മലയാള ചലച്ചിത്ര മേഖലയുടെ അഭിമാന സ്തംഭങ്ങൾ ആയാണ് മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾ ആയി നിലനിൽക്കുന്നത്. ലോകത്തെമ്പാടുമുള്ള മലയാളികളെ അമ്പരപ്പിച്ച ലാലേട്ടന്റെയും മമ്മൂക്കയുടെയും നിരവധി വേഷങ്ങൾ ഇന്നും അഭിനയം പഠിക്കാനാഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കുമുള്ള ഏറ്റവും മികച്ച പാഠ പുസ്തകങ്ങൾ ആണ്. ധാരാള സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുള്ള താരങ്ങളാണ് മോഹൻലാലും ,മമ്മൂട്ടിയും സിനിമയിലെന്നപോലെ ജീവിതത്തിലും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് ഇരുവരും.
കുറച്ചു നാൾ മുൻപ് കൈരളി ടിവിയുടെ ഒരു പരിപാടിയിലായിരുന്നു. മോഹൻലാലിനെ കുറിച്ചുള്ള തന്റെ പഴയകാല ഓർമ്മകൾ പങ്കുവെച്ച് മമ്മൂട്ടി. ഷോയുടെ അവതാരകനായ സംവിധായകൻ രഞ്ജിത്താണ് ലാലേട്ടനെ കുറിച്ച് മമ്മൂട്ടിയോട് ചോദിച്ചത്.
അപ്പോൾ മമ്മൂക്ക പറഞ്ഞ വാക്കുകൾ വൈറലായിരുന്നു . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ . അന്ന് ഞാൻ ലാലിനെ പറ്റി പറഞ്ഞ ഒരു കാര്യമുണ്ട്, അടൂർ ഭാസിക്ക് തിക്കുറിശിയിലുണ്ടായ മകനാണ് ലാൽ എന്ന് തമാശയായി പറഞ്ഞു. അതിനുശേഷം ആ ലാലിന്റെ ആ പ്രതിച്ഛായ തന്നെ മാറി . ലാൽ നായകനായി,ഒരു മികവുറ്റ അഭിനേതാവായി വളർന്നു. ഇരുവരും അന്യോന്യം ഞങ്ങളുടെ വളർച്ച കണ്ടു കൊണ്ടിരിക്കുവല്ലേ എന്നും മമ്മൂട്ടി പറയുന്നു.
ഞാനും മോഹൻലാലും ആദ്യമായി ഒരുമിച്ചഭിനയിച്ചപ്പോൾ , ഞാൻ മോഹൻലാലിന്റെ അച്ഛനായി ആണ് എത്തിയത്. അവിടെവെച്ചാണ് അദ്ദേഹത്തെ കണ്ടുമുട്ടുന്നത്. ലാലിന്റെ ആദ്യ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തീയറ്ററിൽ കണ്ടതിനു ശേഷമാണു ഞാൻ മോഹൻലാലിനെ നേരിട്ടു കാണുന്നത് അതിനു ശേഷം പടയോട്ടത്തിന്റെ സെറ്റിൽ വച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയത്. ആ ഒരു സൗഹൃദം ഞങ്ങൾ ഇന്നും തുടരുന്നു. ഒരുമിച്ച് വളർന്നു, ഒരുമിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചു.
ആദ്യം വില്ലൻ വേഷങ്ങളാണ് ലാൽ ചെയ്തിരുന്നത്. ഞാൻ മോഹൻലാലിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്, അഹിംസയുടെ സമയത്ത് മോഹൻലാലിനെ വിളിച്ചിട്ടുണ്ട്. ശശി സാറിനേയും ദാമോദരൻ സാറിനേയും കുറിച്ച് പുള്ളിക്ക് പരിചയമില്ലായിരുന്നു . പിന്നെ പുള്ളി എന്റെ കൂടെ ഒന്ന് രണ്ട് സിനിമകളിൽ വില്ലനായി അഭിനയിച്ചു.
അങ്ങനെ ആ സൗഹൃദം വളർന്നു, ഏകദേശം 16 സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. നായകനും വില്ലനും മറ്റ് വേഷങ്ങളും. ലാലിനെക്കാൾ കൂടുതൽ ലാൽ അഭിനയിച്ച ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. ലാൽ അധികം സിനിമ കാണാറില്ല. ഞങ്ങൾ സിനിമകളെക്കുറിച്ചാണ് സംസാരിക്കുന്നത്. പിന്നീട് ഞങ്ങൾ രണ്ട് അഭിനേതാക്കളായി. രണ്ട് താരങ്ങളും ഒരുമിച്ചാണ് വളർന്നത്. സിനിമാ അവാർഡുകൾ പോലും ഒരു വർഷം എനിക്കും അടുത്ത വർഷം ലാലിനും. ദേശീയ അവാർഡ് പോലും അങ്ങനെയായിരുന്നു -മമ്മൂട്ടി പറഞ്ഞു.