ചതുരത്തിലെ ചൂടൻ രംഗങ്ങളെ കുറിച്ച് സ്വാസിക ഒപ്പം ‘അമ്മ ഷൂട്ടിംഗ് കണ്ടപ്പോളുള്ള പ്രതികരണവും

409
ADVERTISEMENT

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം റിലീസിന് ഒരുങ്ങുകയാണ്. സ്വാസികയും റോഷൻ മാത്യുവുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരുടെയും ഗ്ലാമർ, ബോൾഡ് രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ചിത്രം. അതുകൊണ്ട് തന്നെ എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ചതുരത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചതുരം ചിത്രത്തിലെ തന്റെ വേഷത്തെക്കുറിച്ച് അമ്മ ടെന് ഷനിലാണെന്നും താരം പറഞ്ഞു. സെറ്റിലെ ഓരോ വസ്ത്രധാരണവും കണ്ട് അമ്മ ഞെട്ടിയെന്നും സ്വാസിക പറഞ്ഞു.

ADVERTISEMENT

‘അമ്മ എന്നോട് ചോദിച്ചു, ‘നിദ്ര പോലെ അല്ല…അതിന്റെ വേറെ ലെവല്‍ ആണെന്നൊക്കെ കേട്ടല്ലോ..എന്താണ് അത്’ പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ല.അമ്മ കൂടുതൽ ചോദിക്കാൻ വന്നില്ല.ലൊക്കേഷനിൽ എത്തി ആദ്യം ഓരോ ഡ്രെസ്സ് ഇങ്ങിനെ തരും,ഓരോ ഡ്രെസ്സും മാറി വരുമ്പോൾ ‘അമ്മ ഞെട്ടി നോക്കുകയാണ് .ഓരോ തവണ ഡ്രസ്സ് മാറുമ്പോഴും അമ്മ പറയും. “ഇതെന്താ?”അമ്മ ടെൻഷനായി. ആദ്യം പറഞ്ഞത് OTT യിൽ ആയിരിക്കും എന്ന്.അത്രയും ടെൻഷൻ ഉണ്ടായിരുന്നില്ല.എല്ലാവരും വീട്ടിൽ ഇരുന്നു കാണുമല്ലോ .പിന്നെ തിയേറ്ററിൽ വരുമെന്ന് പറഞ്ഞപ്പോൾ അമ്മ ടെൻഷനിലായി,’ സ്വാസിക പറഞ്ഞു.

അതിനിടെ ചതുരത്തിന്റ ടീസര് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഒന്നര മിനിറ്റ് ദൈര് ഘ്യമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ചൂടൻ രംഗങ്ങൾ നിറഞ്ഞതാണ് ടീസർ.

അലൻസിയർ, ഷാന്റി ബാലചന്ദ്രൻ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, നിശാന്ത് സാഗർ, തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിദ്ധാർത്ഥ് ഭരതനും വിനോയ് തോമസുമാണ് തിരക്കഥ. പ്രശാന്ത് പിള്ള സംഗീതം, പ്രദീഷ് വർമ്മ ഛായാഗ്രഹണം. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ADVERTISEMENT