“എന്ത് പറയുന്നു സെക്രട്ടറി ഞാൻ പുറത്തു പോകണോ” മോഹൻലാലിന്റെ ആ പെരുമാറ്റം വേദനിപ്പിച്ചു, എനിക്ക് അയാളോടുള്ള ബഹുമാനം മൊത്തം പോയി. തിലകൻ അന്ന് പറഞ്ഞത് ഒപ്പം വീഡിയോയും കാണാം.

266
ADVERTISEMENT

ഒരിക്കൽ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് തിലകൻ മോഹൻലാലിനെതിരെ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുന്നത് ജീവിതത്തിൽ താങ്കളെ ഏറ്റവും വേദനിപ്പിച്ച സംഭവം ഏതാണ് എന്ന അവതാരകയുടെ ചോദ്യത്തിന് തിലകൻ നൽകിയ മറുപിടി മലയാള സിനിമ ലോകം അദ്ദേഹത്തോട് ചെയ്ത ക്രൂരതകൾ വെളിവാക്കുന്നതായിരുന്നു.

തിലകന്റെ നൊമ്പരപ്പെടുത്തുന്ന മറുപിടി ഇങ്ങനെ : ജീവിതത്തിൽ ഏറ്റവും വേദനിപ്പിച്ച സംഭവം ഏതാണ് എന്ന് ചോദിച്ചാൽ വേദനിപ്പിച്ച സംഭവങ്ങൾ ധാരാളം ഉണ്ട് കൃത്യമായി പറയണമെങ്കിൽ ഓർത്തെടുക്കണം എന്ന് പറഞ്ഞു തുടങ്ങിയ തിലകൻ പെട്ടന്ന് തന്നെ ഒരിക്കൽ അമ്മയിൽ ഒരു ചർച്ചക്കായി ചെന്നപ്പോൾ അദ്ദേഹത്തിന്റെ ഒരു സഹപ്രവർത്തകൻ തന്നോട് പെരുമാറിയത് ഒരുപാട് നൊമ്പരപ്പെടുത്തിയിരുന്നു എന്ന് തിലകൻ പറയുന്നു. ആ താരത്തിന്റെ പേര് പറയാതെ അദ്ദേഹം അന്ന് അത് പറഞ്ഞത്. സംഘടനയിലെ മറ്റൊരാൾ അഞ്ചാം തീയതിക്കുള്ളിൽ തിലകൻ എത്തിയില്ലെങ്കിൽ തിലകനെ സംഘടനയിൽ നിന്ന് പുറത്താക്കും എന്ന രീതിയിൽ ഒരു പ്രസ്താവന പത്രത്തിൽ നൽകിയിരുന്നു അത് ‘അമ്മ എക്സിക്ക്യൂട്ടിവ്‌ കമ്മറ്റിയുടെ തീരുമാനം ആയല്ല പാത്രത്തിൽ അച്ചടിച്ച് വന്നത് അത് ഒരു വ്യക്തിയുടെ അഭിപ്രായമായി അയാളുടെ പേര് വച്ചാണ് വന്നത് .

ADVERTISEMENT

താൻ അയാളെ കണ്ടപ്പോൾ അത് തുറന്നു ചോദിച്ചു അപ്പോൾ അയാൾ പറഞ്ഞു അത് പത്രക്കാർ അങ്ങനെ അച്ചടിച്ചത് ആണ് താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്ന്. അപ്പോൾ താൻ പറഞ്ഞു ഇയാൾ പറയുന്നത് കള്ളമാണ് ഇയാളെ പോലെയുള്ള ആൾക്കാരെ സംഘടനയിൽ വച്ചോണ്ടിരിക്കരുത് എന്ന് തുറന്നു പറഞ്ഞതായി തിലകൻ പറയുന്നു അപ്പോൾ അത് കേട്ട് കൊണ്ട് അന്ന് വരെ തന്റെ സുഹൃത്തായിരുന്ന ഒരു സഹ നടൻ അകത്തേക്ക് കയറി വരികയും അങ്ങനെ അയാൾ അവിടെ ഇരിക്കുന്നത് ഇഷ്ടമല്ല എങ്കിൽ നിങ്ങൾ പുറത്തു പോവുക എന്ന് പറഞ്ഞു അത്തരത്തിൽ അയാളിൽ നിന്നും ഒരു പ്രതികരണം താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നും തിലകൻ പറയുന്നു.

അങ്ങനെ അയാൾ ഒരിക്കലും എന്നോട് പറയാൻ പാടില്ലാത്ത വ്യക്തിയാണ് ,അപ്പോൾ ഞാൻ അയാളോട് ചോദിച്ചു ഈ സംഘടനയിൽ നിന്ന് പോകാനാണോ അതോ ഈ മീറ്റിങ്ങിൽ നിന്ന് പോകാനാണോ എന്ന് ചോദിച്ചു. രണ്ടിൽ നിന്നും പോകണം എന്ന് അയാൾ പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു അത് പറയാൻ നിങ്ങൾ ആരാണ് ,ഞാൻ ഈ സംഘടനയിലെ ഒരു എക്സിക്യൂട്ടിവ് മെമ്പർ ആണ് എന്ന് അയാൾ എനിക്ക് മറുപിടി നൽകി. അപ്പോൾ ഞാൻ എന്റെ മുൻപിൽ ഏറുന്ന അമ്മയുടെ ആ സമയത്തെ സെക്രട്ടറി ആയ മോഹൻലാലിനോട് ചോദിച്ചു എന്ത് പറയുന്നു സെക്രട്ടറി ഞാൻ പുറത്തു പോകണോ എന്ന് ചോദിച്ചു കൊണ്ട് എഴുന്നേറ്റു.

അപ്പോൾ മോഹൻലാൽ തനിക്കി സംസാരിക്കാൻ കഴിയുന്നില്ല ശബ്ദം പുറത്തു വരുന്നില്ല എന്ന രീതിയിൽ ആംഗ്യം കാണിച്ചു അത് വിശ്വസിച്ചും മറ്റുള്ളവരുടെ പറച്ചിലുമൊക്കെയായി ഞാൻ വീണ്ടും ഇരുന്നു. അപ്പോൾ വീണ്ടും സംസാര മദ്ധ്യേ മോഹൻലാലിന് പെട്ടന്ന് ശബ്ദം വന്നു. അപ്പോൾ ഞാൻ ചോദിച്ചു ശബ്ദം ഇല്ല എന്ന് പറഞ്ഞിട്ട് എപ്പോൾ എങ്ങനെ ശബ്ദം വന്നു എന്ന് അപ്പോൾ ലാൽ പറഞ്ഞു അത് സംസാരിച്ചു സംസാരിച്ചു ഇടക്ക് ശബ്ദം വലുതായി വരുന്നതാണ്. അതോടെ എനിക്ക് ലാലിന്റെ അഭിനയമാണ് എന്ന് മനസിലായി. മോഹൻലാൽ എനിക്കെതിരെ എന്തെങ്കിലും പറഞ്ഞു എന്ന് വരാതിരിക്കാനായി അദ്ദേഹം അഭിനയിച്ചതാണ്. വാവ് കൊള്ളാം മനസിലായി എന്ന് ഞാനും മറുപിടി പറഞ്ഞു.

ആ സംഭവത്തോടെ മോഹൻലാൽ എന്ന വ്യക്തിയോട് തനിക്കുള്ള ബഹുമാനം പൂർണമായും നഷ്ടമായി കാരണം എന്നെ പോലെ ഉള്ള ഒരു സ്നേഹിതനോട് അയാൾ ഇങ്ങനെ ഒരു വേല കാണിച്ചത് കൊണ്ട്. പക്ഷേ ഇപ്പോഴും ലാലിനോട് സ്നേഹമാണ് അദ്ദേഹത്തിന് എന്നോടും. തന്റെ ജീവിതത്തിൽ ഏറ്റവും വേദനിപ്പിച്ച ഒരു മുഹൂർത്തമായി ആണ് ആ സംഭവത്തെ മഹാനടൻ തിലകൻ അടയാളപ്പെടുത്തിയത്.

ADVERTISEMENT