മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് സൂപ്പർ സ്റ്റാർ ആര് പൃഥ്‌വിരാജ് തുറന്നു പറയുന്നു.

338
ADVERTISEMENT

മലയാള സിനിമയിലെ ഏറ്റവും സക്സസ് ആയ താരപുത്രൻ ആര് എന്ന ചോദ്യത്തിന് ഉറപ്പായും പൃഥ്വിരാജ് എന്ന പേര് ആകും മുന്നിൽ നിൽക്കുക. സിനിമയെ വളരെ സീരിയസ് ആയി നോക്കി കാണുന്ന താരം. സിനിമയുടെ സമസ്ത മേഖലയെ കുറിച്ചും ആഴത്തിലറിയാൻ ശ്രമിക്കുന്ന പൃഥ്‌വി ഒരു സംവിധായകൻ എന്ന റോളിലും തിളങ്ങി നില്ക്കുകയാണ്. ഇപ്പോൾ ഒരു പാൻ ഇന്ത്യൻ താരം എന്ന നിലയിലേക്ക് ഉയരുവാനുള്ള ശ്രമത്തിലാണ് താരം.

താരം അടുത്തിടെ കൊടുത്ത ഇന്റർവ്യൂവിൽ മലയാള സിനിമയിലെ ചില സൂപ്പർ താരങ്ങളെ കുറിച്ചും അവരുടെ പെരുമാറ്റ രീതികളെ കുറിച്ചും സെറ്റിൽ അവരുടെ പെരുമാറ്റത്തെ കുറിച്ചുമൊക്കെ വ്യക്തമാക്കിയിരുന്നു. അതിൽ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ചും മോഹൻലാലിനെ കുറിച്ചും പൃഥ്വി വാചാലനായിരുന്നു. മമ്മൂട്ടിയെ കുറിച് പ്രിത്വി പറഞ്ഞ പ്രധാന കാര്യങ്ങൾ ഇങ്ങനെ . പൃഥ്‌വി യുടെ കാഴ്ചപ്പാടിൽ ഇത്രയും ജനുവിനായ ഒരു നടൻ ഒരു പക്ഷേ മലയാള സിനിമയിൽ ഉണ്ടാകില്ല എന്ന് തന്നെ പറയാം എന്നാണ്. തന്റെ കുട്ടിക്കാലത്തു ഏറ്റവും കൂടുതൽ സമയ തൻ ചിലവഴിച്ചത് മമ്മൂട്ടിയുടെ വീട്ടിൽ ആയിരുന്നു എന്ന് പൃഥ്‌വി പറയുന്നു.

ADVERTISEMENT

ഏറ്റവും പുതിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഏറ്റവും ബൃഹത്തായ ഒരു ശേഖരം തന്നെ മമ്മൂട്ടിക്ക് ഉണ്ട് ഏന് പൃഥ്‌വി പറയുന്നു . ഇലക്ട്രോണിക്സ് ആകട്ടെ ഫാഷൻ ആയിക്കോട്ടെ വാഹനങ്ങൾ ആയിക്കോട്ടെ ഏറ്റവും പുതിയത് മികച്ചത് അത് മമ്മൂട്ടിയുടെ വീട്ടിൽ ഉണ്ടാകും അത്രക്കും ലേറ്റസ്റ്റ് ടെക്നോളജി ആയാലും ട്രെൻഡ് ആയാലും മമ്മൂട്ടി എന്ന നടൻ അപ്ഡേറ്റ് ആണ് എന്നാണ് പൃഥ്‌വി പറയുന്നത്. താൻ ആദ്യമായി കാണുന്ന സമയത്തായാലും നിന്നായാലും മലയാളത്തിലെ എക്കാലത്തെയും ഏറ്റവും സ്റ്റൈലിഷ് ആയ സൂപ്പർ സ്റ്റാർ മമ്മൂട്ടി തന്നെ ആണ് എന്നാണ് പൃഥ്‌വി പറയുന്നത്. മറ്റന്നാൾ ഇറങ്ങാൻ പോകുന്ന ഫോൺ മമ്മൂട്ടിയുടെ കയ്യിലുണ്ടാകും എന്ന് പൃഥ്‌വി പറയുന്നു.

 

ADVERTISEMENT