ഒരു കൊല്ലം വെറുതെ വീട്ടിൽ ഇരിക്കാൻ ദൈവം അവസരം നൽകും ഇഷ്ടം പോലെ കാശും തരും എന്ത് ചെയ്യും മമ്മൂട്ടിയുടെ മറുപിടി.

293
ADVERTISEMENT

തഗ് മറുപിടികൾക്ക് വളരെ മിടുക്കനാണ് മെഗാസ്റ്റാർ മമ്മൂട്ടി ധാരാളം അവസരങ്ങളിൽ അദ്ദേഹം പലർക്കും അത്തരം മറുപിടികൾ നൽകുന്നത് പല വിഡിയോകളിലൂടെയും നാം കാണുന്നുണ്ട്. ഇപ്പോൾ വൈറലാകുന്നത് മമ്മൂട്ടി ഒരു അഭിമുഖത്തിൽ അവതാരിക പേർളി മാണിയുടെ ഒരു രസകരമായ ചോദ്യത്തിന് നൽകുന്ന മറുപിടിയാണ്. പലപ്പോഴും പല എക്‌സ്‌ക്ല്യൂസീവ് ആയ വിഷയങ്ങളും താരങ്ങളിൽ നിന്ന് ചോർത്തിയെടുക്കാൻ ഇന്റർവ്യൂ നടത്തുന്ന അവതാരകർ ചാനലുകൾ ചുമതലപ്പെടുത്താറുണ്ട്. അതുകൊണ്ടു തന്നെ പല തരത്തിലുള്ള ചൊറിയൻ ചോദ്യങ്ങൾ അവതാരകരിൽ നിന്ന് താരങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. പക്ഷേ അത്തരത്തിലുള്ള ചോദ്യങ്ങൾക്ക് അവതാരകർ പോലും ഇളിഭ്യരാക്കികൊണ്ടുള്ള കിടിലൻ മറുപിടികൾ ആണ് എല്ലാക്കാലവും മമ്മൂക്ക നൽകാറുള്ളത്. ഇത് പക്ഷേ അത്തരത്തിലുള്ളതല്ല എങ്കിലും താരത്തിന്റെ ജീവിത വീക്ഷണത്തെ പാട്ടി മനസിലാക്കാൻ ഉതകുന്ന തരത്തിലുള്ള ഒരു മറുപിടിയാണ് ഇത് രസകരമായ ഒരു ഇന്റർവ്യൂവിൽ മമ്മൂക്കയ്ക്കൊപ്പം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നടനുമായ ശ്രീനിവാസനുമുണ്ട്.

ശ്രീനിവാസനും മമ്മൂട്ടിയുമൊന്നിച്ചു പേർളി മാണിയുടെ ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കുകയാണ്. രസകരമായി മുന്നോട്ടു നീങ്ങുന്ന ഇന്റർവ്യൂവിൽ പല തരത്തിലുള്ള അനുഭവങ്ങളും ഇരുവരും പങ്ക് വെക്കുന്നുണ്ട് അപ്പോൾ അഭിമുഖത്തിന്റെ ഭാഗമായി ചില കുസൃതി ചോദ്യങ്ങൾ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ പേർളിയുടെ ഭാഗത്തു നിന്നുമുണ്ടായി അതിലൊന്ന്. നിങ്ങൾക്ക് ഇരുവർക്കും ഒരു വര്ഷം വെറുതെ ഇരിക്കാനുള്ള അവസരം ദൈവം നൽകുകയാണ് എന്ത് ചെയ്യും എന്ന് ചോദിക്കുന്നു. അപ്പോൾ ശ്രീനിവാസൻ ചോദിക്കുന്നുണ്ട് അപ്പോൾ ജീവിക്കാനുള്ള പണവും ദൈവം തരുമോ എന്ന്. അപ്പൊ അതെ എല്ലാ സൗകര്യങ്ങളും പണവുമെല്ലാം ദൈവം നൽകും അപ്പോൾ ആ ഒരു വര്ഷം നിങ്ങൾ എന്ത് ചെയ്യും എന്ന്. ശ്രീനിവാസന്റെ മറുപിടിക്ക് മുന്നേ മമ്മൂക്കയുടെ ഉത്തരമെത്തി. ഞാൻ ആ ക്യാഷ് വീട്ടിൽ വെറുതെ വച്ചിട്ട് ഒരു വർഷം വീട്ടിൽ വെറുതെ ഇരിക്കും എന്നിട്ടു അടുത്ത വര്ഷം ആ ക്യാഷ് ചിലവാക്കുമെന്നു. രസകരമായ ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

ADVERTISEMENT

തഗ് മറുപിടികളുടെ ഉസ്താദാണ് മമ്മൂക്ക . ശ്രീനിവാസന്റെ അഭിപ്രായത്തിൽ മമ്മൂക്ക ഏറ്റവും നല്ല തമാശകൾ പൊട്ടിക്കുന്നത് അദ്ദേഹത്തിന് ദേഷ്യം വരുമ്പോളാണ് എന്നാണ്. അത് ശെരിയാണ് എന്ന് തോന്നിപ്പിക്കും വിധമുള്ള ഇന്റർവ്യൂ കളും നമുക്ക് കാണാൻ സാദിക്കും അല്ലാതെയും അദ്ദേഹം മികച്ച തമാശകൾ പൊട്ടിക്കാറുണ്ട് പുറമെ കർക്കശ്യക്കാരനാണെന്നു തോന്നിക്കുമെങ്കിലും മമ്മൂക്ക അങ്ങനെയല്ല എന്നാണ് അടുത്തറിയുന്നവർ പറയുന്നത്.

ADVERTISEMENT