മോഹൻലാൽ-വിഎം വിനു കൂട്ടുകെട്ടിൽ പിറന്ന ആദ്യത്തെ ചിത്രമാണ് ബാലേട്ടൻ തിയേറ്ററുകളിൽ തരംഗമായിരുന്നു. മോഹൻലാലിന്റെ ടൈറ്റിൽ റോളിനെ ആരാധകരും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചിരുന്നു. മോഹൻലാലിനെ നായകനാക്കി വിഎം വിനു ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ബാലേട്ടൻ . കുടുംബകഥ പറഞ്ഞ ചിത്രത്തിൽ ദേവയാനിയായിരുന്നു നായിക. നെടുമുടി വേണു, ഹരിശ്രീ അശോകൻ, ജഗതി ശ്രീകുമാർ, റിയാസ് ഖാൻ, സുധീഷ്, നിത്യ ദാസ് എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബാലേട്ടനിൽ വില്ലനായി മലയാളത്തിൽ സജീവമല്ലാത്ത റിയാസ് ഖാനെ ആണ് തിരഞ്ഞെടുത്തത് . അതുവരെ തമിഴ് സിനിമകളിൽ മാത്രം കണ്ട താരം ബാലേട്ടനിലൂടെ മലയാളത്തിൽ സജീവമായി . മോഹൻലാലിനൊപ്പം വില്ലനായി എത്തിയ റിയാസ് ഖാന്റെ പ്രകടനവും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു . സ്വീകരിച്ചിരുന്നു.
ബാലേട്ടനിൽ ഭദ്രൻ എന്ന കഥാപാത്രത്തെയാണ് റിയാസ് ഖാൻ അവതരിപ്പിച്ചത് . അതേസമയം, റിയാസ് ഖാനെ സെറ്റിൽ വച്ച് ആദ്യമായി കണ്ടപ്പോൾ മോഹൻലാൽ തന്റെ ആശങ്ക അറിയിച്ചതായി സഹസംവിധായകൻ വാസുദേവൻ ഗോവിന്ദൻകുട്ടി പറയുന്നു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. തിരക്കഥയെഴുതുമ്പോൾ ഭദ്രൻ എന്ന കഥാപാത്രം വില്ലനാണെന്ന് ആദ്യം അറിയാത്ത രീതിയിലാവണമെന്നു ആയിരുന്നു ആഗ്രഹം എന്ന് വാസുദേവൻ ഗോവിന്ദൻകുട്ടി പറയുന്നു.
ആ കഥാപാത്രം ആദ്യം വില്ലനാണെന്ന് അറിയരുത് . കണ്ടാൽ ഒരു ചോക്ലേറ്റ് ബോയ് ആയിരിക്കണം. എന്നാൽ രണ്ടാം പകുതിയിൽ വില്ലനാണെന്ന് കാണിക്കുകയും വേണം . അതുകൊണ്ട് തന്നെ നേരത്തെ അറിയാവുന്ന റിയാസ് ഖാനോട് ഇക്കാര്യം പറഞ്ഞത്. ഇങ്ങനെയൊരു സിനിമ ചെയ്യാൻ താൽപര്യമുണ്ടോ എന്നായിരുന്നു റിയാസ്ഖാനോട് തന്റെ ചോദ്യം. ലാൽ സാറിനോട് ഒപ്പം അല്ലെ ഞാൻ റെഡി ആണ് , റിയാസ് പറഞ്ഞു. അവർക്ക് കുഴപ്പമില്ലെങ്കിൽ ഞാൻ തയ്യാറാണ്. എപ്പോൾ വേണമെങ്കിലും വന്ന് അഭിനയിക്കാമെന്ന് റിയാസ് പറഞ്ഞു.
അങ്ങനെ നിർമ്മാതാവ് മണി സാറിനോടും വിനുവിനോടും റിയാസ് ഖാനെ കുറിച്ച് പറഞ്ഞു. റിയാസിന്റെ തമിഴ് സിനിമകൾ കണ്ടിട്ട് ഓക്കെയാണെന്ന് അവർ പറഞ്ഞു. അങ്ങനെയാണ് റിയാസ് ഖാനെ കാസ്റ്റ് ചെയ്യുന്നത്. അന്ന് ലാൽ സാർ സെറ്റിൽ വെച്ചാണ് റിയാസിനെ ആദ്യമായി കാണുന്നത്. ഇയാൾ എങ്ങനെയുണ്ടെന്നും ശരിയാകുമോ എന്നും അദ്ദേഹം ചോദിച്ചു. ചോക്ലേറ്റ് ലുക്ക് കുഴപ്പമില്ല. പക്ഷേ അഭിനയിക്കുമോ എന്ന് ലാൽ സാർ ചോദിച്ചു.തങ്ങൾ അയാളുടെ തമിഴ് ചിത്രങ്ങൾ കണ്ടിട്ടാണ് കാസറ്റ് ചെയ്തത് എന്ന് പറഞ്ഞു . ചോക്ലേറ്റ് ലുക്ക് ഓക്കേ ആണെന്നും പക്ഷേ വില്ലനായി എത്തേണ്ട രണ്ടാം പകുതി യാൽ നല്ല രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കുമോ എന്ന് മോഹൻലാലിന് സംശയം ഉണ്ടായിരുന്നു
പക്ഷെ ചിത്രത്തിന്റെ രണ്ടാം പകുതിയിലുള്ള റിയാസിന്റെ ആ ട്രാൻസ്ഫോർമേഷൻ കണ്ടപ്പോൾ ലാലേട്ടനും ഹാപ്പിയായി . ആ ചിത്രം റിയാസിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നാവുകയും അയാൾക്ക് മലയാളത്തിൽ ധാരാളം വേഷങ്ങൾ ലഭിക്കുകയും ചെയ്തു.