മലയാള സിനിമയുടെ ‘അമ്മ എന്ന് കേൾക്കുമ്പോൾ തന്നെ ഏതൊരു മലയാളിയുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന അഭിനയത്രി ആണ് കവിയൂർ പൊന്നമ്മ. ഏത് സൂപ്പർ സ്റ്റാർ ഒപ്പമുണ്ടെങ്കിലും ശക്തമായ സ്ക്രീൻ പ്രെസെന്സുള്ള താരം. പല അഭിമുഖങ്ങളിലും മോഹൻലാൽ പറഞ്ഞിട്ടുണ്ട് തങ്ങൾ ഇരുവരും അമ്മയും മകനുമായി വരുമ്പോൾ ഒരു പ്രത്യേക കെമിസ്ട്രി വർക്കാകും എന്ന്. അമ്മയും മകനും റോൾ കൂടുതൽ ചിത്രങ്ങളിൽ നടി ചെയ്തിട്ടുള്ളതും മോഹൻലാലുമായി ആണ് എന്നാൽ തനിക്ക് മമ്മൂട്ടിയുമായുള്ള അനുഭവം വിവരിക്കുകയാണ് താരം.
മമ്മൂട്ടി എന്ന നടൻ പലപ്പോഴും തെറ്റിദ്ധരിക്കക്കപ്പെട്ടിട്ടുമുള്ളത് അദ്ദേഹത്തിന്റെ പരുക്കൻ പെരുമാറ്റ രീതികൾ കൊണ്ടാണ് എന്ന് പൊതുവെ പറയും പക്ഷേ അടുത്തറിയാവുന്നവർക്ക് മമ്മൂട്ടി ഹൃദയ വിശാലത ഉള്ള മനുഷ്യനാണ്. പക്ഷേ പെട്ടന്ന് ദേഷ്യപ്പെടുന്ന സ്വഭാവവും അതുപോലെ തന്റെ ഭാഗത്തു തെറ്റുണ്ടെൽ അത് തുറന്നു സമ്മതിക്കാനുള്ള മനസ്സും അദ്ദേഹത്തിനുണ്ട്. താൻ ആദ്യമായി അമ്മയായി അഭിനയിച്ചത് മമ്മൂസിനൊപ്പമാണ് എന്നാണ് കവിയൂർ പൊന്നമ്മ പറയുന്നത്. മമ്മൂസ് എന്നാണ് താൻ മമ്മൂട്ടിയെ വിളിക്കുന്നത് എന്ന് കവിയൂർ പൊന്നമ്മ ഒരഭിമുഖത്തിൽ പറയുന്നുണ്ട്. പക്ഷേ സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത ആളാണ് മമ്മൂട്ടി എന്നാണ് പൊന്നമ്മ പറയുന്നത്. പുള്ളിക്കാരൻ വലിയ ശുദ്ധനാണ് പക്ഷേ എങ്ങനെ ഒരാളോട് തന്റെ സ്നേഹം കാണിക്കണമ് എന്നറിയില്ല. എന്റെ മനസ്സ് മുഴുവൻ സ്നേഹമാണ് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ അത് തുറന്നു കാണിക്കേണ്ടേ എന്ന് പൊന്നമ്മ ചോദിക്കുന്നു. പക്ഷേ പാവത്തിന് എങ്ങനെയാണു സ്നേഹം കാണിക്കേണ്ടത് എന്നൊന്നും അറിയില്ല എന്നും അവർ പറയുന്നു.
പക്ഷേ മമ്മൂട്ടിക്ക് അമ്മയെ ഭയങ്കര ഇഷ്ടമാണെന്നും ,പുതിയ വണ്ടി ഒക്കെ മേടിച്ചാൽ അതിൽ കയറ്റി ഒന്ന് കറക്കാറുണ്ടെന്നുമൊക്കെ അവതാരകനായ ബ്രിട്ടാസ് പറയുമ്പോൾ അതെ എന്നാണ് പൊന്നമ്മ പറയുന്നത്. പല്ലാവൂർ ദേവനാരായണന്റെ സെറ്റിൽ ഒരു പുതിയ വണ്ടി കൊണ്ടുവന്നപ്പോൾ എന്നോട് പറഞ്ഞു ‘ആ കേറിക്കെ’ ഇങ്ങനാണ് സംസാരം അപ്പോൾ ബ്രിട്ടാസ് പറയുന്നുണ്ട് സത്യന്റെ സ്വഭാവമാണ് അല്ലെ? അതെ ആദ്യമൊക്കെ ഒന്ന് ചാടും അന്ന് വണ്ടിയിൽ കയറ്റി ഒറ്റപ്പാലം മുഴുവൻ ഒന്ന് കറക്കി തിരികെ കൊണ്ട് വന്നു. മമ്മൂക്ക പലപ്പോഴും പറയാറുണ്ട് എന്നെ വിട്ടേച്ചു മോഹൻലാലിൻറെ അരികിലേക്കു പോയി എന്ന് ബ്രിട്ടാസ് ഇത് പറഞ്ഞപ്പോൾ പൊന്നമ്മ ചേച്ചി പറഞ്ഞു ‘ഹേയ് എനിക്ക് അങ്ങനെ ഇരുവരോടും യാതൊരു വേർ വ്യത്യാസവുമില്,ല മമ്മൂസ് പാവം ശുദ്ധനാണ്’ എന്നും താരം പറയുന്നു. സ്നേഹം പ്രകടിപ്പിക്കണം എന്ന് ഉപദേശിക്കുമ്പോൾ നിങ്ങള് ചുമ്മാതിരി എന്ന് സ്നേഹം കലർന്ന തമാശ കലർന്ന ശാസന രീതിയുടെ അദ്ദേഹം പറയുമെന്ന് കവിയൂർ പൊന്നമ്മ പറയുന്നു.