ഞാൻ എപ്പോൾ ഒരു പുതിയ ഫോൺ വാങ്ങിച്ചാലും ചില പോലീസുകാർ വന്ന് അത് വാങ്ങിച്ചുകൊണ്ടു പോകും – വർഷങ്ങൾക്ക് ശേഷം പൊതു വേദിയിലെത്തിയ ദിലീപ് പറഞ്ഞത്

234
ADVERTISEMENT

നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ടതിനു ശേഷം മലയാള സിനിമയിലെ ജനപ്രിയ നായകൻ ദിലീപിന് കഷ്ടകാലമാണ്. താരത്തിനെതിരെ പല തരത്തിലുളള പ്രചാരണങ്ങളും ശക്തമാണ്. കേസ് മൂന്ന് മാസത്തെ സമയ പരിധിക്കുള്ളിൽ തീർക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിരിക്കുകയുമാണ്. ഇപ്പോൾ വൈറലാവുന്നത് ദീർഘകാലത്തെ ഇടവേളക്ക് ശേഷം നടൻ ദിലീപ് ഒരു പൊതു പരുപാടിയിൽ പങ്കെടുത്തപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ആണ് . കൊച്ചിയിൽ ഒരു മൊബൈൽ കമ്പനിയുടെ ഷോറൂം ഉൽഘാടനത്തിനു എത്തിയപ്പോൾ ആണ് താരത്തിന്റെ പ്രതികരണം. കേസും മറ്റും കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനാൽ ഒരുപാടു കാലമായി ദിലീപ് പൊതു പരിപാടികളിൽ നിന്ന് മാറി നിൽക്കുകയാണ്. താരങ്ങളുടെ വിവാഹ ചടങ്ങുകളിലും മറ്റുമാണ് ദിലീപും കാവ്യയും പങ്കെടുക്കാറുള്ള പൊതു പരിപാടി.

ചടങ്ങിൽ താരത്തിനൊപ്പം നടി സാനിയ ഇയ്യപ്പനും ദിലീപിന്റെ അടുത്ത സുഹൃത്തും നടനും സംവിധായകനുമായ നാദിർഷ ,ഷിയാസ് കരീം എന്നിവരും പങ്കെടുത്തിരുന്നു. വോയിസ് ഓഫ് സത്യനാഥൻ ആണ് ദിലീപിന്റേതായി ഉടൻ പുറത്തിറങ്ങാൻ പോകുന്ന ചിത്രം. ഉൽഘാടനത്തിനിടയിൽ വൈറലായ ദിലീപിന്റെ വാക്കുകൾ ഇങ്ങനെ. “ഒരുപാട് കാലങ്ങൾക്ക് ശേഷം നിങ്ങളെ എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം നിങ്ങളുടെ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി.ഒരുപാടു കാലങ്ങൾക്ക് ശേഷമാണു ഞാൻ ഒരു പൊതു വേദിയിൽ, രാജ്യത്തു തന്നെ ഫോൺ കമ്പനിക്കാർ അധികവും എന്നെ യാണ് ഇത്തരം ചടങ്ങുകൾക്ക് വിളിക്കുന്നത് അതിനു കാരണം ഞാൻ എപ്പോൾ പുതിയ ഫോണുകൾ വാങ്ങിയാലും ചില പോലീസുകാർ വന്നു അത് വാങ്ങിക്കൊണ്ടു പോകും കഴിഞ്ഞ വര്ഷം ഇതുപോലെ ഒരു ഫോൺ കിട്ടിയത് പോലീസുകാർ കൊണ്ട് പോയി. ഇനി ഈ വര്ഷം ഫോൺ കിട്ടുമെന്നുള്ള പ്രതീക്ഷയും അത് ആരും കൊണ്ട് പോകരുത് എന്ന പ്രാർത്ഥനയുമാണ് തനിക്കുള്ളത് എന്ന് ദിലീപ് പറയുന്നു.ആക്ഷേപ ഹാസ്യ രൂപേണയാണ് താരം ഇത് പറയുന്നത് നടിയെ ആക്രമിച്ച കേസിൽ അന്വോഷണവുമായി ബന്ധപ്പെട്ടു താരത്തിന്റെ ഫോണുകൾ പലപ്പോഴും പോലീസുകാർ പരിശോധനക്കായി കസ്റ്റഡിയിൽ എടുത്തിരുന്നു ഇതിനെതീരെ ഉള്ള തന്റെ പ്രതിഷേധം പരോക്ഷമായി പ്രകടിപ്പിക്കുകയാണ് താരം.

ADVERTISEMENT

ദിലീപിനെ സംബന്ധിച്ചുള്ള മറ്റൊരു ഹോട്ട് ന്യൂസ്, അദ്ദേഹത്തിന്റ പുതിയ ചിത്രമാണ് അതിൽ നായികയായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ നായിക തമന്ന ഭാട്ടിയ ആണ്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം തിരക്കഥയെഴുതുന്നതു ഉദയ് കൃഷ്‌ണയാണ്. വിനായക് അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രവും രാമലീല പോലെ ഒരു വൻ ഹിറ്റാകും എന്ന പ്രതീക്ഷയാണ് അണിയറ പ്രവർത്തകർക്ക് ഉള്ളത്.

ADVERTISEMENT