താനൊരിക്കലും കാമുകിയെ ചതിച്ചിട്ടില്ല ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട തന്റെ പ്രണയത്തെ കുറിച്ച് അന്ന് ജഗതി ചേട്ടൻ വെട്ടി തുറന്നു പറഞ്ഞപ്പോൾ

358
ADVERTISEMENT

മലയാളികളുടെ മനസ്സിൽ എക്കാലവും മിഴിവോടെ നിൽക്കുന്ന വിഗ്രഹമാണ് ഹാസ്യ സമ്രാട്ടും മഹാ നടനുമായ ജഗതി ശ്രീകുമാർ.വലിയ ഒരു അപകടത്തെ തുടർന്ന് അദ്ദേഹം മലയാള സിനിമയില്‍ നിന്ന് താൽക്കാലികമായി ഒരു ഇടവേള എടുത്തു ചിത്സയും വിശ്രമവുമൊക്കെയായി കഴിയുകയാണ് . ഇതിടയിൽ താരത്തിന്റെ മുൻഭാര്യ മല്ലിക സുകുമാരന്‍ ജഗതിയുമായുള്ള തന്റെ ആദ്യ  വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും അതിന്റെ തകർച്ചയെ പറ്റിയുമൊക്കെ അടുത്തിടെ സംസാരിച്ചിരുന്നു . ഇപ്പോൾ മുൻപ് നടൻ ജഗതി തന്റെ ആദ്യ പ്രണയത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കു മുൻപ് നൽകിയ മറുപിടി വീണ്ടും വൈറലായിരിക്കുകയാണ് .

ജഗതി ശ്രീകുമാറിന്റെ ആദ്യ ഭാര്യയായിരുന്നു നടി മല്ലിക സുകുമാരൻ . ഇരുവരും കോളേജ് കാലയളവില്‍ വച്ച് പ്രണയിച്ചു വീട്ടുകാരുടെ എതിര്‍പ്പിനു വഴങ്ങാതെ വിവാഹിതരയവര്‍ ആയിരുന്നു. എന്നാല്‍ ആ വിവാഹ ജീവിതം അത്ര സുഖമമം ആയിരുന്നില്ല . ഏഴു വര്‍ഷത്തെ ജീവിതത്തിനു ശേഷം ഇരുവരും ബന്ധം അവസാനിപ്പിച്ചിരുന്നു. മല്ലിക പിന്നീടു സുകുമാരനെ വിവാഹം കഴിച്ചു.

ADVERTISEMENT

തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ജഗതി ശ്രീകുമാര്‍ പറയുന്നത് ഇങ്ങനെയാണ്. വളരെ സീരിയസ് ആയ ഒരു പ്രണയം ആയിരുന്നു തന്റെത് കോളേജില്‍ വച്ചായിരുന്നു ആദ്യമായി കണ്ടത് തന്റെ പതിനേഴാം വയസ്സില്‍പ്രണയം തുറന്നു പറഞ്ഞു പത്തൊന്‍പതാം വയസ്സില്‍ പ്രണയ സാക്ഷാത്കാരം ഉണ്ടായ വ്യക്തിയാണ് താനെന്നാണ് ജഗതി പറഞ്ഞത്. താനൊരിക്കലും തന്റെ കാമുകിയെ വഞ്ചിച്ചിട്ടില്ല എന്നും ജഗതി അന്ന് പറഞ്ഞിരുന്നു . ആ സമയത്തുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റു പ്രശ്നങ്ങളും തങ്ങളുടെ ദാമ്പത്യത്തില്‍ വലിയ വിള്ളലുണ്ടാക്കി എന്നും അങ്ങനെ ആ ബന്ധം അവസാനിച്ചു. അതായിരുന്നു തന്റെ പ്രണയത്തെ കുറിച്ച് ജഗതി ശ്രീകുമാര്‍ മുന്‍പ് പറഞ്ഞത്.

ADVERTISEMENT