മമ്മൂട്ടി, മോഹൻലാൽ ഗസ്റ്റ് ആയി എത്തിയ ഒരു പരിപാടിയിൽ അവതാരകന്റെ നിർദേശപ്രകാരം ആണ് ഇത്തരത്തിൽ ഒരു ചോദ്യം ചോദിക്കുന്നത്. സത്യത്തിൽ ശരിക്കും ട്രിക്കി ആയ ഒരു ചോദ്യമാണ്. ഒരു പക്ഷേ ഓരോ മലയാള പ്രേക്ഷകരുടെയും ഉള്ളിൽ അല്ലെങ്കിൽ സിനിമയിൽ ഉള്ള ഓരോ നടീനടന്മാരുടെയും ഉള്ളിലുള്ള ചോദ്യമായിരിക്കാം ഇത്. കാരണം ഒരേ മേഖലയിൽ ഒരുമിച്ചു ജോലി ചെയ്യുന്ന രണ്ടു പേര് മത്സരിച്ചു അവരവരുടെ ജോലി ചെയ്യുമ്പോൾ സ്വാഭാവികമായും പരസ്പര മത്സരം വ്യക്തി ബന്ധങ്ങളെ ബാധിച്ചേക്കാം. അതുകൊണ്ടു തന്നെ അവർ സുഹൃത്തുക്കളാണ് എന്ന് പറയുമ്പോഴും ആ ബന്ധത്തിലുള് ആത്മാർത്ഥത സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടാനുള്ള ഇടയുണ്ട് എന്നുള്ളതുകൊണ്ട് തന്നെയാണ് മമ്മൂട്ടി ഇത്തരത്തിൽ ഒരു ചോദ്യം ചോദിക്കുന്നത്. ചോദ്യത്തോടൊപ്പം നമ്മൾ തമ്മിലുള്ള കാര്യമല്ല ഈ ചോദ്യം ചോദിയ്ക്കാൻ കാരണം നമ്മളെ അതിൽ കൂട്ടേണ്ട എന്നും മമ്മൂട്ടി പറഞ്ഞു വെക്കുന്നു. പക്ഷേ അങ്ങനെ ഒരു ചോദ്യം അദ്ദേഹത്തിന്റെ ഉള്ളിൽ വന്നത് തന്നെ അവർക്കിരുവർക്കുമിടയിലുള്ള സഹൃദത്തെ പറ്റി അതിന്റെ ആത്മാർത്ഥതയെ പറ്റി ചിന്തിച്ചു കൊണ്ട് തന്നെയാകാം എന്ന് മനസിലാക്കി തന്നെയാണ് മോഹൻലാൽ തിരികെ മറുപിടി കൊടുത്തത്.
വളരെ രസകരമായ ഒരു മുഹൂർത്തമാണ് അത്. സത്യത്തിൽ ഇത്തരം ഒരു ചോദ്യം മോഹൻലാലിനോടോ തിരിച്ചോ ചോദിയ്ക്കാൻ അവർക്കിരുവർക്കും മാത്രമേ മലയാള സിനിമയിൽ ധൈര്യമുണ്ടാകു എന്നത് വസ്തുതയാണ്. മമ്മൂട്ടിയുടെ ചോദ്യത്തിൽ നമ്മളെ ഉദാഹരണമായി കാണരുത് എന്ന് അദ്ദേഹം പറയുമ്പോൾ ലാൽ ആ ഉദാഹരണം തന്നെ എടുത്താണ് മറുപിടി നൽകുന്നത്.
തങ്ങളുടെ കാര്യം തന്നെ എടുത്താൽ തങ്ങൾ ഇരുവരും ഒന്നിച്ചു ഏതാണ്ട് അൻപത്തി നാല് സിനിമകളോളം ഒരുമിച്ചു ചെയ്തു. അത് ലോകത്തു ഒരു സിനിമ മേഖലയിലും കേട്ട് കേൾവി ഇല്ലാത്ത കാര്യമാണ്. സത്യൻ പ്രേം നസീർ അല്ലെങ്കിൽ സോമൻ സുകുമാരൻ അതല്ലെങ്കിൽ എം ജി ആർ ശിവാജി ഗണേശൻ, അതുമല്ലെങ്കിൽ അമിതാഭ് ബച്ചൻ ധർമേന്ദ്ര ഇതൊക്ക ലാൽ ഉദാഹരണമായി പറയുന്നു. പക്ഷേ എനിക്കും മമ്മൂട്ടിക്കയക്കും മാത്രമാണ് ഇങ്ങനെ ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂ. ഇതിന്റെ പ്രധാന കാരണം പരസ്പരം ഒരു ബഹുമാനം നിലനിർത്തുക എന്നുള്ളതാണ്. അതോടൊപ്പം അദ്ദേഹം എന്റെ സുഹൃത്താണ് എന്ന് പറയുമ്പോൾ അദ്ദേഹം ചെയ്യുന്ന എല്ലാ പ്രവർത്തികളും ഞാൻ അംഗീകരിക്കുകയോ ഇഷ്ട്ടപ്പെടുകയോ ചെയ്യേണ്ടതാണ്.
അത്കൊണ്ട് തന്നെ നിങ്ങൾ അങ്ങനെ പറയാൻ പാടില്ല അതല്ലെങ്കിൽ ഞങ്ങൾ അങ്ങനെ ചെയ്തു എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഇന്നേ വരെ പ്രൊഫെഷണൽ ആയുള്ള ഒരു ഈഗോയും തങ്ങൾക്കിരുവർക്കുമിടയിൽ ഇന്നേ വരെ ഉണ്ടായിട്ടില്ല. അപ്പോൾ അവതാരകൻ ചോദിക്കുന്നുണ്ട് നല്ല ഒരു സിനിമ മമ്മൂട്ടി ചെയ്യുമ്പോൾ അത് നന്നായി എന്ന് മോഹൻലാൽ വിളിച്ചു പറഞ്ഞിട്ടുണ്ടോ എന്ന്. അതിനുള്ള ലാലിന്റെ മറുപിടിയും രസകരമാണ്. അങ്ങനെ പറയേണ്ട കാര്യം ഇല്ല. ഞങ്ങൾ ആദ്യം മുതലേ അങ്ങനെ പറഞ്ഞിട്ടില്ല. എന്റെ ദൃശ്യം എന്ന ചിത്രം അദ്ദേഹം കണ്ടിട്ടുണ്ട്. താൻ അത് എങ്ങനെ ഉണ്ട് എന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ വളരെ നന്നായിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അല്ലാതെ അത് കണ്ട ഉടനെ അദ്ദേഹം എന്നെ വിളിച്ചു പറയണം എന്നൊന്നും എനിക്കില്ല. അതുകൊണ്ടു തന്നെ ഒരു രംഗത്തിൽ പ്രവർത്തിക്കുന്ന രണ്ടു പേര് തമ്മിൽ സ്നേഹം മാത്രമേ പാടുള്ളു എന്നാണ് ഞാൻ മനസിലാക്കുനന്ത് മോഹൻലാൽ പറയുന്നു. ഞാനെങ്ങനെയാണ് എന്ന് അദ്ദേഹം പറയുന്നു. മമ്മൂക്കയും അങ്ങനെ തന്നെയായിരിക്കും എന്നാണ് താൻ കരുതുന്നത്.