ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയത്തിലേക്ക് – ശ്രീ രംഗനാഥസ്വാമിക്ഷേത്രം ശ്രീരംഗം

805
temple-brihadeshwara-templ-tanjore-india
ADVERTISEMENT

അങ്ങനെ ഒരുപാട് തമിഴ് ഗ്രാമങ്ങളെയും, നദികളെയും, കാഴ്ചകളെയും കടന്ന് ബസ്സ് തൃച്ചിയിൽ എത്തി. നല്ല വെയിലും ചൂടും ആണ്, നമ്മടെ നാട്ടിലെ പെരുമഴയിൽ നിന്നും ഈ കൊടും ചൂടിലേക്ക് എത്തിയപ്പോ എന്തോ ഒരു പ്രേത്യേക ഇത്. ആദ്യം പോകുന്നത് ത്രിച്ചി നഗരത്തിൽ നിന്നും കാവേരി നദിക്ക് അപ്പുറം സ്ഥിതി ചെയ്യുന്ന ശ്രീരംഗം പട്ടണത്തിലെ, ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലേക്കാണ്.ത്രിച്ചി സെൻട്രൽ സ്റ്റാൻഡിൽ നിന്നും ഇഷ്ടംപോലെ ബസ്സുകൾ ഉണ്ട് ക്ഷേത്രത്തിലേക്ക. വയറും നിറച്ച് 15 രൂപാ ടിക്കറ്റും എടുത്ത് നേരെ വിട്ടു.

ബസ്സ് ഇറങ്ങുമ്പോൾ തന്നെ തലയെടുപ്പോടെ നിൽക്കുന്ന രാജഗോപുരം ദൂരെ നിന്നും കാണാം, ഇരുപത്തിഒന്നു ഗോപുരങ്ങളുള്ളതിൽ ഏറ്റവും വലുത് ആണ് ഈ രാജഗോപുരം.
പതിമൂന്നു നിലകളും എഴുപത്തിരണ്ട് മീറ്റർ ഉയരമുള്ളതുമാണ്.അമ്പലത്തിലേക്കുള്ള വഴി നീളെ എല്ലായിടത്തെയും പോലെ കച്ചവടക്കാരെ കൊണ്ട് കളര്ഫുള് ആയിട്ടുണ്ട്,അതും ഒരു കാഴ്ചയാണ് ജീവിതങ്ങൾ ആണ്, സംസ്കാരങ്ങൾ ആണ്. നല്ല തിരക്കും അതിനനുസരിച്ചു സെക്യൂരിറ്റി ചെക്കിങ്ങും ഉള്ള അമ്പലമാണ്, ഉള്ളിൽ ഫോട്ടോഗ്രാഫി പറ്റില്ല വേണ്ടതൊക്കെ മനസ്സിൽ പതിപ്പിച്ചിട്ട് പൊക്കോണം.

ADVERTISEMENT

ഇനി ക്ഷേത്രത്തെക്കുറിച്ചു പറയാം, ഏഴുമതിലുകൾ ചേർന്ന ഈ മഹാവിഷ്ണു ക്ഷേത്രം ഇന്ത്യയിൽ പൂജ നടക്കുന്ന ക്ഷേത്രങ്ങളിൽ വലിപ്പത്തിൽ ഒന്നാമത്തെയും, ലോകത്തിൽ രണ്ടാമത്തെയും ആണ്.156 ഏക്കർ വിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്ന ഈ ക്ഷേത്ര സമുച്ചയം വൈഷ്ണവ ആരാധനയുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്നു. അനന്തശയനരൂപത്തിലുള്ള ഭീമാകാരമായ വിഷ്ണുപ്രതിഷ്ഠയാണിവിടെയുള്ളത്.
പുറമെ കാണുന്ന പോലെ ചായം പൂശിയ ഒരു സാദാരണ അമ്പലം അല്ല, ഉള്ളിൽ വേറൊരു ലോകമാണ്, ഒരു ബാഹുബലി സെറ്റിൽ ഒക്കെ പോയ ഫീലാണ്. എജ്ജാതി സൃഷ്ട്ടികൾ ഓരോ തൂണുകൾ പോലും അത്ഭുദങ്ങളായി തോന്നും. ഉള്ളിൽ കയറിയാൽ അമ്പലത്തിന്റെ കിടപ്പിനെ പറ്റി വല്യ ധാരണ ഒന്നും കിട്ടത്തില്ല എവിടെ നോക്കിയാലും എന്തേലും ഒക്കെ കാണാൻ ഉണ്ടാകും.

ഇന്ത്യയിലെ ഏറ്റവും വിസ്താരമേറിയ കൂറ്റൻ മഹാക്ഷേത്രമാണ് ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം എന്ന് ഞാൻ അറിയുന്നത് അതിന്റെ ഉള്ളിൽ നിൽക്കുമ്പോൾ ആണ്. ചുറ്റും കാവേരി നദിയാൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ് ശ്രീരംഗം പട്ടണം, അതിന്റെ പകുതിയോളം ഭാഗം ഈ അമ്പലമാണ്.നട്ടുച്ചയാണ്, നിലത്തു പാകിയ കല്ലുകളും മണലുകളും ചുട്ടുപഴുത്തിരിക്കുകയാണ് എല്ലാം നടന്നു കാണുക എന്നത് ഒരു ടാസ്ക് തന്നെയാണ്. ശരിക്കും ഇവിടം കണ്ടു തീർക്കാൻ ഒരു ദിവസം മതിയാകില്ല, പക്ഷെ ഒന്നര മണിക്കൂറിൽ കൂടുതൽ ഇവിടെ പറ്റില്ലാ പ്ലാൻ എല്ലാം തെറ്റും.

ഉള്ളിലേക്ക് ചെല്ലുംതോറും ഒരുപാട് ചുറ്റുമതിലുകളും ഗോപുരങ്ങളും കാണാം അതിൽ മിക്കതിലും പൂജ നടക്കുന്ന അമ്പലങ്ങൾ ആണ്. പിന്നെ എത്രയോ വര്ഷം പഴക്കമുള്ള ചുമർ ചിത്രങ്ങൾ, ശ്രദിച്ചു നോക്കിയാൽ കിളി പോകുന്ന വരകൾ, അതിലെ നിറങ്ങൾക്കൊക്കെ എന്തോ ഒരു പ്രേത്യേക ഭംഗിയാണ്. ഇതൊക്കെ കാണുമ്പോൾ നമുക്ക് അന്തം വിട്ടു നിൽക്കുക എന്നല്ലാതെ ഒരുപാടൊന്നും ചെയ്യാൻ ഇല്ല. ഇനിയുള്ള അത്ഭുതം ആയിരം കൽ മണ്ഡപമാണ്, കാണാൻ കൊതിച്ചിരുന്നൊരിടം. എല്ലായിടത്തും തൂണുകൾ ആയതുകൊണ്ട് കണ്ടുപിടിക്കാൻ കുറച്ചു പാടുപെട്ടു, പക്ഷെ ഇതുപൊലൊന്ന് ഇവിടെ ഈ ഒന്നേ ഒള്ളു അതൊരു ഒന്നൊന്നര മണ്ഡപം തന്നെയാണ്,രാജകീയം, അഴക്, ആയിരം കൽതൂണുകൾ കൃത്യമായ അളവിൽ നല്ല പെർഫെക്റ്റായി ചേർത്തു വെച്ചിരിക്കുന്നൂ. എന്നാ ഒരു ഭംഗിയാ സംഭവം തന്നെ.
കാണാൻ ഒരുപാടുണ്ട്, ചില കൽ തൂണുകൾ ഉണ്ട് ഒരു ഒറ്റയാന്റെ എടുപ്പാണ് അവക്ക്. ഒരുവിധത്തിൽ എല്ലാം കണ്ടു തീർത്തു പുറത്തേക്കിറങ്ങി.

അടുത്തത് പാറ മുകളിലെ അരുൾമിഗു ഉച്ചി പിള്ളയാർ ക്ഷേത്രത്തിലേക്കാണ്. പക്ഷെ സമയം എന്നെ അനുവദിക്കില്ലാ എന്നെനിക്ക് ഉറപ്പായിരുന്നു, തൃച്ചിയിൽ വന്നാൽ കണ്ടിരിക്കേണ്ട കാഴ്ചയാണ് ഈ ക്ഷേത്രം, യാത്രകളിൽ എവിടെയൊക്കെയോ നഷ്ട്ടപ്പെടുന്ന സമയങ്ങൾ നമുക്ക് ചിലപ്പോ ഇങ്ങനെയൊക്കെ പണി തരും, ഇനിയിപ്പോ ശ്രീരംഗത് തന്നെയുള്ള മറ്റൊരു ക്ഷേത്രമായ തിരുവണ്ണായ്‌ക്കോവിൽ ജംബുകേശ്വരാർ ക്ഷേത്രത്തിലേക്ക് പോകാനാണ് പ്ലാൻ, ഒരു ഓട്ടോ പിടിച്ചു നേരെ വിട്ടു . അവിടുന്ന് ഒന്നര കിലോമീറ്റർ ഒള്ളു 80 രൂപയാണ് ചാർജ്.

ADVERTISEMENT