ഗംഗൈ കൊണ്ട ചോളപുരം – 250 വർഷത്തെ ചോളരുടെ തലസ്ഥാന നഗരി

887
gangai-konda-cholapuram-temple
ADVERTISEMENT

ബസ്സ് ഒരു ഹൈവേയ് സൈഡിൽ നിർത്തി, കുറച്ചു നടന്നാൽ അമ്പലത്തിനടുത്തേക്ക് എത്താം, ആദ്യം വിശപ്പ് അടക്കണം അമ്പലത്തിനടുത് തന്നെ കുറച്ചു ഹോട്ടലുകളും കടകളും ഉണ്ട്…അതിൽ ഒന്നിൽ കയറി വിശപ്പടക്കി. ഇനി ക്ഷേത്ര ദർശനം, ബ്രിഹദീശ്വര എന്ന വാക്ക് അതിന്റെ വലുപ്പത്തെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഈ ക്ഷേത്രത്തിനും അതേ പേര് നൽകിയതിൽ കുറ്റം ഒന്നും പറയാൻ ആകില്ല… ഒറ്റ നോട്ടത്തിൽ ഇതൊരു ഒരു ഭീമകാരനായ ക്ഷേത്രമാണ് , ചോളസാമ്രാജ്യത്തിന്റെ പ്രൗഢിയും ഗാംഭീര്യവും വിളിച്ചറിയിക്കുന്ന കൊത്തുപണികളാൽ അലങ്കൃതമായ ബൃഹദീശ്വര ക്ഷേത്രം. തഞ്ചാവൂരിലെ പോലെ തന്നെ മനോഹരമായൊരു ക്ഷേത്ര സമുച്ചയം ആണ് ഇതും, അത് പക്ഷെ ഈ ക്ഷേത്രത്തിന്റെ ആകാശ ദൃശ്യം കണ്ടാൽ മാത്രമാണ് മനസിലാവുകയൊള്ളു.

കല്ല് പാകിയ നീണ്ട ഒരു വഴിയാണ് അമ്പലമുറ്റത്തേക്ക്….ക്ഷേത്രകവാടത്തിനു മുന്നിൽ നിന്ന് ക്ഷേത്രത്തെ നോക്കിക്കാണുമ്പോൾ ആ പ്രൗഢി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ക്ഷേത്രത്തിന്റെ പ്രധാന കവാടം ഏലായിടത്തും കണ്ടു വരുന്ന രീതിയിൽ അല്ല. കണ്ടതിൽ വെച്ച് വ്യത്യസ്തമായൊരു കാവാടമാണ്. വളരെ ഉയരത്തിൽ രണ്ട് വശങ്ങളിലും ചതുരാകൃതിയിൽ ഉള്ള കവാടത്തിന് നടുവേ ഉള്ളൊരു കട്ടിങ് ആയിട്ടാണ് പ്രാധാന വാതിൽ. അതുകൊണ്ട് തന്നെ ക്ഷേത്രം പുറത്തുനിന്നും പൂർണമായി കാണാൻ കഴിയില്ല…. അതിനു തൊട്ടു പുറകിലായിട്ട് വലിയൊരു നന്ദി പ്രതിമയും ഉണ്ട്.

ADVERTISEMENT

പാലൈ രാജാക്കന്മാരെ തോല്‍പ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായി ചോളരാജാവായിരുന്ന രാജേന്ദ്ര ചോളന്‍ സ്ഥാപിച്ചതാണ് ഈ ക്ഷേത്രം. 250 വര്‍ഷത്തോളം ഈ നഗരമാണ് ചോളരാജാക്കന്മാര്‍ തലസ്ഥാനമായി ഉപയോഗിച്ചുവന്നത്. രാജേന്ദ്രചോളൻ ഗംഗാനദിവരെയുള്ള പ്രദേശം കീഴടക്കിയതിന്റെ സ്മരണാർത്ഥമാണു ഗംഗൈ കൊണ്ട ചോളപുരം അല്ലെങ്കിൽ ഗംഗ കണ്ട ചോളപുരമെന്ന ചോളതലസ്ഥാനത്തിന്റെ പിറവി. അന്നത്തെ തലസ്ഥാനനഗരത്തിന്റെ ഗാംഭീര്യമൊന്നും ഇന്നിവിടെ കാണാന്‍ കഴിയില്ല. ഈ ക്ഷേത്രം മാത്രമാണ് പതിനൊന്നാം നൂറ്റാണ്ടിലെ സുവര്‍ണകാലം അല്‍പമെങ്കിലും സൂക്ഷിച്ചുവച്ചിരിക്കുന്നത്. ചോളന്മാരുടെ കാലത്തെ കലയ്ക്കും കരവിരുതിനും ഉത്തമോദാഹരണമാണ് ഈ ക്ഷേത്രം. മനോഹരമായ കൊത്തുപണികളും, അതിലും മനോഹരമായ വാസ്തുവിദ്യയുമാണ് ക്ഷേത്രത്തിന്റേത്. 984 വര്‍ഷം പഴക്കമുള്ളതാണ് ഈ ക്ഷേത്രം.

ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിന്റെ ഭാഗമാണ് ഏറ്റവും ഉയത്തിൽ ഉള്ളത്, അതാണ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗവും അത്രയേറെ ശില്പങ്ങളാലും, കൊത്തുപണികളാലും നിറഞ്ഞു കവിഞ്ഞിരിക്കുന്ന ഒരു ഭാഗം. കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്ത അത്ര ഭംഗി, അഴക്,അഴക്,അഴക്……. ഒരു ക്ഷേത്രം എന്നതിലുപരി ചരിത്ര രേഖകളുടെ ഒരു ശേഖരമാണ് ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രം. അത്രയേറെ മനോഹരമായ ഒരു ലോകമാണ് അവിടം….. ഒരുപാട് സമയം എടുത്ത് ചുറ്റി നടന്ന് വളരെ വിശദമായി തന്നെ കണ്ടു….

ഇനി ഉള്ളിൽ കയറണം പൂജ നടക്കുന്ന ക്ഷേത്രമാണ് അതുകൊണ്ട് ഇപ്പോൾ അകത്തേക്ക് കയറാൻ പറ്റില്ല, ഉച്ച സമയം ആയത് കൊണ്ട് പൂട്ടി ഇട്ടിരിക്കുകയാണ്. ഇനി 4 മണിക്കാണ് അകത്തേക്ക് പ്രവേശനം ഒള്ളു അത് വരെ കാത്തിരിക്കണം…. എന്തായാലും വന്നതാണ് ഉള്ളിലൂടെ കണ്ടിട്ട് മടങ്ങാം എന്നുറപ്പിച്ചു…. ഒരുപാട് സന്ദര്ശകരോന്നും ഇല്ലാത്തൊരിടം…ഉള്ളവരെല്ലാം കാത്തിരിപ്പാണ്….. 4.15 ഓടെ പൂജാരിയെത്തി വാതിൽ തുറന്നു, അകത്ത് കാമറ അനുവദിക്കില്ല, ഇരു വശങ്ങളിലും വലിയ കൽ തൂണുകളുള്ള നീണ്ടൊരു വഴിയാണ് ശ്രീകോവിലിലേക്ക്. ഭാഗികമായി നശിച്ചു കിടക്കുന്ന അകത്തളമാണ് പക്ഷെ പ്രൗഢിക്ക് ഒരു കുറവും ഇല്ല…. വലിയ കൽ തൂണുകളും, കൊത്തുപണികളും, നീണ്ട ഇരുട്ട് നിറഞ്ഞ അകത്തളങ്ങളും…. കാത്തിരുന്നതിന് കാര്യമുണ്ടായി. തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിപ്പമേറിയ ശിവലിംഗമുള്ള ക്ഷേത്രമെന്ന പെരുമയും ഈ ക്ഷേത്രത്തിനാണ്. ശ്രീകോവിലില്‍ ആരാധിച്ചുവരുന്നത് നാല് മീറ്റര്‍ ഉയരമുള്ള ലിംഗമാണ്.

ആ കാഴ്ചകൾ കണ്ട് പുറത്തിറങ്ങി, ജീവിതത്തിൽ ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ട സൃഷ്ട്ടികൾ…..അത്രേ പറയാൻ ഒള്ളു. ചോളരുടെ നാടിനോടും അത്ഭുത സൃഷ്ട്ടികളോടും വിട പറയാൻ നേരമായി ഇനി സമയം കളയാനില്ല.
ചിദംബര രഹസ്യത്തിന്റെ പൊരുൾ തേടിയുള്ള യാത്രയാണ്…. ചിദംബരം ബസ്സ് ഇവിടെ നിർത്തില്ല, ഒരു കിലൊമീറ്റർ അപ്പുറം NH 36 കടന്നുപോകുന്നുണ്ട് അവിടെ എത്തണം.. ഏകദേശം 4.45 ഓടെ ഒരു ബസ്സ് വന്നു സ്കൂൾ കുട്ടികളുടെ തിരക്കാണ്. ഇവിടുന്ന് ഒന്നര മണിക്കൂർ യാത്രയുണ്ട് (45 km) 60 രൂപയാണ് ബസ്സ് ചാർജ്

ADVERTISEMENT