയെ ഉറ്റു നോക്കിയവർ എന്നാൽ മറ്റു രണ്ടു പേരും അധികം വൈകാതെ സിനിമയുടെ ഉയരങ്ങളിൽ എത്തി. പക്ഷേ രാധിക എന്ന പാട്ടുകാരി എവിടെയോ പോയി മറഞ്ഞു. ആറന്മുള പണ്ണമ്മയുടെ കൊച്ചുമകൾ ആയ രാധിക ആകാശവാണിയുടെ ചില റേഡിയോ പ്രോഗ്രാമുകളിലും ചുരുക്കം ചില ടെലിവിഷൻ പ്രോഗ്രാമുകളിലും മാത്രമാണ് രാധികയെ കണ്ടത്. ഒരു പക്ഷേ തന്റെ കുടുംബ ജീവിതത്തിന്റെ സന്തോഷത്തിൽ ആ ലോകത്തേക്ക് അവർ സ്വമേദയ ചുരുങ്ങിയതാവാം.

വീണ്ടും പ്രതീക്ഷകൾ ഉയർത്തിക്കൊണ്ടു കഴിഞ്ഞ വർഷം രാധിക ഒരു വിഷു പാട്ടു പാടിയിരുന്നു അതിമനോഹരമായിരുന്നു ആ ഗാനം ആ ഗാനം കേൾക്കാം.

ADVERTISEMENT