അദ്ദേഹത്തോട് വളരെ പ്രതീക്ഷയായോടെയാണ് ആ രണ്ടു ചിത്രങ്ങളുടെയും കഥ പറഞ്ഞത് പക്ഷേ അദ്ദേഹത്തിന് അവ ഇഷ്ടപ്പെട്ടില്ല

247
ADVERTISEMENT

മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്യുക എന്നത് ഏതൊരു സംവിധായകന്റെയും ആഗ്രഹമാണ്. അത്തരത്തിൽ വലിയ ആഗ്രഹവും കൊണ്ട് നടക്കുന്ന ഒരാളാണ് ജീത്തു ജോസഫ്. അദ്ദേഹം സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകളുമാണ്. പല മലയാള മുൻനിര താരങ്ങളോടും ഒപ്പം സിനിമ ചെയ്തിട്ടുണ്ടെങ്കിലും മമ്മൂട്ടിയോടൊപ്പം മാത്രം ഒരു സിനിമ ചെയ്തിട്ടില്ല അദ്ദേഹം അത് തന്റെ കരിയറിലെ ഏറ്റവും വലിയ ആഗ്രഹവും ആണെന്നും അതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യുന്നതിനായി കരിയറിന്റെ ആദ്യ ഘട്ടത്തിൽ താൻ ശ്രമിച്ചെന്നും രണ്ടു കഥകൾ അദ്ദേഹത്തോട് പറഞ്ഞെങ്കിലും അവ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല എന്നാണ് ജീത്തു പറഞ്ഞത്.

സൂപ്പർ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയ ചിത്രങ്ങളുടെ കഥയാണ് ജീത്തു ജോസഫ് മമ്മൂട്ടിയോട് പറഞ്ഞത്.

ADVERTISEMENT

മമ്മൂക്കയോട് രണ്ട് വിഷയങ്ങൾ പറഞ്ഞു. അദ്ദേഹത്തിന് അത് ഇഷ്ടമായില്ല . ആദ്യ ചിത്രം ഏതാണെന്നു ഏവർക്കുമറിയാം കാരണം തനതു പലതവണ പറഞ്ഞിട്ടുണ്ട് രണ്ടാമത്തെ ചിത്രം പ്രിത്വിരാജിനെ നായകനാക്കി ഒരുക്കിയ മെമ്മറീസ് ആണെന്ന് ജീത്തു പറയുന്നു’. മെമ്മറീസിന്റെ തിരക്കഥ താൻ അദ്ദേഹത്തിന് നൽകിയപ്പോൾ അദ്ദേഹത്തിന് അത് അംഗീകരിക്കാം കഴിഞ്ഞില്ല. ഒരുപാട് വർഷങ്ങൾക്ക് മുമ്പായിരുന്നു അത്. ഇതാണ് എന്റെ ഏറ്റവും വലിയ നടക്കാത്ത ആഗ്രഹം. എങ്ങനെയെങ്കിലും ഒരു ചിത്രം അദ്ദേഹത്തോടൊപ്പം ചെയ്യാൻ ആഗ്രഹം ഉണ്ട് ചെയ്യണം.

നമ്മൾ ആഗ്രഹിച്ചത് കൊണ്ട് മാത്രം കാര്യമില്ല ഒരു നടന് ഒരു സിനിമ ഇഷ്ടപ്പെടാതെ വന്നാൽ അത് നടക്കില്ല ഞാൻ എഴുതിയത് കൊണ്ട് ഒരു കഥ മികവുറ്റതാകണം എന്നില്ല. എല്ലാ നടന്മാരോടും ഞാനിത് പറയാറുണ്ട്. നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയണം. ആസിഫ് അലിയോടൊപ്പം ഒരു ചിത്രം ചെയ്യുമ്പോൾ അദ്ദേഹത്തിന് അത് ഇഷ്ടപ്പെടാതെ ചെയ്യാൻ ആകില്ലല്ലോ ജീത്തു ജോസഫ് പറയുന്നു.

ADVERTISEMENT