മാമ്മൂകോയയുടെ സ്വന്തമായ താമരശ്ശേരി ചുരം അങ്ങനെ പപ്പുവിലെത്തി അത് സൂപ്പർ ഹിറ്റായി

647
ADVERTISEMENT

പകരക്കാരില്ലാത്ത മലയാളത്തിന്റെ പ്രീയനടൻ കുതിരവട്ടം പപ്പു ,പ്രീയതാരം മരിച്ചിട്ടു ഈ ഫെബ്രുവരി 25 ആകുമ്പോൾ ഇരുപത്തിയേഴു വർഷമാകും. മുൻപൊരിക്കൽ അദ്ദേഹത്തിന്റെ പ്രീയ സുഹൃത്തും നടനുമായ മാമുക്കോയ അദ്ദേഹത്തെ അനുസ്മരിച്ചു പറഞ്ഞ വാക്കുകൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.

നടൻ പപ്പുവിന്റെ മീൻ കൊതിയും, തൂവൽക്കൊട്ടാരത്തിന്റെ ഷൂട്ടിംഗ് ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മനയിൽ വച്ച് നടന്നപ്പോൾ അവിടെ വച്ച് പപ്പുവിന്റെ മീൻ കൊതി മൂലം ഉണ്ടായ സംഭവങ്ങളും മാമുക്കോയ വിശദീകരിക്കുകയാണ്.പൊതുവേ മീനും മാംസവുമൊക്കെ നിഷിദ്ധമായ സ്ഥലമാണ് വരിക്കാശ്ശേരി മന. വെജിറ്റേറിയൻ ഭക്ഷണമാണ് അവിടെ ഷൂട്ടിങ് നടക്കുമ്പോൾ ഏവരും കഴിക്കാറ് പക്ഷേ അപ്പോൾ അവിടെ ഒരാൾ ആ സമയം നോൺ വെജ് ഭക്ഷണം കാത്തിരിക്കുകയാണ് കുതിരവട്ടം കാരൻ പദ്മദളാക്ഷൻ ഭക്ഷണമെത്തി പക്ഷേ എങ്ങനെയോ ഭക്ഷണപത്രം മറിഞ്ഞു താഴേ വീണു മാംസാഹാരം നിഷിദ്ധമായ മേഖലയിൽ മീൻ കറിയും മീൻ വറുത്തതുമൊക്കെ ചിതറി വീണു,എവിടെപ്പോയാലും പപ്പുവേട്ടന് മീൻ വേണം എന്ന കാര്യം ഓർക്കുകയാണ് മാമുക്കോയ. കോരപ്പൻ ഡി ഗ്രേറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മലപ്പുഴയിൽ നടക്കുമ്പോളും ഷൂട്ടിംഗ് ലൊക്കേഷനിൽ ഒഴിവ് കിട്ടുമ്പോൾ കടയിൽ നിന്ന് അഞ്ചു രൂപയ്ക്ക് ചൂണ്ട വാങ്ങി ഡാമിൽ ചൂണ്ടയിട്ട് മീൻ പിടിക്കുക പതിവാണ്.അങ്ങനെ അൻപത് രൂപയ്ക്ക് വെളിയിൽ വിറ്റിരുന്ന മീൻ അങ്ങനെ പപ്പുവേട്ടൻ അമ്പതു രൂപയ്ക്ക് സ്വന്തമാക്കി. തങ്ങളിരുവർക്കും പൊതുവായി ഉള്ള ഒരു കാര്യം മീൻ ഭ്രാന്താണ്.

ADVERTISEMENT

വെള്ളാനകളുടെ നാട് എന്ന ചിത്രത്തിൽ പപ്പു അനശ്വരമാക്കിയ വേഷത്തിൽ ശെരിക്കും ആദ്യം കാസ്റ്റ് ചെയ്തത് മാമ്മുക്കോയയെ ആയിരുന്നു.എന്നാൽ അതെ സമയം വെള്ളാനകളുടെ നാട് എന്ന ചിത്രത്തിൽ അദ്ദേഹത്തിന് ഒരു മുഴുനീള വേഷം കിട്ടുകയും ആ വേഷത്തിലേക്ക് തന്നെയാണ് പപ്പുവേട്ടനെ വിളിച്ചത് എന്ന് മാമുക്കോയ പറയുന്നു.അങ്ങനെ പപ്പു ആ ചിത്രത്തിലെ വളരെ പ്രധാനമായ ഒരു ഡയലോഗ് ആയ താമരശ്ശേരി ചുരം… അനശ്വരമാക്കി

ADVERTISEMENT