കന്താരയിലെ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസത്തിന്റെ 90 ശതമാനനം കോപ്പി: ഹരീഷ് ശിവരാമകൃഷ്ണൻ

315
ADVERTISEMENT

മ്യൂസിക് ബാൻഡ്, തൈക്കുടം ബ്രിഡ്ജ് ‘കാന്താര’ നിർമ്മാതാക്കൾ തങ്ങളുടെ ഗാനം കോപ്പിയടിച്ചെന്ന് ആരോപിച്ചു രംഗത്തെത്തിയ മുതൽ, ബാൻഡിന് നിരവധി കോണുകളിൽ നിന്ന് പിന്തുണ പ്രവഹിക്കുന്നുണ്ട്. ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ, ‘കാന്താര’യിലെ ‘വരാഹ രൂപം’ തീർച്ചയായും തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന ഗാനത്തിന്റെ പകർപ്പാണെന്ന് വ്യക്തമാക്കി ബാൻഡിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

‘വരാഹ രൂപം’ ഗാനത്തിന്റെ ഓർക്കസ്ട്ര ക്രമീകരണം തൈക്കൂടം ബ്രിഡ്ജിന്റെ ‘നവരസം’ ഗാനത്തിന്റെ 90% കോപ്പിയാണ്, പാട്ട് ക്രെഡിറ്റ് നൽകാതെ ഉപയോഗിച്ചിരിക്കുന്നു. രണ്ട് ഗാനങ്ങളും ഒരേ രാഗത്തിൽ ചിട്ടപ്പെടുത്തിയത് കൊണ്ട് മാത്രം ഇത് ഒരുപോലെ തോന്നില്ല; ‘വരാഹ രൂപം’ ഒരു കോപ്പിയാണെന്ന് എനിക്ക് ഉറപ്പുണ്ട്,” ഹരീഷ് എഴുതി.

ADVERTISEMENT

കന്നഡ സൂപ്പർ സ്റ്റാർ റിഷബ് ഷെട്ടിയാണ് ‘കാന്താര’യിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ‘വരാഹരൂപം’ എന്ന ഗാനം ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണ് നേടിയത്. അതിനിടെ തൈക്കുടം ബ്രിഡ്ജ് കാന്താരയുടെ നിർമ്മാതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി.

താൻ ഗാനം കോപ്പിയടിച്ചിട്ടില്ലെന്നും ഒരേ രാഗത്തിൽ രചിച്ചിരിക്കുന്നതിനാൽ രണ്ട് ഗാനങ്ങളും ഒരുപോലെയാകാമെന്നും ‘കാന്താര’യുടെ സംഗീതസംവിധായകൻ ബി അജനീഷ് അവകാശപ്പെട്ടു. സായ് വിഘ്നേഷ് ആണ് ‘കാന്താര’യിലെ ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ത്യ ഒട്ടാകെ വൻ ഹിറ്റായിക്കൊണ്ടിരിക്കുകയാണ് കാന്താര എന്ന ഈ കന്നഡ ചിത്രം. അതിനിടയിലാണ് ഗാനം കോപ്പി അടിച്ചെന്ന വിവാദം ഉയർന്നത്.

ADVERTISEMENT