മമ്മൂക്ക പടം കണ്ടോ? ഏത് പടം? ‘എന്നാ താൻ കേസ് കൊട്’ തന്റെ സിനിമയെ കുറിച്ചുള്ള അഭിപ്രായമറിയാൻ കുഞ്ചാക്കോ ബോബൻ മമ്മൂക്കയെ വിളിച്ചപ്പോളുള്ള അദ്ദേഹത്തിന്റ മറുപിടി തികച്ചും അപ്രതീക്ഷിതം: ചാക്കോച്ചൻ തുറന്നു പറയുന്നു.

408
ADVERTISEMENT

ഓരോ മലയാള താരങ്ങൾക്കും മമ്മൂട്ടി എന്ന മഹാനടനുമായുള്ള അനുഭവങ്ങൾ വളരെ വിലപ്പെട്ടതായി തോന്നാറുണ്ട് അവരുടെ അഭിമുഖങ്ങൾ കേൾക്കുമ്പോൾ. അപ്പോൾ തീർച്ചയായും പ്രേക്ഷാകർ എന്ന നിലയിലോ സിനിമ നിരൂപകർ എന്ന നിലയിലോ ഒക്കെ ഞങ്ങൾക്കും തോന്നാറുണ്ട് ഈ മനുഷ്യന്റെ സ്വാധീനം സാധാരണ പ്രേക്ഷകർക്കിടയിൽ മാത്രമല്ല സിനിമ മേഖലയിലുള്ളവർക്കിടയിലും അതിശക്തമാണ് എന്ന്. ഒരു പക്ഷേ സാധാരണ പ്രേക്ഷകരെക്കാൾ വളരെ മുകളിൽ. അതിനു ഉദാഹരണമായി താനാണ് ധാരാളം അനുഭവ സാക്ഷ്യങ്ങളുടെ വാർത്തകൾ നമ്മുടെ ഈ പോർട്ടലിൽ തന്നെ ഉണ്ട്. ഈ അടുത്തിടെ കുഞ്ചാക്കോ ബോബൻ നൽകിയ ഒരു അഭിമുഖം ആണ് ഈ വർത്തക്കാധാരം.

തന്റെ ഏറ്റവും പുതിയ ചിത്രമായ എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്ക് വെക്കുന്നതിനിടെ ചിത്രത്തെ കുറിച്ചുള്ള മമ്മൂട്ടിയുടെ അഭിപ്രായം കിട്ടിയോ? അദ്ദേഹം എന്ത് പറഞ്ഞു എന്നും അവതാരകൻ ആരാഞ്ഞു. അതിനു ചാക്കോച്ചൻ പറഞ്ഞ മറുപിടി നമ്മളെ താനാണ് വികാര ഭരിതരാക്കും. ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ.

ADVERTISEMENT

” ഞാൻ മമ്മൂക്കയെ വിളിച്ചു മമ്മൂക്ക പടം കണ്ടോ എന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം ചോദിച്ചു ഏത് പടം. ഞാൻ പറഞ്ഞു എന്നാ താൻ കേസ് കൊട്. ആ പടവുമായി നിനക്കെന്താ ബന്ധം?. അപ്പോൾ ഞാൻ പറഞ്ഞു അതിൽ ഞാനൊരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. അപ്പോൾ അദ്ദേഹം ചോദിച്ചു ഏത് വേഷം ? ഞാൻ പറഞ്ഞു കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രം ചെയ്തു. ഓ അത് താനാണോ ചെയ്തത്?. ആട്ടെ ഇപ്പോൾ എവിടെ ഉണ്ട്? അപ്പോൾ ഞാൻ പറഞ്ഞു ഞാൻ ദുബായിൽ ആണ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി വന്നതാ. അപ്പോൾ മമ്മൂക്ക പറഞ്ഞു ഓ പ്രമോഷണം.. അപ്പോൾ മമ്മൂക്ക വീണ്ടും എന്നോട് ചോദിച്ചു അല്ല നിനക്ക് ശരിക്കും ഈ സിനിമയുമായുള്ള ബന്ധം എന്താണ്? അപ്പോൾ ഞാൻ പറഞ്ഞു; അല്ല ആ ചിത്രത്തിന്റെ ഒരു സഹ നിർമ്മാതാവ് കൂടിയാണ് ഞാൻ. അപ്പോൾ മമ്മൂക്ക പറഞ്ഞത് ആ അത് പറ അല്ലാതെ ചാക്കോച്ചൻ അഥവാ കുഞ്ചാക്കോ ബോബൻ എന്നയാൾ ആ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്ന് പറയരുത്. അതിൽ ഞാൻ ചാക്കോച്ചനെ കണ്ടിട്ടില്ല. എന്ന് മമ്മൂക്ക പറഞ്ഞു; അത് കേട്ട് താൻ ശരിക്കും എക്‌സൈറ്റഡ് ആയി പോയി എന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. മമ്മൂട്ടിയെ പോലെ ഒരു നടനിൽ നിന്നും അങ്ങനെ ഒരു അഭിപ്രായം കേൾക്കുക എന്നത് തനിക്കു വലിയ ഒരു അവാർഡിന് തുല്യമാണ് എന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. Also Read:“അപ്പോൾ നമ്മൾ നായന്മാരുടെ ഈ സംരംഭം ഒരു വൻ വിജയമാകട്ടെ”. മോഹൻലാലും പ്രിയദർശനും മറ്റും ഇരിക്കുന്ന സദസ്സിൽ ഗാന്ധിമതി ബാലൻ പറഞ്ഞത് കേട്ട് പെട്ടന്ന് എല്ലാവരും ശ്രീനിവാസനെ നോക്കി ആ സംഭവം ശ്രീനിവാസൻ പറയുന്നതിങ്ങനെ

ഇപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ ലഭിക്കുന്ന നടനായി മാറിക്കൊണ്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ അവസാനം ഇറങ്ങിയ രണ്ടു ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ ആണ്. താരത്തിന്റെ ആദ്യ അമ്പതു കോടി ചിത്രമാണ് എന്നാ താൻ കേസ്സ് കൊട്. ചിത്രം തിരകകഥയെഴുതി സംവിധാനം നിർവ്വഹിക്കുന്നത് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ്. ഒരുപിടി ചിത്രങ്ങൾ ചാക്കോച്ചന്റേതായി തയ്യാറാടെക്കുന്നുണ്ട്.Also Read :മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ നായകന് 90 വയസ്സ് തികയുന്നു -മലയാളത്തിൽ നിന്നും ഹോളിവുഡിലേക്ക് നടന്നു കയറി വെന്നിക്കൊടി പാറിച്ച ആ നടനെ അറിയാമോ?

ADVERTISEMENT