വിജയ് ചിത്രം ബീസ്റ്റിനെക്കുറിച്ചു താരത്തിന്റെ അമ്മയുടെ പ്രതികരണം വൈറൽ – മകനെ നെഗറ്റീവ് പറഞ്ഞു വിഷമിപ്പിക്കാറില്ല

60
ADVERTISEMENT

തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറ്റവും സ്റ്റാർ വാല്യൂ ഉള്ള നടന്മാരിൽ ഒരുപക്ഷേ ഏറ്റവും മുൻപന്തിയിൽ ആയിരിക്കും നടൻ വിജയ് . വിജയ് ചിത്രം റിലീസിനെത്തിയാൽ പല വമ്പൻ ചിത്രങ്ങൾ പോലും അവരുടെ റിലീസ് തീയതികൾ മാറ്റി നിശ്ചയിക്കാറുണ്ട് . പക്ഷേ അടുത്തിടെയായി വിജയ് ചിത്രങ്ങളിൽ കാണുന്നത് അമിതമായ ഹീറോയിസവും യാഥാർഥ്യത്തോടെ പൊരുത്തം തോന്നാത്ത രംഗങ്ങളും കുത്തി നിരക്കുന്നതാണ് അതോടൊപ്പ തന്നെ ഒരേ രീതിയിലുള്ള കഥയും സാഹചര്യങ്ങളും സംഭാഷണ ശകലങ്ങൾ പോലുമാണ് വിജയ് ചിത്രങ്ങളിൽ . ഈ അടുത്ത് ദ ളപതി വിജയ് നായകനായെത്തിയ സിനിമയാണ് ബീസ്റ് . കടുത്ത വിജയ് ആരാധകർ പോലും മോശം അഭിപ്രായം പറഞ്ഞ ചിത്രമാണ് ബീസ്റ് . ഏപ്രില്‍ 13ന് തിയറ്ററിലെത്തിയ , നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം വൻ പരാജമാണ്‌ ഏറ്റുവാങ്ങിയത് . കണ്ടു മുഴുമിപ്പിക്കാൻ ക്ഷമ ഇല്ലാതെ ആൾക്കാർ തീയറ്റർ വെളിയിലേക്ക് വന്ന അവസ്ഥ പോലും ഉണ്ട് . മറ്റൊരു വിജയ് ചിത്രത്തിനും ഉണ്ടാകാത്ത മോശം കമെന്റുകളാണ് ബീസ്റ്റിനു നേരെ ഉണ്ടായതു

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് ബീസ്റ് കണ്ട വിജയുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ അഭിപ്രായം. താൻ ഒരിക്കലും മകനോട് അവന്റെ ചിത്രത്തെ കുറിച്ച് നെഗറ്റീവ് ആയ അഭിപ്രായം പറയാറില്ല എന്നാണ് ശോഭ പറഞ്ഞത് അവനു സംഘാടനം ഉണ്ടാക്കുന്ന അത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് തനിക്കിഷ്ടമല്ല എന്ന് ശോഭ പറയുന്നത് . ബീസ്റ്റിനെ കുറിച്ച് താൻ പറഞ്ഞത് നല്ലൊരു മികച്ച മാസ്സ് എന്റർടൈനർ ചിത്രം ആണെന്നാണ് . അവന്റെ ചിത്രത്തിൽ നല്ലതായി എന്തുണ്ടോ അതുമാത്രം ആണ് താൻ അവനോടു പറയുന്നത് എന്നും ശോഭ പറയുന്നു .

ADVERTISEMENT

മകന്റെ എല്ലാ ചിത്രങ്ങളും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ താൻ കാണുമെന്നും ശോഭ പറയുന്നു . എല്ലാ ചിത്രവും കണ്ട ശേഷം തന്റെ അഭിപ്രായം മകനെ അറിയിക്കാറുണ്ട് എന്ന് ശോഭ പറയുന്നു . മകന്റെ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം തുപ്പാക്കി ആണെന്നും വിജയ് യുടെ ‘അമ്മ ശോഭ ചന്ദ്രശേഖർ പറയുന്നു .

ADVERTISEMENT