പ്രായമായ ഒരാൾ അന്ന് ചോക്ലേറ്റ് തന്നിട്ട് ചെയ്തത്- വീട്ടിൽ പറഞ്ഞപ്പോൾ ‘അമ്മയുടെ പ്രതികരണം ഇങ്ങനെ ആ സംഭവം വല്ലാത്ത ഒരു മാനസികാവസ്ഥയിൽ എത്തിച്ചു.

346
ADVERTISEMENT

ബോൾഡായ സ്ത്രീ കഥാപത്രങ്ങൾ മലയാളികളുടെ പ്രീയങ്കരിയായി തീർന്ന താരമാണ് അനാർക്കലി മരക്കാർ. ഒരു ടോം ബോയ് ടൈപ്പ് ആറ്റിട്യൂഡിൽ ആണ് അനാർക്കലിയെ ഏവരും കാണാറുള്ളതും. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള കഥാപാത്രവും താരത്തിന് ലഭിച്ചിരുന്നു. സ്വൊന്തം അഭിപ്രായങ്ങളും നിലപാടുകളൂം തുറന്നു പറയാൻ മടി കാണിക്കാത്ത താരം പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്. അതെ പോലെ തന്നെ വസ്ത്ര ധാരണത്തിന്റെ പേരിൽ പലപ്പോഴും സദാചാര ആക്രമണങ്ങൾ നേരിടാറുമുണ്ട്. ഇപ്പോൾ വൈറലാവുന്നത് മറ്റെല്ലാ പെൺകുട്ടികളെ പോലെയും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ താനും ലൈംഗിക ചൂഷണ ശ്രമത്തിനു ഇരയായിട്ടുണ്ട് എന്നതാണ്. ജോഷ് ടാൽക് എന്ന യൂട്യൂബ് ചാനലിൽ നടത്തിയ സ്പീച്ചിൽ ആണ് അനാർക്കലി തന്റെ കുട്ടിക്കാലത്തുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. അത് താനെന്ന കുട്ടിയെ വളരെയധികം മാനസിക സംഘർഷത്തിൽ എത്തിച്ചു എന്നും താരം പറയുന്നു.

അനാർക്കലിയുടെ വാക്കുകൾ ഇങ്ങനെ. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് തന്റെ ജീവിതത്തിൽ അത്തരത്തിലൊരു മോശം അനുഭവം ഉണ്ടാകുന്നതു. സ്ഥിരമായി സദനം വാങ്ങാൻ പോകുന്ന കടയിലെ വളരെ പ്രായമുള്ള ഒരാളിൽ നിന്നാണ് തൻ അത്തരത്തിൽ ഒരു പെരുമാറ്റത്തിന് ഇരയായത്. അന്ന് എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ലായിരുന്നു കടയിലെ പ്രായമുള്ളയാൾ സ്ഥിരമായി കഴിക്കാൻ ചോക്കലേറ്റ് ഒക്കെ തരുമായിരുന്നു . ഒരു ദിവസം കടയിൽ ചെന്നപ്പോൾ അയാൾ തന്നെ മറ്റൊരു റൂമിലേക്ക് കൊണ്ട് പോയിട്ടു ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടിക്കുവാൻ തുടങ്ങി എന്നത് ഒരു ബാഡ് ടച് ആണോ എന്നൊന്നും മനസിലായില്ല എങ്കിലും എന്തോ നല്ലതല്ല സംഭവിക്കുന്നത് എന്ന് മനസിലാക്കി താൻ അവിടെ നിന്ന് ഓടി രെക്ഷപെടുകയായിരുന്നു. ആ വിഷയം വീട്ടിൽ പറയാനൊക്കെ വലിയ പേടിയായിരുന്നു ആ പ്രായത്തിൽ. തനിക്കു സംഭവിച്ചത് ശെരിയാണോ തെറ്റാണോ എന്തെന്നു മനസിലാക്കാൻ പറ്റാത്ത ഒരവസ്ഥ. ആദ്യം വീട്ടുവകരോടൊക്കെ പറയാൻ പേടിയായിരുന്നു. പക്ഷേ അവസാനം അമ്മയോട് പറഞ്ഞു. സാധാരണ എല്ലാവരും ഇത്തരം ഒരു സംഭവം കുട്ടികൾ വന്നു പറഞ്ഞാൽ വലിയ വിഷയമാകും അയാളെ കൈകാര്യം ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിക്കും. പക്ഷേ എന്റെ ‘അമ്മ പറഞ്ഞത് എന്നെ എന്നത്ഭുതപ്പെടുത്തിയിരുന്നു. ‘അമ്മ പറഞ്ഞു അത് നീ തന്നെ ഡീൽ ചെയ്യണം നീ അത് ഡീൽ ചെയ്തില്ലേൽ നീ പഠിക്കില്ല അത്തരം സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറണം എന്ന്. പിന്നെയും കുട്ടിക്കാലത്തു ഒരുപാടു തവണ ഇത്തരത്തിലുള്ള ചൂഷണങ്ങൾക്ക് ഇരയായിട്ടുണ്ട് പക്ഷേ അതൊന്നും ഒരു വലിയ രീതിയിലുള്ളതല്ല. എങ്കിലും അതൊക്കെ നേരിടാനുള്ള ധൈര്യം ഉണ്ടായി എല്ലാ പെൺകുട്ടികളും കടന്നു പോകുന്ന ഒരവസ്ഥയാണ് ഇത് . സ്കൂൾ ലൈഫ് കഴിഞ്ഞതിനു ശേഷമാണു ആ മാനസിക പിരിമുറുക്കത്തിൽ നിന്ന് ഞാൻ രക്ഷപെട്ടത്.

ADVERTISEMENT

സ്കൂളിൽ നിന്നും പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ട് ഇത്തരത്തിലുള്ള ചൂഷണങ്ങൾ അല്ലെങ്കിൽ പോലും താൻ ഒരു ആവറേജ് സ്റ്റുഡന്റ് ആയതു കൊണ്ട് തന്നെ പല ഇവെന്റുകളിൽ നിന്നും മാറ്റി നിർത്തപ്പെടുക ടീച്ചറുമാരുടെ പ്രീയപ്പെട്ട കുട്ടികൾ മാത്രം എല്ലാത്തിലും പങ്കാളികളാവുക . അന്നൊന്നും താനൊരു അതി സുന്ദരിയായ കുട്ടിയായിരുന്നില്ല. ടോം ബോയ് ടൈപ്പ് ആയിരുന്ന കൊണ്ട് തന്നെ ഒരു കലാപരിപാടികളിൽ നിന്ന് മാറ്റപ്പെട്ടിട്ടുണ്ട്. പാട്ടുപാടാനും ഡാൻസ് ചെയ്യാനും പടം വരക്കാനും ഒകകെ അറിയാം പക്ഷേ ഒന്നിലും കൂട്ട് ചേർക്കാതിരുന്നത്കൊണ്ട് എല്ലായിടത്തും പിന്നോക്കം പോയി. ഇന്നും അതിന്റെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. എന്നും സ്കൂൾ ഡേയ്സ് സംഘാടത്തോടെ മാത്രമേ ഓർക്കാൻ പറ്റു . കണ്ണ് നിറയും സ്കൂളിന് എന്റെ ജീവിത ഉയർച്ചക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

കുട്ടിക്കാലത്തുണ്ടായ ലൈംഗിക ചൂഷണ ശ്രമങ്ങൾ പിന്നീടും പല കാര്യങ്ങൾ ചെയ്യുമ്പോളും മനസ്സിൽ മിന്നി മറയാറുണ്ട്. അന്നൊക്കെ അതിൽ നിന്ന് എങ്ങനെ രക്ഷപെട്ടു എന്ന് ഇപ്പോളും ഓർമ്മയില്ല . ഇപ്പോൾ അത്തരം കാര്യങ്ങൾ ഓർമ്മ വരുമ്പോൾ ഞാൻ അതൊക്കെ മനപ്പൂർവ്വം മറന്നു കളയുകയാണ് പതിവ്. അനാർക്കലി പറയുന്നു. ആ സംഭവങ്ങളൊക്കെ നമ്മുടെ ചുറ്റുമുള്ളവരുടെ കുറ്റവും മര്യാദയില്ലായ്മയുമാണ് എന്ന് ചിന്തിച്ചു അതൊകകെ വിടുകയാണ് ചെയ്യുക. പ്ലസ് വൺ വരെ ഇതെല്ലം എന്നെ സ്വാധീനിച്ചിരുന്നു . പിന്നീട് ഇതൊക്കെ ഒഴിവാക്കി വിടാൻ ശീലിച്ചു.

ADVERTISEMENT